Connect with us

Kerala

ഐഫോണുകള്‍ക്കായുള്ള ഐ.ഒ.എസ് 18 അപ്‌ഡേറ്റ് സെപ്റ്റംബര്‍ 16 ന്, സമയവും മറ്റ് വിവരങ്ങളും അറിയാം

Published

on

Share our post

ഐഫോണുകള്‍ക്ക് വേണ്ടിയുള്ള ആപ്പിളിന്റെ ഏറ്റവും പുതിയ ഐഒഎസ് അപ്‌ഡേറ്റ് ഇന്ന് സെപ്റ്റംബര്‍ 16 ന് പുറത്തിറക്കും. ഐഫോണുകളില്‍ ഒട്ടേറെ പുതിയ ഫീച്ചറുകളുമായാണ് പുതിയ ഐഒഎസ് 18 എത്തുന്നത്. ഐഫോണുകളിലെ ഹോം സ്‌ക്രീനിലും ലോക്ക്‌സക്രീനിലും പുതിയ കസ്റ്റമൈസേഷന്‍, ഹോം സ്‌ക്രീനില്‍ ആപ്പുകള്‍ ഇഷ്ടാനുസരണം ക്രമീകരിക്കാനുള്ള സൗകര്യം, ആപ്പ് ഐക്കണുകളുടെ നിറവും രൂപവും മാറ്റാനുള്ള സൗകര്യം എന്നിവയ്‌ക്കൊപ്പം പുതിയ ഡിസൈനിലുള്ള കണ്‍ട്രോള്‍ സെന്ററും പുതിയ പാസ് വേഡ് മാനേജ്‌മെന്റ് ആപ്പും ഐ.ഒ.എസ് 18 ല്‍ എത്തും.ഇതിനെല്ലാം പുറമെ ഐഒഎസ് 18 ലെ മുഖ്യ ആകര്‍ഷണം ജനറേറ്റീവ് എഐ അടിസ്ഥാനമാക്കിയുള്ള ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകളാണ്. ചിത്രങ്ങള്‍ നിര്‍മിക്കുക, സന്ദേശങ്ങളും ഇമെയിലുകളും ഉള്‍പ്പടെയുള്ള എഴുത്തുകള്‍ കൈകാര്യം ചെയ്യുക തുടങ്ങിയ ജോലികള്‍ ചെയ്യാന്‍ ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകളിലൂടെ സാധിക്കും.

എന്നാല്‍ ഐഒഎസ് 18 ന്റെ ആദ്യ അപ്‌ഡേറ്റില്‍ ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ ഉണ്ടാവില്ല. ഭാവിയില്‍ വരുന്ന ഒഎസ് അപ്‌ഡേറ്റുകളിലാണ് ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുക. ഒക്ടോബറില്‍ അവതരിപ്പിക്കുന്ന ഐഒഎസ് 18.1 പബ്ലിക് ബീറ്റാ അപ്‌ഡേറ്റിലാണ് ഇത് ആദ്യം വരിക. ഐഒഎസില്‍ വരുന്ന പുതിയ ഫീച്ചറുകള്‍ എന്തെല്ലാമെന്ന് പരിചയപ്പെടുത്തി കമ്പനി ഒരു പിഡിഎഫ് രേഖ പുറത്തിറക്കിയിരുന്നു. വരുന്ന വിവിധ മാസങ്ങളിലായി വരുന്ന ഒഎസ് അപ്‌ഡേറ്റുകളിലായാണ് എല്ലാഫീച്ചറുകളും ഫോണുകളില്‍ എത്തുകയെന്ന് കമ്പനി ഇതില്‍ വ്യക്തമാക്കുന്നു. അതായത് ഐഒഎസ് 18 ലെ മുഴുവന്‍ സൗകര്യങ്ങളും ആദ്യ അപ്‌ഡേറ്റില്‍ തന്നെ ലഭിക്കില്ല.ഐഒഎസ് 18 നൊപ്പം മാക്ക്ഒഎസ് സെക്കോയ, വാച്ച് ഒഎസ് 11, വിഷന്‍ ഒഎസ് 2 എന്നിവയും സെപ്റ്റംബര്‍ 16 ന് പുറത്തിറക്കും. ടിവിഒഎസ് 18 പുറത്തിറക്കുന്ന തീയ്യതി വ്യക്തമല്ല.

