Connect with us

Kerala

തിരുവാറന്മുളയപ്പന് ഓണസദ്യയൊരുക്കാന്‍ വിഭവങ്ങളുമായി തിരുവോണത്തോണി

Published

on

Share our post

തിരുവാറന്മുളയപ്പന് ഓണസദ്യയ്ക്കാവശ്യമായ വിഭവങ്ങളെത്തിക്കുക കോട്ടയം കുമാരനല്ലൂര്‍ മങ്ങാട്ട് ഇല്ലത്തുകാരാണ്. മങ്ങാട്ട് ഇല്ലത്തെ എം.എന്‍.അനൂപ് നാരായണ ഭട്ടതിരിയാണ് ഇത്തവണ തിരുവോണത്തോണിയില്‍ വിഭവങ്ങളുമായി ചുരുളന്‍ വള്ളത്തില്‍ യാത്ര പുറപ്പെട്ടത്. പൂർവികർ ഭക്തിയിൽ വിളക്കിച്ചേർത്ത യാത്ര കൂടിയാണിത്.പ്രാർഥനയുടെ തുഴയെറിഞ്ഞാണ് ചിങ്ങത്തിലെ മൂലം നാളിൽ അനൂപ് ചുരുളൻ വള്ളത്തിൽ കാലെടുത്തുവെച്ചത്. ഇവിടെനിന്ന്‌ കാട്ടൂർക്കടവ് വരെ ചുരുളൻവള്ളത്തിലാണ് യാത്ര. മൂന്ന് പ്രധാനനദികളും തോടുകളും മൂന്ന് രാത്രിയും പകലും പിന്നിട്ടാണ് യാത്ര. കാട്ടൂരിലെത്തിയശേഷമാണ് തിരുവോണത്തോണിയിലേക്ക് യാത്ര മാറ്റുക. ഉത്രാടം നാളിൽ കാട്ടൂർ മഹാവിഷ്ണുക്ഷേത്രക്കടവിൽനിന്ന് തിരുവാറൻമുളയപ്പനുള്ള വിഭവങ്ങളുമായി ഭട്ടതിരി തിരുവോണത്തോണിയേറും. പള്ളിയോടങ്ങൾ അകമ്പടിയാകും. തിരുവോണനാളായ 15-ന് പുലർച്ചെ ആറന്മുളക്കടവിലെത്തും.തിരുവോണനാളായ 15-ന് പുലർച്ചെ ആറന്മുളക്കടവിലെത്തും. കാട്ടൂർ ക്ഷേത്രത്തിൽനിന്നുള്ള ദീപവും ഓണവിഭവങ്ങളും ഭഗവാന് മുൻപിൽ സമർപ്പിക്കും. ക്ഷേത്രത്തിലെ വിളക്കിലേക്ക് ദീപം പകരും. വിഭവങ്ങൾകൊണ്ട് ഭഗവാന് ഓണസദ്യയൊരുക്കും.

