Connect with us

Kerala

ഓണക്കാല മദ്യവിൽപ്പനയിൽ 14 കോടി രൂപയുടെ കുറവ്

Published

on

Share our post

ഇത്തവണ വിറ്റുകിട്ടിയത് 701 കോടി രൂപ കഴിഞ്ഞവർഷത്തേക്കാൾ 14 കോടി രൂപയുടെ കുറവ്. ഇത്തവണ നടന്നത് 701 കോടി രൂപയുടെ വിൽപ്പനയാണ്. ബാറുകളുടെ എണ്ണം കൂടിയിട്ടും മദ്യവിൽപ്പന കുറഞ്ഞു. എന്നാൽ ഉത്രാടദിനത്തിൽ മദ്യവിൽപ്പനയിൽ നാലുകോടിയുടെ വർധന ഉണ്ടായി.


Share our post

Kerala

ഇത് വിമാനകമ്പനികൾക്ക് പറ്റുന്ന ചെറിയ അബദ്ധം, കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റുകള്‍ സ്വന്തമാക്കാം, വഴികൾ ഇതാണ്

Published

on

Share our post

യാത്രാനിരക്കുകള്‍ നിശ്ചയിക്കുന്നതില്‍ വിമാനക്കമ്പനികള്‍ക്ക് പിഴവ് സംഭവിക്കാറുണ്ടോ? യഥാര്‍ത്ഥത്തിലുള്ള നിരക്കിനേക്കാള്‍ വളരെ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ വിമാനക്കമ്പനികള്‍ വില്‍പനയ്ക്ക് വച്ചാല്‍ അത് ലഭിക്കുന്നവര്‍ക്ക് കോളടിക്കുമെന്നതില്‍ സംശയമില്ല. ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിക്കുന്നതില്‍ എയര്‍ലൈനുകള്‍ക്ക് അബദ്ധങ്ങള്‍ സംഭവിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. മാനുഷികമായ പിഴവ്, കറന്‍സിയുടെ മൂല്യം നിശ്ചയിക്കുന്നതിലെ പിശകുകള്‍, തെറ്റായി കണക്കാക്കിയ വിമാനക്കൂലി, കമ്പ്യൂട്ടര്‍ സിസ്റ്റ്ത്തിലെ പാളിച്ചകള്‍ എന്നിവയാണ് ഇതില്‍ ചിലത്. ഇതിന് പുറമേ അന്താരാഷ്ട്ര റൂട്ടുകളില്‍, ചില എയര്‍ലൈനുകള്‍ അവരുടെ വിമാനക്കൂലിയുടെ ഒരു ഘടകമായി ഇന്ധന സര്‍ചാര്‍ജുകള്‍ ഉള്‍പ്പെടുത്തും. സങ്കീര്‍ണ്ണമായ യാത്രാമാര്‍ഗങ്ങളില്‍, നിരക്ക് കണക്കുകൂട്ടലില്‍ ചിലപ്പോഴൊക്കെ അബദ്ധവശാല്‍ സര്‍ചാര്‍ജുകള്‍ ഒഴിവാക്കപ്പെടും. ഒരു റൗണ്ട് ട്രിപ്പ് ടിക്കറ്റിന് ഇന്ധന സര്‍ചാര്‍ജുകള്‍ നൂറുകണക്കിന് ഡോളറുകള്‍ ആയിരിക്കുമെന്നതിനാല്‍, ഇന്ധന സര്‍ചാര്‍ജ് ഈടാക്കാത്ത ടിക്കറ്റ് ലഭിച്ചാല്‍ പോക്കറ്റിലാവുക ആയിരക്കണക്കിന് രൂപയായിരിക്കും.


Share our post
Continue Reading

Kerala

44 തസ്തികയിൽ പി.എസ്‌.സി വിജ്ഞാപനം; ഡ്രാഫ്റ്റ്സ്മാൻ, സെയിൽസ്മാൻ, സെക്യൂരിറ്റി ഓഫിസർ ഉൾപ്പെടെ അവസരങ്ങൾ

