Connect with us

Kerala

50 രൂപയുടെ അരി പത്ത് രൂപയ്ക്ക്, ഇതടക്കം വമ്പൻ വിലക്കുറവ്; ഓടിയെത്തി ജനം; 16 കോടി രൂപയുടെ വിൽപ്പനയെന്ന് സപ്ലൈകോ

Published

on

Share our post

തിരുവനന്തപുരം: സപ്ലൈക്കോ നിലനിൽക്കേണ്ടത് നാടിന്റെ ആവശ്യമാണെന്ന് പഠിപ്പിച്ച ഓണക്കാലമാണ് ഇതെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ. ഫലപ്രദമായ വിപണി ഇടപെടൽ നടത്തി വിലക്കയറ്റം പിടിച്ചു നിർത്താൻ സപ്ലൈകോയ്ക്ക് സാധിച്ചു. സപ്ലൈകോയുടെ തിരിച്ചുവരവിനാണ് സാക്ഷ്യം വഹിച്ചത്. ഈ ഓണക്കാലത്ത് സാധാരണക്കാർക്ക് ആശ്വാസകരമായ നടപടികൾ സ്വീകരിക്കാൻ സപ്ലൈകോയ്ക്ക് കഴിഞ്ഞു. സർക്കാരിന്റെ പ്രവർത്തനങ്ങളെ ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചുവെന്നും മന്ത്രി പറഞ്ഞു.

അതിന്റെ തെളിവാണ് സപ്ലൈക്കോ സ്റ്റോറുകളിലെയും, ഓണം ഫെയറുകളിലെയും ജനത്തിരക്ക്. ഉത്രാടദിനത്തിന് മുൻപുള്ള ദിവസങ്ങളിൽ 16 കോടി രൂപയുടെ വിൽപ്പനയാണ് ജില്ലാ ഫെയറുകളിലും സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും നടന്നത്. 24 ലക്ഷത്തിലധികം പേർ സപ്ലൈക്കോയിൽ നിന്ന് സാധനങ്ങൾ വാങ്ങി. ഒട്ടേറെ പ്രതിസന്ധികൾക്കിടയിലും ഗുണനിലവാരം ഉറപ്പാക്കി ന്യായമായ വിലയിൽ ഭക്ഷ്യവസ്തുക്കൾ ജനങ്ങൾക്ക് എത്തിക്കാൻ സപ്ലൈകോയ്ക്ക് സാധിച്ചു.

ഈ ഓണക്കാലത്ത് 52 ലക്ഷം കുടുംബങ്ങൾക്ക് ഏറ്റവും നല്ല അരിയിനമായ ചമ്പാവരി 10 കിലോ അധികം നൽകി. 50 രൂപയിലധികം വില വരുന്ന ചമ്പാവരി 10 രൂപ നിരക്കിൽ നൽകാൻ കഴിഞ്ഞത് ഭക്ഷ്യവകുപ്പിന് അഭിമാനകരമായ നേട്ടമായി. അർഹരായ 92 ശതമാനം റേഷൻ കാർഡ് ഉടമകളും സൗജന്യ ഭക്ഷ്യ കിറ്റ് വാങ്ങിയെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരം പുത്തരികണ്ടം മൈതാനത്തിലെ സപ്ലൈക്കോ ഓണം ഫെയർ സന്ദർശിക്കാൻ എത്തിയതായിരുന്നു അദ്ദേഹം.


Share our post

Kerala

മൊബൈല്‍ ടവറിന് സ്ഥലം ഉടമയുടെ അനുമതി വേണ്ട

Published

on

Share our post

സ്ഥലമുടമയുടെ അനുമതി ലഭിച്ചില്ലെങ്കിലും 2025 ജനുവരി ഒന്നുമുതല്‍ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാം. സേവന ദാതാക്കളില്‍ നിന്ന് ടവറുകള്‍ക്ക് ഈടാക്കിയിരുന്ന വസ്‌തു നികുതിയും ഒഴിവാക്കി.
രാജ്യത്ത് 5 ജി അടക്കം ടെലികോം സേവനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ‘മൊബൈല്‍ ടവർ’ നിർവചനം ടെലികോം മന്ത്രാലയം പരിഷ്‌കരിച്ചത്.ടവർ സ്ഥാപിക്കാൻ സ്ഥലം ഉടമയുമായി ധാരണ ഉണ്ടായില്ലെങ്കില്‍ പൊതുതാത്‌പര്യം ചൂണ്ടിക്കാട്ടി ടെലികോം കമ്ബനിക്ക് പോർട്ടല്‍ വഴി കളക്ടർക്കോ ഉദ്യോഗസ്ഥനോ അപേക്ഷിക്കാം.ടവറിന്റെ നിർവചനം പരിഷ്‌കരിച്ചതോടെയാണ് വസ്‌തു നികുതി ഒഴിവായത്. ടെലികോം കമ്ബനികളുടെ ദീർഘകാല ആവശ്യമാണിത്.പുതിയ നിർവചനത്തില്‍ മൊബൈല്‍ ടവർ താത്‌കാലികമായി സ്ഥാപിക്കുന്നതും വേർപെടുത്തി മറ്റൊരു സ്ഥലത്ത് സ്ഥാപിക്കാവുന്നതുമാണ്. സ്ഥാപിച്ച സ്ഥലവുമായി സ്ഥിരം ബന്ധമില്ലാത്തതിനാല്‍ വസ്തു നികുതി വേണ്ട.തദ്ദേശസ്ഥാപനങ്ങള്‍ അപേക്ഷ സ്വീകരിച്ച്‌ 67 ദിവസത്തിനുള്ളില്‍ പ്രാഥമിക അനുമതികള്‍ നല്‍കണം. ഇല്ലെങ്കില്‍ അനുമതി അനുവദിച്ചതായി കണക്കാക്കും. ചെറിയ സെല്ലുകള്‍ക്ക് നഗരങ്ങളില്‍ 300 രൂപയും ഗ്രാമങ്ങളില്‍ 250 രൂപയും പ്രതിവർഷം ഈടാക്കും. ടവറിന് 13 മീറ്റർ വരെ ഉയരം.