കുമാരനല്ലൂർ മങ്ങാട്ട് ഇല്ലത്തിന് പാരമ്പര്യമായി പകർന്നുകിട്ടിയതാണ് ഈ അവകാശം. മുൻപ് അനൂപിന്റെ അച്ഛൻ എം.ആർ.നാരായണ ഭട്ടതിരി തിരുവോണത്തോണിയാത്ര നടത്തിയിരുന്നു . നാലുവർഷംമുന്പ് അദ്ദേഹത്തിന്റെ വിയോഗശേഷം സഹോദരൻ എം.ആർ.രവീന്ദ്രബാബു ഭട്ടതിരി യാത്രഏറ്റെടുത്തു. ഇക്കുറി അനൂപ് ഈനിയോഗം ഏറ്റെടുക്കുകയായിരുന്നു.കാട്ടൂരിലെ താമസക്കാരായിരുന്നു മങ്ങാട്ട് കുടുംബം. തിരുവോണനാളിൽ ഇല്ലത്തെ മുതിർന്ന ഭട്ടതിരി ബ്രാഹ്മണർക്ക്‌ കാൽകഴിച്ചൂട്ട് നടത്തിയിരുന്നു. ഒരുവർഷം ആരുംഎത്തിയിരുന്നില്ല. സങ്കടംകൊണ്ട് തിരുവാന്മുളയപ്പനെ ഭജിച്ച് അല്പം കഴിഞ്ഞപ്പോൾ ഒരു ബ്രാഹ്മണൻ ഇല്ലത്തെത്തി. ബ്രാഹ്മണന്‌ കാൽകഴുകിച്ചൂട്ട്‌ നടത്തി.അന്ന് ഭട്ടതിരിക്ക് സ്വപ്നത്തിൽ ഭഗവാന്റെ ദർശനമുണ്ടായി. ‘ഇല്ലത്ത് വന്നത് ബ്രാഹ്മണനല്ല. തിരുവാറന്മുളയപ്പനാണ്.ഇനി മുതൽ തിരുവോണത്തിന് വിഭവങ്ങൾ ആറന്മുളയിൽ എത്തിച്ചാൽ മതി.’ അങ്ങനെ കാട്ടൂരിലെ ഇല്ലത്തുനിന്ന് വിഭവങ്ങൾ ആറന്മുളയിലെത്തിച്ചു കാലാന്തരത്തിൽ മങ്ങാട്ട് കുടുംബം കാട്ടൂരിൽനിന്ന്‌ കുമാരനല്ലൂരിലേക്കു മാറിയെങ്കിലും ആചാരത്തിൽ മാറ്റംവരുത്തിയില്ല.അമേരിക്കയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ അനൂപ് നാരായണ ഭട്ടതിരി യാത്രയ്ക്കായി മാത്രമാണ് ഇക്കുറി നാട്ടിലെത്തിയത്. കഴിഞ്ഞതവണ അച്ചന്റെ അനിയന് ആരോഗ്യപ്രശ്നമുണ്ടായതിനാൽ പാതി യാത്രാവഴിയിൽ ചേർന്ന അനുഭവ സമ്പത്താണ് ഈ യാത്രയിൽ തനിക്കുള്ളതെന്നും വലിയ നിയോഗമാണിതെന്നും അനൂപ്‌ പറഞ്ഞു.


Share our post

Kerala

മുദ്രപ്പത്രം റിട്ടയറാകുന്നു ഇനി ഇ സ്റ്റാമ്പ്‌

Published

on

Share our post

തിരുവനന്തപുരം:ആധാരങ്ങളുടെ രജിസ്‌ട്രേഷൻ, കരാർ തുടങ്ങിയവ പൂർണമായും ഇ സ്റ്റാമ്പിങ്ങിലേക്ക്‌ മാറുന്നു. 2017 മുതൽ ഒരുലക്ഷത്തിനുമുകളിൽ മുദ്രപ്പത്രം ആവശ്യമുള്ള രജിസ്‌ട്രേഷന്‌ ഇ സ്റ്റാമ്പ്‌ ഉപയോഗിക്കുന്നുണ്ട്‌. കഴിഞ്ഞവർഷം ഏപ്രിൽമുതൽ ഇത്‌ വ്യാപകമാക്കി. മുദ്രപത്രത്തിന്റെ അച്ചടിച്ചെലവ്‌ ഒഴിവാക്കാനും ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനുമാണ്‌ പുതിയ തീരുമാനം.ഇതോടെ വർഷം 60 കോടിരൂപ അച്ചടി ഇനത്തിൽ കുറയും. നിലവിൽ ഒരു രജിസ്‌ട്രേഷന്‌ പല വിലയുള്ള നിരവധി മുദ്രക്കടലാസ്‌ ഉപയോഗിക്കുന്നുണ്ട്‌. എന്നാൽ ഇ സ്റ്റാമ്പിൽ ഈ പ്രശ്‌നമില്ല. ഒക്ടോബറിലോ നവംബറിലോ പൂർണമായി നടപ്പാക്കും.ഇ സ്റ്റാമ്പും വെണ്ടർമാർ വഴിയാണ്‌ നൽകുക. സൈറ്റ്‌ ലോഗിൻ ചെയ്യാൻ ഇവർക്ക്‌ പാസ്‌വേർഡ്‌ നൽകും. ഇ സ്റ്റാമ്പിലെ ക്യൂ ആർ കോഡ്‌ സ്കാൻ ചെയ്താൽ പേര്‌, മുദ്രപ്പത്രം എടുത്ത സ്ഥലം എന്നിവ അറിയാം. വ്യക്തികളുടെ പേര്‌ വാട്ടർമാർക്കായി ഉണ്ടാകും. നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ (എൻഐസി) ആണ് സാങ്കേതിക സംവിധാനം ഒരുക്കുന്നത്‌.


