Connect with us

Kerala

വിതരണം ചെയ്‌തത്‌ 5.35 ലക്ഷം ഓണക്കിറ്റുകൾ

Published

on

Share our post

റേഷൻ കടകൾ വഴി വിതരണം ചെയ്‌തത്‌ 5.35 (5,35,996) സൗജന്യ ഓണക്കിറ്റുകൾ.9-ന് തുടങ്ങിയ കിറ്റ് വിതരണം ഇന്നലെ വരെയാണ് നിശ്ചയിച്ചത്. സമയം ഇനി നീട്ടുമോയെന്ന് വ്യക്‌തമല്ല.അന്ത്യോദയ അന്നയോജന റേഷൻ കാർഡ് ഉടമകളായ 5.87 ലക്ഷം പേർക്കും വയനാട്ടിലെ ഉരുൾ പൊട്ടൽ മേഖലയിലെ കാർഡ് ഉടമകൾക്കും ക്ഷേമ സ്‌ഥാപനങ്ങളിലെ അംഗങ്ങൾക്കുമാണ് കിറ്റ്.


Share our post

Kerala

കേരളത്തില്‍ അള്‍ട്രാവയലറ്റ് സൂചിക ഉയരുന്നു; സൂര്യാതപം ഏല്‍ക്കാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

Published

on

Share our post

കേരളത്തില്‍ അള്‍ട്രാവയലറ്റ് സൂചിക മുകളിലേക്ക് ഉയരുന്ന സാഹചര്യത്തില്‍ സൂര്യാതപത്തിനെതിരെ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിന് പുറമേ ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. പൊതുജനങ്ങള്‍ താ‍ഴെ പറയുന്ന സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണം.പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്.

ആയതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക.പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടലിലും ഉള്‍നാടന്‍ മത്സ്യബന്ധനത്തിലും ഏര്‍പ്പെടുന്ന തൊഴിലാളികള്‍, ജലഗതാഗതത്തിലേര്‍പ്പെടുന്നവര്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മരോഗങ്ങളുള്ളവര്‍, നേത്രരോഗങ്ങളുള്ളവര്‍, കാന്‍സര്‍ രോഗികള്‍, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങള്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം.

പകല്‍ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കാന്‍ ശ്രമിക്കുക. ശരീരം മുഴുവന്‍ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതാണ് ഉചിതം. യാത്രകളിലും മറ്റും ഇടവേളകളില്‍ തണലില്‍ വിശ്രമിക്കാന്‍ ശ്രമിക്കുക.മലമ്പ്രദേശങ്ങള്‍, ഉഷ്ണമേഖലാ പ്രദേശങ്ങള്‍ തുടങ്ങിയവയില്‍ പൊതുവെ തന്നെ അള്‍ട്രാവയലറ്റ് സൂചിക ഉയര്‍ന്നതായിരിക്കും മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണല്‍ തുടങ്ങിയ പ്രതലങ്ങള്‍ അള്‍ട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാല്‍ ഇത്തരം മേഖലകളിലും സൂചിക ഉയര്‍ന്നതായിരിക്കും.


