Connect with us

Kerala

റെയില്‍വേയില്‍ നോണ്‍ ടെക്‌നിക്കല്‍ പോപ്പുലര്‍ കാറ്റഗറിയില്‍ അവസരങ്ങള്‍; 8113 ഒഴിവുകള്‍

Published

on

Share our post

റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നോണ്‍ ടെക്‌നിക്കല്‍ പോപ്പുലര്‍ കാറ്റഗറിയില്‍ ഗ്രാജുവേറ്റ് ലെവല്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.താത്പര്യമുള്ളവർക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. 8,113 ഒഴിവുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.ചീഫ് കൊമേഴ്‌സ്യല്‍ കം ടിക്കറ്റ് സൂപ്പര്‍വൈസര്‍ 1,736, സ്റ്റേഷന്‍ മാസ്റ്റര്‍ 994, ഗുഡ്‌സ് ട്രെയിന്‍ മാനേജര്‍ 3,144, ജൂനിയര്‍ അക്കൗണ്ടന്റ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ് 1,507 എന്നിവയാണ് ഒഴിവ് വിവരം.ഒക്ടോബര്‍ 13 വരെ അപേക്ഷ സമര്‍പ്പിക്കാം. ഒക്ടോബര്‍ 14 മുതല്‍ ഒക്ടോബര്‍ 15 വരെ അപേക്ഷ ഫീസ് അടക്കാം.വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: rrbapply.gov.in/#/auth/landing


Share our post

Breaking News

താമരശ്ശേരി കൊലപാതകം; അഞ്ച് വിദ്യാർത്ഥികളെയും ജുവനൈൽ ഹോമിലേക്ക് മാറ്റി

Published

on

Share our post

കോഴിക്കോട്: താമരശ്ശേരിയിൽ പത്താംക്ലാസ് വിദ്യാർഥി ഷഹബാസിന്റെ മരണത്തിൽ പ്രതികളായ അഞ്ച് വിദ്യാർഥികളെയും ജുവനൈൽ ഹോമിലേക്ക് മാറ്റി. ഒബ്സർവേഷൻ റൂമിലേക്കാണ് മാറ്റിയത്. ജാമ്യാപേക്ഷ നിരസിച്ചതിന് പിന്നാലെയാണ് നടപടി. ഷഹബാസിന്റെ മരണത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.ജില്ലാ പൊലീസ് മേധാവിയോടും ശിശുക്ഷേമ സമിതി ചെയർപേഴ്‌സണോടും ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ വിശദീകരണം തേടി. ലഹരിയും സിനിമയിലെ വയലൻസും കുട്ടികളെ സ്വാധീനിക്കുന്നുണ്ടെന്നും സംസ്ഥാനതലത്തിൽ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നും മനോജ് കുമാർ പറഞ്ഞു. താമരശ്ശേരി ചുങ്കം പാലോറക്കുന്നിലാണ് പത്താംക്ലാസ് വിദ്യാർഥി ഷഹബാസ് ക്രൂരമർദനത്തിന് ഇരയായി കൊല്ലപ്പെട്ടത്.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഷഹബാസ്. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ട്യൂഷൻ ക്ലാസിലെ ഫെയർവെൽ പാർട്ടിക്കിടെ മൈക്ക് ഓഫ് ആയതുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കന്ററി സ്‌കൂളിലെ കുട്ടികളും താമരശ്ശേരി ഹയർ സെക്കന്ററി സ്‌കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. കരാട്ടെ പരിശീലിക്കുന്നവർ ഉപയോഗിക്കുന്ന നഞ്ചക്ക് ഉപയോഗിച്ചാണ് പ്രതികൾ ഷഹബാസിനെ മർദിച്ചത്.


Share our post
Continue Reading

Breaking News

പുല്‍പ്പള്ളിയില്‍ പനി ബാധിച്ച് ആദിവാസി വിദ്യാര്‍ഥിനി മരിച്ചു

Published

on

Share our post

കല്‍പ്പറ്റ: വയനാട്ടില്‍ പനി ബാധിച്ച് ഭിന്നശേഷിക്കാരിയായ വിദ്യാര്‍ത്ഥിനി മരണപ്പെട്ടു. പുല്‍പ്പള്ളി കൊട്ടമുരട്ട് ഉന്നതിയിലെ അമ്മിണിയുടെ മകള്‍ മീന (17) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ പുല്‍പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥിനിയെ പ്രവേശിപ്പിക്കുകയായിരുന്നു. പുല്‍പ്പള്ളി കൃപാലയ സ്പെഷ്യല്‍ സ്‌കൂളില്‍ വിദ്യാര്‍ഥിനിയാണ് മരിച്ച മീന. രണ്ട് മണിക്കൂറിന് ശേഷം കുട്ടി മരണപ്പെടുകയായിരുന്നുവെന്നാണ് വിവരം. എന്നാല്‍ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് കൊണ്ടുപോകാന്‍ വൈകിയതായി ബന്ധുക്കള്‍ പരാതിപ്പെട്ടു.

കുട്ടി മരിച്ച ഉടനെ ബന്ധുക്കള്‍ പുല്‍പ്പള്ളി പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചെങ്കിലും ഇവര്‍ താമസിക്കുന്ന സ്ഥലം കേണിച്ചിറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആണെന്നും അവിടെ വിളിച്ച് പറയാന്‍ പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. പിന്നീട് ബന്ധുക്കളില്‍ ചിലര്‍ കേണിച്ചിറ പോലീസ് സ്റ്റേഷനില്‍ നേരില്‍ പോയി വിവരം അറിയിച്ചുവെങ്കിലും വൈകിട്ട് ആറുമണി കഴിഞ്ഞാണ് കേണിച്ചിറ സ്റ്റേഷനില്‍ നിന്നും അധികൃതര്‍ എത്തിയതെന്നാണ് ആരോപണം.ആറരയോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ച് രാത്രി എട്ട് മണിക്ക് ശേഷമാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി സുല്‍ത്താന്‍ബത്തേരി ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും ബന്ധുക്കള്‍ പരാതിപ്പെട്ടു.


Share our post
Continue Reading

Kerala

ഷഹബാസിന്റെ മരണം; കുട്ടികളുടെ ജാമ്യാപേക്ഷ തള്ളി, ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയക്കും

Published

on

Share our post

കോഴിക്കോട്: താമരശ്ശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ മരണത്തില്‍ പ്രതികളായ കുട്ടികളുടെ ജാമ്യാപേക്ഷ തള്ളി. അഞ്ച് വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. ഇവരെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയക്കും. പരീക്ഷയെഴുതാനും വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കും.ഷഹബാസിന്റെ മരണത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. ജില്ലാ പൊലീസ് മേധാവിയോടും ശിശുക്ഷേമ സമിതി ചെയര്‍പേഴ്‌സണോടും ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ വിശദീകരണം തേടി. ലഹരിയും സിനിമയിലെ വയലന്‍സും കുട്ടികളെ സ്വാധീനിക്കുന്നുണ്ടെന്നും സംസ്ഥാനതലത്തില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്നും മനോജ് കുമാര്‍ പറഞ്ഞു. താമരശ്ശേരി ചുങ്കം പാലോറക്കുന്നിലാണ് പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസ് ക്രൂരമര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്.


Share our post
Continue Reading

Trending

error: Content is protected !!