ഇന്ന് മുതല്‍ യു.പി.ഐ ഇടപാട് പരിധിയില്‍ മാറ്റം!;അറിയേണ്ടതെല്ലാം

ന്യൂഡല്‍ഹി: രാജ്യത്തെ ദശലക്ഷക്കണക്കിന് നികുതിദായകര്‍ക്ക് പ്രയോജനം ലഭിക്കുന്ന പ്രഖ്യാപനവുമായി നാഷണല്‍പേയ്മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ). സെപ്റ്റംബര്‍ 16 മുതല്‍, 5 ലക്ഷം രൂപ വരെ നികുതി അടയ്ക്കാന്‍ ഉപയോക്താക്കള്‍ക്ക് യു.പി.ഐ സംവിധാനം ഉപയോഗിക്കാം.നികുതി പേയ്മെന്റുകള്‍ക്കായി യു.പി.ഐ ഇടപാട് പരിധി ഉയര്‍ത്താനുള്ളഎന്‍.പി.സി.ഐ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്.നികുതി പേയ്മെന്റുകള്‍ക്കുള്ള ഇടപാട് പരിധി 5 ലക്ഷംരൂപയായിഉയര്‍ത്തുന്നതായി നാഷണല്‍ പേയ്മെന്റ്‌സ്കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ സര്‍ക്കുലറില്‍പറയുന്നു.നികുതി പേയ്മെന്റ് പ്രക്രിയലളിതമാക്കാനും ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ക്കായി യു.പി.ഐ ഉപയോഗിക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കാനുമാണ് ഈ പരിഷ്‌കാരമെന്നും സര്‍ക്കുലറില്‍വ്യക്തമാക്കുന്നു. നിലവിൽ ഒരു ലക്ഷം രൂപയാണ് പരിധി. ആശുപത്രികള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ഐ.പി.ഒകള്‍, ആര്‍.ബി.ഐ റീട്ടെയില്‍ ഡയറക്ട് സ്‌കീമുകള്‍ എന്നിവയിലേക്കുള്ള പേയ്മെന്റുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് ഇടപാടുകള്‍ക്കും പുതിയ യു.പി.ഐ പരിധി ബാധകമാകും.ബാങ്കുകളും UPI ആപ്പുകളും ഇതനുസരിച്ച് നടപടി സ്വീകരിക്കണമെന്നും സര്‍ക്കുലറില്‍പറയുന്നു.എന്നിരുന്നാലും, ഈ വര്‍ധിപ്പിച്ച പരിധി ചില ഇടപാടുകള്‍ക്ക് മാത്രമേ ബാധകമാകൂ എന്ന കാര്യംഉപയോക്താക്കള്‍ശ്രദ്ധിക്കണമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ബാങ്ക്, യു.പി.ഐ ആപ്പുകള്‍ എന്നിവ ഈ മാറ്റത്തെ പിന്തുണയ്ക്കുന്നുണ്ടോ എന്ന്ഉപയോക്താക്കള്‍ ഉറപ്പാക്കണമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.