Share our post
Continue Reading

Kerala

ഇ-സിം സംവിധാനത്തിലേക്ക്‌ മാറാൻ ഉദ്ദേശിക്കുന്നുണ്ടോ; ജാഗ്രതൈ

Published

on

Share our post

തിരുവനന്തപുരം : ഇ-സിം സംവിധാനത്തിലേക്ക്‌ മാറാൻ ഉദ്ദേശിക്കുന്ന മൊബൈൽ ഫോൺ ഉപയോക്താക്കൾ സൂക്ഷിച്ചോളൂ. ചിലപ്പോൾ നിങ്ങളുടെ സിം കാർഡ്‌ പൂർണമായും മറ്റ്‌ ചിലരുടെ കൈകളിലെത്തിയേക്കാം, തുടർന്ന്‌ നിങ്ങളുടെ ബാങ്ക്‌ അക്കൗണ്ടുകളുടെ നിയന്ത്രണം അവർ ഏറ്റെടുക്കുകയും ചെയ്‌തേക്കാം.കേരള പൊലീസാണ്‌ മൊബൈൽ ഫോൺ ഉപയോക്താക്കൾ തങ്ങളുടെ സിം കാർഡുകൾ ഇ-സിമ്മിലേക്ക്‌ മാറുമ്പോൾ നടക്കാൻ സാധയതയുള്ള തട്ടിപ്പുകളെ കുറിച്ച്‌ അറിയിപ്പ്‌ തന്നത്‌. ‘ഇ-സിം സംവിധാനത്തിലേയ്ക്ക് മാറാൻ ഉദ്ദേശിക്കുന്ന മൊബൈൽ ഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ട് തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെ ജാഗ്രത പാലിക്കണം’ എന്ന്‌ തുടങ്ങുന്നതാണ്‌ സമൂഹ മാധ്യമങ്ങൾ വഴിയുള്ള പൊലീസിന്റെ അറിയിപ്പ്‌.

ഇ-സിം സംവിധാനത്തിലേയ്ക്ക് മാറാൻ ഉദ്ദേശിക്കുന്ന മൊബൈൽ ഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ട് തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെ ജാഗ്രത പാലിക്കണം.മൊബൈൽ ഫോൺ സർവീസ് ദാതാക്കളുടെ കസ്റ്റമർ കെയർ സെൻ്ററിൽ നിന്നെന്ന വ്യാജേന നിങ്ങളെ ബന്ധപ്പെടുന്ന തട്ടിപ്പുകാർ നിലവിലുള്ള സിം കാർഡ്, ഇ-സിം സംവിധാനത്തിലേക്ക് മാറ്റാൻ നിർദ്ദേശിക്കുന്നു. മൊബൈൽ സേവന ദാതാക്കളുടെ ആപ്പിലോ വെബ്സൈറ്റിലോ പ്രവേശിച്ച് 32 അക്ക ഇ-ഐഡി നൽകി ഇ-സിം സംവിധാനം ആക്ടിവേറ്റ് ചെയ്യാനാണ് അവർ ആവശ്യപ്പെടുക. ഇങ്ങനെ ആക്ടിവേറ്റ് ചെയ്യുന്നവരുടെ ഇ-മെയിലിലേക്ക് ലഭിക്കുന്ന ക്യു ആർ കോഡ് തങ്ങൾ നൽകുന്ന വാട്സപ്പ് നമ്പറിൽ അയച്ചു നൽകാനും അവർ നിർദ്ദേശിക്കുന്നു.