Published

on

Share our post

ഹാർബർ എൻജിനീയറിങ് വകുപ്പിൽ ഡ്രാഫ്റ്റ്സ്മാ‍ൻ ഗ്രേഡ്–3 (സിവിൽ)/ഓവർസിയർ ഗ്രേഡ്–3 (സിവിൽ)/ട്രേസർ, ഹാന്റക്സിൽ സെയിൽസ്മാൻ ഗ്രേഡ്–2/സെയിൽസ് വുമൺ ഗ്രേഡ്–2, സർവകലാശാലകളിൽ സെക്യൂരിറ്റി ഓഫിസർ ഉൾപ്പെടെ 44 തസ്തികയിൽ പി.എസ്‌.സി ഉടൻ വിജ്ഞാപനം പ്രസിദ്ധീകരിക്കും.ജനറൽ റിക്രൂട്മെന്റിനൊപ്പം പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്മെന്റ്, സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ നിയമന വിജ്ഞാപനങ്ങളുമുണ്ട്. ഗസറ്റ് തീയതി: 30.09.2024. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ഒക്ടോബർ 30 രാത്രി 12 വരെ. പൂർണ വിജ്ഞാപനങ്ങളും അപേക്ഷ അയയ്ക്കുന്നതു സംബന്ധിച്ച വിശദവിവരങ്ങളും ഒക്ടോബർ 7നു ഇറങ്ങുന്ന തൊഴിൽവീഥിയിൽ.

പ്രധാന വിജ്ഞാപനങ്ങൾ

ജനറൽ–സംസ്ഥാനതലം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, പൊതുമരാമത്ത് വകുപ്പിൽ (ആർക്കിടെക്ചറൽ വിഭാഗം) ആർക്കിടെക്ചറൽ അസിസ്റ്റന്റ്, സംസ്ഥാനത്തെ സർവകലാശാലകളിൽ സെക്യൂരിറ്റി ഓഫിസർ, വാട്ടർ അതോറിറ്റിയിൽ അസിസ്റ്റന്റ് എൻജിനീയർ (വകുപ്പുതല ജീവനക്കാരിൽനിന്നു മാത്രം), പട്ടികജാതി വികസന വകുപ്പിൽ ട്രെയിനിങ് ഇൻസ്ട്രക്ടർ (സർവേയർ), വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക് ഓട്ടോ ബോഡി പെയിന്റിങ്), ഗവ. സെക്രട്ടേറിയറ്റിൽ (നിയമ വകുപ്പ്) അസിസ്റ്റന്റ് തമിഴ് ട്രാൻസ്‌ലേറ്റർ ഗ്രേഡ്–2, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഇൻസ്ട്രക്ടർ ഇൻ ടെയ്‌ലറിങ് ആൻഡ് ഗാർമെന്റ് മേക്കിങ് ട്രെയിനിങ് സെന്റർ, ആരോഗ്യ വകുപ്പിൽ റീഹാബിലിറ്റേഷൻ ടെക്നിഷ്യൻ ഗ്രേഡ്–2, ഹാർബർ എൻജിനീയറിങ് വകുപ്പിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്–3 (സിവിൽ)/ഓവർസിയർ ഗ്രേഡ്–3 (സിവിൽ)/ട്രേസർ, കോഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ (കയർഫെഡ്) കെമിസ്റ്റ് (പാർട്ട് 1 ജനറൽ കാറ്റഗറി, പാർട്ട് 2 സൊസൈറ്റി കാറ്റഗറി), കേരള സിറാമിക്സ് ലിമിറ്റഡിൽ മൈൻസ് മേറ്റ്, ഹാൻ‍ഡ്‌ലൂം വീവേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിൽ (ഹാന്റക്സ്) സെയിൽസ്മാൻ ഗ്രേഡ്–2/സെയിൽസ് വുമൺ ഗ്രേഡ്–2 (പാർട്ട് 1 ജനറൽ കാറ്റഗറി, പാർട്ട് 2 സൊസൈറ്റി കാറ്റഗറി).

∙ജനറൽ–ജില്ലാതലം: വിദ്യാഭ്യാസ വകുപ്പിൽ (കാസർകോട്) ഹൈസ്കൂൾ ടീച്ചർ സോഷ്യൽ സയൻസ് (കന്നഡ മാധ്യമം), പാലക്കാട് ജില്ലയിൽ ഹൈസ്കൂൾ ടീച്ചർ മാത്തമാറ്റിക്സ് (തമിഴ് മാധ്യമം), ഹോമിയോപ്പതി വകുപ്പിൽ (പത്തനംതിട്ട, ആലപ്പുഴ) നഴ്സ് ഗ്രേഡ്–2, പ്രിസൺസ് ആൻഡ് കറക്‌ഷനൽ സർവീസസിൽ ബ്ലാക് സ്മിത്തി ഇൻസ്ട്രക്ടർ, എൻസിസി/സൈനികക്ഷേമ വകുപ്പിൽ (വിവിധ ജില്ലകൾ) ക്ലാർക്ക് (വിമുക്തഭടന്മാർ).
∙സ്പെഷൽ റിക്രൂട്മെന്റ്–ജില്ലാതലം: ആരോഗ്യ വകുപ്പിൽ (വിവിധ ജില്ലകൾ) ഫാർമസിസ്റ്റ് ഗ്രേഡ്–2 (എസ്ടി), ആരോഗ്യ വകുപ്പിൽ (ആലപ്പുഴ, കാസർകോട്) ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ്–2 (എസ്ടി).