Share our post
Continue Reading

Breaking News

താമരശ്ശേരി കൊലപാതകം; അഞ്ച് വിദ്യാർത്ഥികളെയും ജുവനൈൽ ഹോമിലേക്ക് മാറ്റി

Published

on

Share our post

കോഴിക്കോട്: താമരശ്ശേരിയിൽ പത്താംക്ലാസ് വിദ്യാർഥി ഷഹബാസിന്റെ മരണത്തിൽ പ്രതികളായ അഞ്ച് വിദ്യാർഥികളെയും ജുവനൈൽ ഹോമിലേക്ക് മാറ്റി. ഒബ്സർവേഷൻ റൂമിലേക്കാണ് മാറ്റിയത്. ജാമ്യാപേക്ഷ നിരസിച്ചതിന് പിന്നാലെയാണ് നടപടി. ഷഹബാസിന്റെ മരണത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.ജില്ലാ പൊലീസ് മേധാവിയോടും ശിശുക്ഷേമ സമിതി ചെയർപേഴ്‌സണോടും ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ വിശദീകരണം തേടി. ലഹരിയും സിനിമയിലെ വയലൻസും കുട്ടികളെ സ്വാധീനിക്കുന്നുണ്ടെന്നും സംസ്ഥാനതലത്തിൽ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നും മനോജ് കുമാർ പറഞ്ഞു. താമരശ്ശേരി ചുങ്കം പാലോറക്കുന്നിലാണ് പത്താംക്ലാസ് വിദ്യാർഥി ഷഹബാസ് ക്രൂരമർദനത്തിന് ഇരയായി കൊല്ലപ്പെട്ടത്.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഷഹബാസ്. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ട്യൂഷൻ ക്ലാസിലെ ഫെയർവെൽ പാർട്ടിക്കിടെ മൈക്ക് ഓഫ് ആയതുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കന്ററി സ്‌കൂളിലെ കുട്ടികളും താമരശ്ശേരി ഹയർ സെക്കന്ററി സ്‌കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. കരാട്ടെ പരിശീലിക്കുന്നവർ ഉപയോഗിക്കുന്ന നഞ്ചക്ക് ഉപയോഗിച്ചാണ് പ്രതികൾ ഷഹബാസിനെ മർദിച്ചത്.


Share our post
Continue Reading

Breaking News

പുല്‍പ്പള്ളിയില്‍ പനി ബാധിച്ച് ആദിവാസി വിദ്യാര്‍ഥിനി മരിച്ചു

Published

on

Share our post

കല്‍പ്പറ്റ: വയനാട്ടില്‍ പനി ബാധിച്ച് ഭിന്നശേഷിക്കാരിയായ വിദ്യാര്‍ത്ഥിനി മരണപ്പെട്ടു. പുല്‍പ്പള്ളി കൊട്ടമുരട്ട് ഉന്നതിയിലെ അമ്മിണിയുടെ മകള്‍ മീന (17) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ പുല്‍പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥിനിയെ പ്രവേശിപ്പിക്കുകയായിരുന്നു. പുല്‍പ്പള്ളി കൃപാലയ സ്പെഷ്യല്‍ സ്‌കൂളില്‍ വിദ്യാര്‍ഥിനിയാണ് മരിച്ച മീന. രണ്ട് മണിക്കൂറിന് ശേഷം കുട്ടി മരണപ്പെടുകയായിരുന്നുവെന്നാണ് വിവരം. എന്നാല്‍ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് കൊണ്ടുപോകാന്‍ വൈകിയതായി ബന്ധുക്കള്‍ പരാതിപ്പെട്ടു.

കുട്ടി മരിച്ച ഉടനെ ബന്ധുക്കള്‍ പുല്‍പ്പള്ളി പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചെങ്കിലും ഇവര്‍ താമസിക്കുന്ന സ്ഥലം കേണിച്ചിറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആണെന്നും അവിടെ വിളിച്ച് പറയാന്‍ പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. പിന്നീട് ബന്ധുക്കളില്‍ ചിലര്‍ കേണിച്ചിറ പോലീസ് സ്റ്റേഷനില്‍ നേരില്‍ പോയി വിവരം അറിയിച്ചുവെങ്കിലും വൈകിട്ട് ആറുമണി കഴിഞ്ഞാണ് കേണിച്ചിറ സ്റ്റേഷനില്‍ നിന്നും അധികൃതര്‍ എത്തിയതെന്നാണ് ആരോപണം.ആറരയോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ച് രാത്രി എട്ട് മണിക്ക് ശേഷമാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി സുല്‍ത്താന്‍ബത്തേരി ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും ബന്ധുക്കള്‍ പരാതിപ്പെട്ടു.


Share our post
Continue Reading

Trending

error: Content is protected !!