ക്യു ആർ കോഡ് ലഭിക്കുന്ന തട്ടിപ്പുകാർ തന്നെ നിങ്ങളുടെ പേരിൽ ഇ-സിം ആക്ടിവേറ്റ് ചെയ്യുന്നതോടെ നിങ്ങളുടെ സിം കാർഡിൻ്റെ പൂർണ്ണ നിയന്ത്രണം അവരുടെ കൈകളിൽ എത്തുകയും നിങ്ങളുടെ കൈവശമുള്ള സിം പ്രവർത്തനരഹിതമാകുകയും ചെയ്യുന്നു. 24 മണിക്കൂറിനുള്ളിൽ മാത്രമേ നിങ്ങളുടെ ഇ-സിം പ്രവർത്തനക്ഷമം ആവുകയുള്ളൂ എന്ന് തട്ടിപ്പുകാർ നിങ്ങളെ അറിയിക്കുന്നു. ഈ സമയപരിധിക്കുള്ളിൽ നിങ്ങളുടെ മൊബൈൽ നമ്പറുമായി ആയി ബന്ധിപ്പിച്ചിട്ടുള്ള എല്ലാ ബാങ്ക് അക്കൗണ്ടുകളുടെയും നിയന്ത്രണം അവർ ഏറ്റെടുക്കുന്നതോടെ തട്ടിപ്പ് പൂർണമാകുന്നു.കസ്റ്റമർ കെയർ സെന്ററുകളിൽ നിന്ന് എന്ന പേരിൽ ലഭിക്കുന്ന വ്യാജ ഫോൺ കോളുകൾക്കെതിരെ ജാഗ്രത പാലിക്കുകയാണ് തട്ടിപ്പ് തടയാനുള്ള ആദ്യ മാർഗം. വിവിധ സേവനങ്ങൾക്കായി മൊബൈൽ സർവീസ് ദാതാക്കളുടെ ഔദ്യോഗിക ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് തന്നെയാണ് ആശ്രയിക്കുന്നതെന്ന് ഉറപ്പുവരുത്തണം. സേവനദാതാക്കൾ നൽകുന്ന ക്യൂ ആർ കോഡ്, ഓ ടി പി, പാസ്‌വേഡ് എന്നിവ ആരുമായും പങ്കുവെയ്ക്കരുത്. നിങ്ങളുടെ സാമ്പത്തികകാര്യങ്ങളും ഇടപാടുകളും ആരുമായും പങ്കുവെയ്ക്കാൻ പാടില്ല. നിങ്ങളുടെ എല്ലാത്തരം ഡിജിറ്റൽ അക്കൗണ്ടുകൾക്കും “ടു സ്റ്റെപ് വെരിഫിക്കേഷൻ” എന്ന അധിക സുരക്ഷാക്രമീകരണം ഉപയോഗിക്കണം.


Share our post
Continue Reading

Kerala

ലൈഫ് പദ്ധതിക്ക് തിരിച്ചടിയായി നിർമ്മാണ വസ്തുക്കളുടെ വില വർദ്ധന, 40% വരെ വില കൂടിയതോടെ വീട് പണി പാതിവഴിയിൽ

