കോളയാട്-ആലച്ചേരി- അറയങ്ങാട് വഴി തൃക്കടാരിപ്പൊയിലിലേക്ക് ബസ് സർവീസ് വേണമെന്നാവശ്യം

കോളയാട് : കൂത്തുപറമ്പിൽ നിന്ന് കണ്ണവം- കോളയാട്- ആലച്ചേരി -അറയങ്ങാട് വഴി തൃക്കടാരിപ്പൊയിൽ ബസ് സ്റ്റാൻഡ് വരെ ബസ് സർവീസ് വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അറയങ്ങാട് സ്നേഹഭവൻ വരെ രണ്ട് ബസുകൾ വന്ന് പോകുന്നതൊഴിച്ചാൽ നിലവിൽ ആലച്ചേരി വരെയാണ് ബസ് സർവീസുള്ളത്.കോളയാട്- ആലച്ചേരി -അറയങ്ങാട് തൃക്കടാരിപ്പൊയിൽ മാലൂർ വഴി മട്ടന്നൂര് വരെ അഞ്ചരമീറ്റർ വീതിയിൽ മെക്കാഡം ടാറിങ് ഉണ്ടെങ്കിലും ബസ് സർവീസില്ല. ഇതുവഴി ബസ്സ് സർവീസ് ഉണ്ടായാൽ നൂറ് കണക്കിന് യാത്രക്കാർക്ക് ഉപകാരപ്രദമാകും. ഇക്കാര്യമാവശ്യപ്പെട്ട് എം.എൽ. എയുടെ മണ്ഡലം അദാലത്തിൽ ഇടുമ്പ സ്വദേശി വാഴയിൽ ഭാസ്ക്കരൻ ആർ.ടിഒക്ക് നിവേദനം നൽകി.