ഐഒഎസ് 18 ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുമ്പ് ചില തയ്യാറെടുപ്പുകള്‍ ചെയ്തിരിക്കണം.ഐഒഎസ് 18 എപ്പോഴാണ് എത്തുകയെന്ന കൃത്യ സമയം കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നാല്‍ മുന്‍വര്‍ഷങ്ങളിലെ രീതി അനുസരിച്ചാണെങ്കില്‍ ഇന്ന് രാത്രി 10.30 ഓടുകൂടി ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഒഎസ് അപ്‌ഡേറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിച്ചേക്കും. പുതിയ ഐഫോണ്‍ 16 മോഡലുകളില്‍ പ്രീ ഇന്‍സ്റ്റാള്‍ ചെയ്താണ് ഒഎസ് എത്തുക.ഐഒഎസ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുമ്പ് സ്റ്റോറേജ് സ്‌പേസ് സൂക്ഷിക്കുക. ഇതിനായി അനാവശ്യമായ ആപ്പുകള്‍ ഡിലീറ്റ് ചെയ്യുകയും വാട്‌സാപ്പ് ഇന്‍സ്റ്റാഗ്രാം പോലുള്ള ആപ്പുകളുടെ സ്‌റ്റോറേജ് പരിമിതപ്പെടുത്തുകയും ചെയ്യുക. വാട്‌സാപ്പിലെ അനാവശ്യ ഫയലുകള്‍ നീക്കം ചെയ്യുക.ചിത്രങ്ങള്‍ ക്ലൗഡ് സ്റ്റോറോജിലേക്ക് ബാക്ക് അപ്പ് ചെയ്തതിന് ശേഷം. ഗാലറിയിലെ ചിത്രങ്ങളും നീക്കം ചെയ്യുക. ഇതുവഴി സ്റ്റോറേജ് ലാഭിക്കാം.ഫോണ്‍ മുഴുവന്‍ ചാര്‍ജ് ചെയ്തതിന്‌ശേഷം വൈഫൈയില്‍ കണക്ട് ചെയ്ത് ഐഒഎസ് 18 ഡൗണ്‍ലോഡ് ചെയ്യാം. ഇതിനായി Settings- General-Software Update സന്ദര്‍ശിക്കുക.


Share our post

Breaking News

താമരശ്ശേരി കൊലപാതകം; അഞ്ച് വിദ്യാർത്ഥികളെയും ജുവനൈൽ ഹോമിലേക്ക് മാറ്റി

Published

on

Share our post

കോഴിക്കോട്: താമരശ്ശേരിയിൽ പത്താംക്ലാസ് വിദ്യാർഥി ഷഹബാസിന്റെ മരണത്തിൽ പ്രതികളായ അഞ്ച് വിദ്യാർഥികളെയും ജുവനൈൽ ഹോമിലേക്ക് മാറ്റി. ഒബ്സർവേഷൻ റൂമിലേക്കാണ് മാറ്റിയത്. ജാമ്യാപേക്ഷ നിരസിച്ചതിന് പിന്നാലെയാണ് നടപടി. ഷഹബാസിന്റെ മരണത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.ജില്ലാ പൊലീസ് മേധാവിയോടും ശിശുക്ഷേമ സമിതി ചെയർപേഴ്‌സണോടും ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ വിശദീകരണം തേടി. ലഹരിയും സിനിമയിലെ വയലൻസും കുട്ടികളെ സ്വാധീനിക്കുന്നുണ്ടെന്നും സംസ്ഥാനതലത്തിൽ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നും മനോജ് കുമാർ പറഞ്ഞു. താമരശ്ശേരി ചുങ്കം പാലോറക്കുന്നിലാണ് പത്താംക്ലാസ് വിദ്യാർഥി ഷഹബാസ് ക്രൂരമർദനത്തിന് ഇരയായി കൊല്ലപ്പെട്ടത്.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഷഹബാസ്. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ട്യൂഷൻ ക്ലാസിലെ ഫെയർവെൽ പാർട്ടിക്കിടെ മൈക്ക് ഓഫ് ആയതുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കന്ററി സ്‌കൂളിലെ കുട്ടികളും താമരശ്ശേരി ഹയർ സെക്കന്ററി സ്‌കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. കരാട്ടെ പരിശീലിക്കുന്നവർ ഉപയോഗിക്കുന്ന നഞ്ചക്ക് ഉപയോഗിച്ചാണ് പ്രതികൾ ഷഹബാസിനെ മർദിച്ചത്.