Published

on

Share our post

കൊച്ചി: സംസ്ഥാനത്തെ നിർമ്മാണ വസ്തുക്കളുടെ വിലയിലെ വൻവർധനവ് ലൈഫ് പദ്ധതിക്ക് തിരിച്ചടി. 40 ശതമാനം വരെ വിലകൂടിയതോടെ നിലവിലെ പദ്ധതി വിഹിതത്തിൽ വീടുകളുടെ പണി പാതിവഴിയിലാണ്. പഴയ വീട് പൊളിച്ച് പണിയുന്നവർക്കും ലൈഫ് വീടുകളൊരുങ്ങാത്ത അവസ്ഥയിൽ വാടകത്തുക വലിയ ബാധ്യതയാണ്.വാടക വീട്ടിൽ നിന്ന് ദിവസവും ഇടയ്ക്കിടെ നദീറ നിർമാണത്തിലുള്ള വീട്ടിൽ വന്നിരിക്കും. തേച്ചൊന്ന് മിനുക്കി ഈ വീട്ടിലൊന്ന് അന്തിയുറങ്ങാൻ അത്ര ഏറെ കൊതിയാണ്. പ്രളയത്തിൽ വീട് തകർന്നു. ലൈഫ് പട്ടികയിൽ പേര് വന്നതും ആശ്വസിച്ചു. വാടക വീട്ടിലേക്ക് താമസം മാറി 3 വർഷമായി. മുൻകൂറായി പണംമുടക്കി വീട് പണി തുടങ്ങി ചൂർണ്ണിക്കര പഞ്ചായത്തിനെ അറിയിച്ചു. വൈകി എങ്കിലും 3.50 ലക്ഷം രൂപ വിവിധ ഘട്ടങ്ങളിലായി അക്കൗണ്ടിലെത്തി. എന്നിട്ടും വീട് പണി എങ്ങുമെത്തുന്നില്ല.ഡ്രൈവറായ ഭർത്താവ് ഷാജഹാനാണ് നാലംഗ കുടുംബത്തിന്റെ അത്താണി. വായ്പയെടുത്തും സ്വർണ്ണം വിറ്റും വീടൊരുക്കാൻ നോക്കിയിട്ടും നിരാശ. മൂന്ന് വർഷമായി 7,000 രൂപ വീട്ട് വാടക വലിയ ബാധ്യതയുമായി. കല്ലിനും സിമന്റിനും കമ്പിക്കും തുടങ്ങി നിർമ്മാണ വസ്തുക്കൾക്ക് മൂന്ന് വർഷത്തിനിടെ കുത്തനെ കൂടിയത് 30 മുതൽ 40 ശതമാനം വരെ. 420 ചതുരശ്ര അടി വിസ്തീർണ്ണത്തിലെങ്കിലും സുരക്ഷിതമായൊരു വീടൊരുക്കാൻ 4 ലക്ഷം രൂപ മതിയാകില്ല.നഗര മേഖകളിൽ ഈ അധികതുക ചിലപ്പോഴെങ്കിലും കമ്പനികളുടെ സി.എസ്ആർ ഫണ്ട് വഴി ലഭ്യമാകും. എന്നാൽ ഗ്രാമീണ മേഖലകളിലാണ് കൂടുതൽ വെല്ലുവിളി. രണ്ടറ്റം കൂട്ടി മുട്ടിക്കാനുള്ള പെടാപ്പാടിൽ നദീറയുടേത് പോലുള്ള നിരവധി വീടുകൾ പാതിജീവനിൽ പൂപ്പൽ കയറുന്നു. സർക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധി, ട്രഷറി നിയന്ത്രണം, തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം- ഒന്നിനു പിറകെ ഒന്നൊന്നായി പിന്നെയും തടസ്സങ്ങൾ ലൈഫിനെ പിന്നോട്ടടിക്കുകയാണ്.


Share our post
Continue Reading

Kannur4 hours ago

കണ്ണൂരിലെ റെയിൽവേ മേൽപ്പാലം പൊളിച്ചുതുടങ്ങി

Kerala4 hours ago

മുദ്രപ്പത്രം റിട്ടയറാകുന്നു ഇനി ഇ സ്റ്റാമ്പ്‌

Kerala4 hours ago

ഇ-സിം സംവിധാനത്തിലേക്ക്‌ മാറാൻ ഉദ്ദേശിക്കുന്നുണ്ടോ; ജാഗ്രതൈ

Kerala4 hours ago

ലൈഫ് പദ്ധതിക്ക് തിരിച്ചടിയായി നിർമ്മാണ വസ്തുക്കളുടെ വില വർദ്ധന, 40% വരെ വില കൂടിയതോടെ വീട് പണി പാതിവഴിയിൽ

Kerala4 hours ago

കനറാ ബാങ്കിൽ 3,000 അപ്രന്റിസ് ഒഴിവുകൾ

Kannur5 hours ago

സ്കൂ​ൾ ബ​സി​ൽ പെ​ൺ​കു​ട്ടി​ക്കു​നേ​രേ അ​തി​ക്ര​മം; വി​ദ്യാ​ർ​ഥി​നി​യു​ടെ പ​രാ​തി​യി​ൽ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

Breaking News5 hours ago

കവിയൂർ പൊന്നമ്മ അന്തരിച്ചു

Kerala6 hours ago

കിലോയ്ക്ക് 600 രൂപയ്ക്കുമേൽ വില; കാന്താരിക്ക് എരിവുപോലെ വിലയും

Kerala7 hours ago

ഐ ഫോൺ 16 വിപണിയിലെത്തി; ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ തിക്കും തിരക്കും

Kerala8 hours ago

കർണാടക ഉൻസൂരിലെ ബസ് അപകടം: കോഴിക്കോട് സ്വദേശി മരിച്ചു, നിരവധി മലയാളികള്‍ക്ക് പരിക്ക്

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News6 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!