∙എൻസിഎ–സംസ്ഥാനതലം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ നിയോനേറ്റോളജി (എസ്‌സി), ഇൻഷുറൻസ് മെഡിക്കൽ സർവീസിൽ അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫിസർ (എസ്ടി), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (ഗവ. പോളിടെക്നിക്കുകൾ) ലക്ചറർ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് (മുസ്‌ലിം), വനിത–ശിശുവികസന വകുപ്പിൽ ഐസിഡിഎസ് സൂപ്പർവൈസർ (ധീവര), മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ ഫയർമാൻ ഗ്രേഡ്–2 (ഒബിസി), പൊലീസ് (ഇന്ത്യ റിസർവ് ബറ്റാലിയൻ–റഗുലർ വിങ്) വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (എസ്‌സിസിസി), കെഎസ്എഫ്ഇയിൽ പ്യൂൺ/വാച്ച്മാൻ (കെഎസ്എഫ്ഇയിലെ പാർട് ടൈം ജീവനക്കാരിൽനിന്നു നേരിട്ടുള്ള നിയമനം), വാട്ടർ അതോറിറ്റിയിൽ ഡിവിഷനൽ അക്കൗണ്ട്സ് ഓഫിസർ (എൽസി/എഐ, ഒബിസി, മുസ്‌ലിം), കോഓപ്പറേറ്റീവ് ഹൗസിങ് ഫെഡറേഷൻ ലിമിറ്റഡിൽ (ഹൗസ്ഫെഡ്) പ്യൂൺ–പാർട്ട് 2 സൊസൈറ്റി കാറ്റഗറി (എസ്‌സി), മലബാർ സിമന്റ്സിൽ അസിസ്റ്റന്റ് ടെസ്റ്റർ കം ഗേജർ (എൽസി/എഐ).

∙എൻസിഎ–ജില്ലാതലം: വിദ്യാഭ്യാസ വകുപ്പിൽ (മലപ്പുറം) ഹൈസ്കൂൾ ടീച്ചർ ഉറുദു (എസ്‌.സി, എൽ.സി/എ.ഐ, എസ്ഐയുസി നാടാർ), ഹോമിയോപ്പതി വകുപ്പിൽ (വിവിധ ജില്ലകൾ) ഫാർമസിസ്റ്റ് ഗ്രേഡ്–2 ഹോമിയോ (മുസ്‌ലിം, ഹിന്ദു നാടാർ, എസ്ടി, എസ്ഐയുസി നാടാർ), ഹോമിയോപ്പതി വകുപ്പിൽ (പാലക്കാട്) ഫാർമസിസ്റ്റ് ഗ്രേഡ്–2 (ഹോമിയോ), ഭാരതീയ ചികിത്സാ വകുപ്പിൽ (പാലക്കാട്) ഫാർമസിസ്റ്റ് ഗ്രേഡ്–2 ആയുർവേദം (എസ്‌സിസിസി), വിദ്യാഭ്യാസ വകുപ്പിൽ (മലപ്പുറം) പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ ഉറുദു (എസ്‌സി), കണ്ണൂർ ജില്ലയിൽ പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ അറബിക് (ഈഴവ/തിയ്യ/ബില്ലവ), വയനാട് ജില്ലയിൽ പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ അറബിക് (എസ്‌സി), മലപ്പുറം ജില്ലയിൽ പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ ഉറുദു (എസ്‌.സി), വിവിധ വകുപ്പുകളിൽ ആയ (എൽസി/എ.ഐ, ഒ.ബി.സി, എസ്ഐയുസി നാടാർ, ധീവര, മുസ്‌ലിം, എസ്‌.സി.സി.സി), മലപ്പുറം ജില്ലയിലെ വിവിധ വകുപ്പുകളിൽ ആയ (ധീവര).