Share our post
Continue Reading

Breaking News

പുല്‍പ്പള്ളിയില്‍ പനി ബാധിച്ച് ആദിവാസി വിദ്യാര്‍ഥിനി മരിച്ചു

Published

on

Share our post

കല്‍പ്പറ്റ: വയനാട്ടില്‍ പനി ബാധിച്ച് ഭിന്നശേഷിക്കാരിയായ വിദ്യാര്‍ത്ഥിനി മരണപ്പെട്ടു. പുല്‍പ്പള്ളി കൊട്ടമുരട്ട് ഉന്നതിയിലെ അമ്മിണിയുടെ മകള്‍ മീന (17) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ പുല്‍പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥിനിയെ പ്രവേശിപ്പിക്കുകയായിരുന്നു. പുല്‍പ്പള്ളി കൃപാലയ സ്പെഷ്യല്‍ സ്‌കൂളില്‍ വിദ്യാര്‍ഥിനിയാണ് മരിച്ച മീന. രണ്ട് മണിക്കൂറിന് ശേഷം കുട്ടി മരണപ്പെടുകയായിരുന്നുവെന്നാണ് വിവരം. എന്നാല്‍ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് കൊണ്ടുപോകാന്‍ വൈകിയതായി ബന്ധുക്കള്‍ പരാതിപ്പെട്ടു.

കുട്ടി മരിച്ച ഉടനെ ബന്ധുക്കള്‍ പുല്‍പ്പള്ളി പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചെങ്കിലും ഇവര്‍ താമസിക്കുന്ന സ്ഥലം കേണിച്ചിറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആണെന്നും അവിടെ വിളിച്ച് പറയാന്‍ പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. പിന്നീട് ബന്ധുക്കളില്‍ ചിലര്‍ കേണിച്ചിറ പോലീസ് സ്റ്റേഷനില്‍ നേരില്‍ പോയി വിവരം അറിയിച്ചുവെങ്കിലും വൈകിട്ട് ആറുമണി കഴിഞ്ഞാണ് കേണിച്ചിറ സ്റ്റേഷനില്‍ നിന്നും അധികൃതര്‍ എത്തിയതെന്നാണ് ആരോപണം.ആറരയോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ച് രാത്രി എട്ട് മണിക്ക് ശേഷമാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി സുല്‍ത്താന്‍ബത്തേരി ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും ബന്ധുക്കള്‍ പരാതിപ്പെട്ടു.


Share our post
Continue Reading

Kerala

ഷഹബാസിന്റെ മരണം; കുട്ടികളുടെ ജാമ്യാപേക്ഷ തള്ളി, ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയക്കും

Published

on

Share our post

കോഴിക്കോട്: താമരശ്ശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ മരണത്തില്‍ പ്രതികളായ കുട്ടികളുടെ ജാമ്യാപേക്ഷ തള്ളി. അഞ്ച് വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. ഇവരെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയക്കും. പരീക്ഷയെഴുതാനും വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കും.ഷഹബാസിന്റെ മരണത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. ജില്ലാ പൊലീസ് മേധാവിയോടും ശിശുക്ഷേമ സമിതി ചെയര്‍പേഴ്‌സണോടും ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ വിശദീകരണം തേടി. ലഹരിയും സിനിമയിലെ വയലന്‍സും കുട്ടികളെ സ്വാധീനിക്കുന്നുണ്ടെന്നും സംസ്ഥാനതലത്തില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്നും മനോജ് കുമാര്‍ പറഞ്ഞു. താമരശ്ശേരി ചുങ്കം പാലോറക്കുന്നിലാണ് പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസ് ക്രൂരമര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്.


Share our post
Continue Reading

Trending

error: Content is protected !!