Share our post
Continue Reading

Kerala

മകളുടെ ആൺ സുഹൃത്തിനെ പിതാവ് കൊലപ്പെടുത്തി

Published

on

Share our post

കൊല്ലം: കൊല്ലത്ത് മകളുടെ ആൺസുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു മകളെ ശല്യം ചെയ്‌തെന്ന് ആരോപിച്ച് മകളുടെ ആൺസുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു.കൊല്ലം ഇരവിപുരം സ്വദേശി അരുൺകുമാർ (19) ആണ് മരിച്ചത്. പിന്നാലെ പ്രതി ഇരവിപുരം വഞ്ചിക്കോവിൽ സ്വദേശി പ്രസാദ് (44) ശക്‌തികുളങ്ങര പൊലീസിൽ കീഴടങ്ങി.സുഹൃത്തുക്കളോടൊപ്പം എത്തിയ അരുണുമായി പ്രസാദ് സംഘർഷത്തിലായിരുന്നു. ഇതിനിടെ പ്രസാദ് അരുണിനെ കുത്തുകയായിരുന്നു.അരുണിനെ വിളിച്ച് വരുത്തിയതാണെന്നും മകളെ ശല്യംചെയ്തെന്ന് ആരോപിച്ച് പ്രസാദും അരുണും തമ്മിൽ ഫോണിലൂടെ വാക്കേറ്റം ഉണ്ടായെന്നും ഇരു വിഭാഗവും പറയുന്നു.


Share our post
Continue Reading

Kerala

റേഷൻ കടകൾക്ക് ഇന്ന് അവധി

Published

on

Share our post

തിരുവനന്തപുരം:ഇന്ന് ശ്രീനാരായണഗുരു സമാധി ആയതിനാൽ സംസ്ഥാനത്തെ റേഷൻ കടകൾക്ക് അവധിയായിരിക്കുമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു.


Share our post
Continue Reading

Kannur2 mins ago

കെ-ടെറ്റ് സർട്ടിഫിക്കറ്റ് പരിശോധന

Kerala5 mins ago

മൊബൈല്‍ ടവറിന് സ്ഥലം ഉടമയുടെ അനുമതി വേണ്ട

Kannur10 mins ago

ഭിന്നശേഷിക്കാർക്കായി ഡിജിറ്റൽ പ്ലാറ്റ്‌ഫോം

Kerala25 mins ago

മകളുടെ ആൺ സുഹൃത്തിനെ പിതാവ് കൊലപ്പെടുത്തി

Kerala30 mins ago

റേഷൻ കടകൾക്ക് ഇന്ന് അവധി

Breaking News46 mins ago

സ്വകാര്യ ബസ് തൊഴിലാളി പണിമുടക്ക് പിൻവലിച്ചു

Kannur16 hours ago

കണ്ണൂരിലെ റെയിൽവേ മേൽപ്പാലം പൊളിച്ചുതുടങ്ങി

Kerala16 hours ago

മുദ്രപ്പത്രം റിട്ടയറാകുന്നു ഇനി ഇ സ്റ്റാമ്പ്‌

Kerala16 hours ago

ഇ-സിം സംവിധാനത്തിലേക്ക്‌ മാറാൻ ഉദ്ദേശിക്കുന്നുണ്ടോ; ജാഗ്രതൈ

Kerala16 hours ago

ലൈഫ് പദ്ധതിക്ക് തിരിച്ചടിയായി നിർമ്മാണ വസ്തുക്കളുടെ വില വർദ്ധന, 40% വരെ വില കൂടിയതോടെ വീട് പണി പാതിവഴിയിൽ

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News6 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!