Share our post
Continue Reading

Kerala

ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനില്‍ 70 അപ്രന്റിസ് അവസരം

Published

on

Share our post

ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ അപ്രന്റിസ്ഷിപ്പിന് അവസരം. ഉത്തര്‍പ്രദേശിലെ നറോറ പവര്‍ സ്റ്റേഷനിലാണ് പരിശീലനം. ബിരുദധാരികള്‍ക്കും ഡിപ്ലോമ/ ഐ.ടി.ഐക്കാര്‍ക്കും അപേക്ഷിക്കാം. 70 ഒഴിവുണ്ട്.ട്രേഡ് അപ്രന്റിസ്: ഒഴിവ്-50 (ഫിറ്റര്‍-25, ഇലക്ട്രീഷ്യന്‍-16, ഇലക്ട്രോണിക്‌സ് ആന്‍ഡ് മെക്കാനിക്-9). സ്‌റ്റൈപ്പന്‍ഡ്: 7700-8050 രൂപ. യോഗ്യത: ഐ.ടി.ഐ. പ്രായം: 18-24 വയസ്സ്.ഡിപ്ലോമ അപ്രന്റിസ്: ഒഴിവ്-10 (മെക്കാനിക്കല്‍-5, ഇലക്ട്രിക്കല്‍-3, ഇലക്ട്രോണിക്‌സ്-2. സ്‌റ്റൈപ്പന്‍ഡ്: 8000 രൂപ. യോഗ്യത: എന്‍ജിനീയറിങ്/ടെക്നോളജി ഡിപ്ലോമ. പ്രായം: 18-25 വയസ്സ്.ഗ്രാജുവേറ്റ് അപ്രന്റിസ്: ഒഴിവ്-10 (മെക്കാനിക്കല്‍-5, ഇലക്ട്രിക്കല്‍-3, സിവില്‍-2). സ്‌റ്റൈപ്പന്‍ഡ്: 9000 രൂപ. യോഗ്യത: എന്‍ജിനീയറിങ്/ടെക്നോളജി ബിരുദം. പ്രായം: 18-26 വയസ്സ്.
ഉയര്‍ന്ന പ്രായപരിധിയില്‍ സംവരണവിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും. നിലവില്‍ അപ്രന്റിസ്ഷിപ്പ് ചെയ്യുന്നവരും പൂര്‍ത്തിയാക്കിയവരും അപേക്ഷിക്കാന്‍ അര്‍ഹരല്ല.തിരഞ്ഞെടുപ്പ്: ബന്ധപ്പെട്ട ട്രേഡ്/വിഷയത്തില്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്താവും തിരഞ്ഞെടുപ്പ്.അപേക്ഷ: ഓണ്‍ലൈനായി അപേക്ഷിക്കണം. ഗ്രാജുവേറ്റ്/ ഡിപ്ലോമ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കുന്നവര്‍ www.nats.education.gov.in പോര്‍ട്ടലിലും ട്രേഡ് അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കുന്നവര്‍ www.apprenticeshipindia.gov.in പോര്‍ട്ടലിലും രജിസ്റ്റര്‍ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. അവസാന.തീയതി: ഒക്ടോബര്‍ മൂന്ന്. വിശദവിവരങ്ങള്‍ക്ക് www.npcilcareers.co.in എന്ന വെ ബ്സൈറ്റ് സന്ദര്‍ശിക്കുക.


Share our post
Continue Reading

Kannur8 mins ago

രണ്ടാം വന്ദേസ്ലീപ്പർ ദക്ഷിണറെയിവേയ്ക്ക്?; മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ അനുവദിക്കണമെന്ന് ആവശ്യം

Kannur14 mins ago

കണ്ണൂരില്‍ എംപോക്‌സ് ഇല്ല; യുവതിക്ക് ചിക്കന്‍പോക്‌സ്

Kerala31 mins ago

ഇത് വിമാനകമ്പനികൾക്ക് പറ്റുന്ന ചെറിയ അബദ്ധം, കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റുകള്‍ സ്വന്തമാക്കാം, വഴികൾ ഇതാണ്

Kannur35 mins ago

കാൻസർ ഫോളോ അപ് ക്ലിനിക് 28-ന്

Kerala47 mins ago

44 തസ്തികയിൽ പി.എസ്‌.സി വിജ്ഞാപനം; ഡ്രാഫ്റ്റ്സ്മാൻ, സെയിൽസ്മാൻ, സെക്യൂരിറ്റി ഓഫിസർ ഉൾപ്പെടെ അവസരങ്ങൾ

Kerala17 hours ago

ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനില്‍ 70 അപ്രന്റിസ് അവസരം

Kerala17 hours ago

എട്ടാം ക്ലാസുകാർക്ക് മെറിറ്റ് സ്‌കോളർഷിപ്പ് പരീക്ഷ

Kannur17 hours ago

കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ ഡ്രൈവർ ഒഴിവ്

Kannur17 hours ago

നെഹ്റു ട്രോഫി വള്ളംകളി കാണാൻ അവസരമൊരുക്കി കെ.എസ്.ആർ.ടി.സി

Kerala17 hours ago

വയനാട് ദുരിതാശ്വാസം: വ്യാജ വാർത്തകൾക്കെതിരെ നിയമ നടപടിയെടുക്കും-മുഖ്യമന്ത്രി

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News6 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!