Kannur
തോട്ടിപ്പണി വിമുക്ത ജില്ല; കണ്ണൂരില്‍ തോട്ടിപ്പണി ചെയ്യുന്നവരെ കണ്ടെത്താൻ വീണ്ടും സര്‍വേ

കണ്ണൂർ : മാന്വല്‍ സ്കാവഞ്ചിങ് (തോട്ടിപ്പണി) ചെയ്യുന്നവരെ കണ്ടെത്തി അവരുടെ പുനരധിവാസം ഉറപ്പാക്കാനായി ജില്ലയില്‍ സർവേ നടത്തുന്നു.ഈ സർവേ നടത്തുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മനുഷ്യവിസർജ്യം അതത് സമയത്ത് നേരിട്ട് കൈകാര്യം ചെയ്യുന്നവരുണ്ടെങ്കില്‍ അത്തരക്കാരെ കണ്ടെത്തുക എന്നതാണ്. സെപ്റ്റിക് ടാങ്ക് ക്ലീൻ ചെയ്യുന്നവരെയും അത്തരത്തിലുള്ള ശുചീകരണ പ്രവർത്തനങ്ങള്‍ നടത്തുന്നവരെയും ഈ സർവേയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.2013ല്‍ പാർലമെൻറില്‍ പാസാക്കിയ നിയമ പ്രകാരം ജില്ലയില്‍ തോട്ടിപ്പണി ചെയ്യുന്നവർ ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ കണ്ടുപിടിക്കുകയും അവരുടെ പുനരധിവാസം ഉറപ്പുവരുത്തുകയും ചെയ്യേണ്ടതുണ്ട്. ഇതിനായി 2013ലും 2018 ലും സർവേ നടത്തി കണ്ണൂരിനെ തോട്ടിപ്പണി വിമുക്ത ജില്ലയായി പ്രഖ്യാപിച്ചിരുന്നു.
ഇത്തരത്തില്‍ മാന്വല്‍ സ്കാവഞ്ചിങ് പ്രവൃത്തിയില്‍ ഏർപ്പെട്ടവരുണ്ടെങ്കില്‍ ഈ മാസം 12, 13, 18 തീയതികളില്‍ അതത് പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ ഓഫിസുകളില്‍ ആധാർ കാർഡ് ഉള്‍പ്പെടെ രേഖകള്‍ സഹിതം ഹാജരായി രജിസ്റ്റർ ചെയ്യണം. ഇതിനായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഹെല്‍പ് ഡെസ്കുകള്‍ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ല കലക്ടർ അറിയിച്ചു. ഇത്തരത്തില്‍ ആള്‍ക്കാർ ജോലി ചെയ്യുന്നുണ്ടെന്ന് അറിയുന്ന വ്യക്തികളോ സംഘടനകളോ ഉണ്ടെങ്കില്‍ അവർക്കും ഇവരെ സംബന്ധിച്ച വിവരങ്ങള്‍ അതത് തദ്ദേശഭരണ സ്ഥാപനങ്ങളില്‍ അറിയിക്കണം.എന്നാല്‍ ഡോ. ബല്‍റാമും യൂണിയൻ ഓഫ് ഇന്ത്യയും തമ്മിലുള്ള കേസിന്റെ അന്തിമവിധി പ്രകാരം 2013 ലെ നിയമത്തില്‍ പരാമർശിച്ച പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയ സുപ്രീം കോടതി ഈ പ്രഖ്യാപനം ദേശീയതലത്തില്‍ റദ്ദാക്കിയ സാഹചര്യത്തിലാണ് വീണ്ടും സർവേ നടത്തുന്നത്.
Breaking News
ചൂട് കൂടുന്നു: കണ്ണൂരിൽ റെക്കോഡ് താപനില


തിങ്കളാഴ്‌ച കണ്ണൂരിൽ രേഖപ്പെടുത്തിയത് രാജ്യത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില. കണ്ണൂർ വിമാനത്താവളത്തിൽ 40.4 ഡിഗ്രിയും കണ്ണൂർ സിറ്റിയിൽ 39 ഡിഗ്രിയുമാണ് രേഖപ്പെടുത്തി യത്. സാധാരണയെക്കാൾ 4.4 ഡിഗ്രി അധിക മാണിത്. സംസ്ഥാനത്ത് ബുധൻവരെ സാധാരണ യെക്കാൾ മൂന്നു ഡിഗ്രിവരെ താപനില ഉയരാനാണ് സാധ്യത. ജനങ്ങൾ ജാഗ്രത പാലിക്കണം. അതേ സമയം, തെക്കൻ ബം ഗാൾ ഉൾക്കടലിൽ ചക്ര വാതച്ചുഴിക്ക് സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തിൽ മാർച്ച് ആദ്യ ദിവസങ്ങളിൽ ഒറ്റപ്പെട്ട വേനൽ മഴയുണ്ടാകാം. തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത.
Kannur
ഒരിക്കൽ കൂടി ജയിലിൽ പോകാൻ തയ്യാറെന്ന് എം.വി ജയരാജൻ


കണ്ണൂർ: ഒരിക്കൽ കൂടി ജയിലിൽ പോകാൻ തയ്യാറെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം. വി ജയരാജൻ. കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചിൽ റോഡ് തടസ്സപ്പെടുത്തിയതിന് പോലീസ് നോട്ടീസ് നൽകിയത് പരാമർശിച്ചാണ് എം വി ജയരാജൻ്റെ പ്രതികരണം.സമരത്തിൽ പതിനായിരങ്ങൾ പങ്കെടുത്താൽ വഴി തടസ്സപ്പെടും. യാത്രയ്ക്ക് വഴി വേറേയുണ്ട്. കണ്ണൂരിൽ ഹെഡ് പോസ്റ്റ് ഓഫീസ് വേറെയില്ല. മാധ്യമങ്ങൾ ജഡ്‌ജിമാരെ പ്രകോപിപ്പിക്കാൻ എല്ലാം പകർത്തിയിട്ടുണ്ട്.ഈ ചൂടുകാലത്ത് ഇനിയും ജയിലിൽ പോകാൻ ആഗ്രഹിക്കുന്നുവെന്നും ജയരാജൻ പറഞ്ഞു.
Kannur
പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വിജയം


പാനൂർ: പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡായ താഴെ ചമ്പാട് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വിജയം. എൽ.ഡി.എഫിലെ ശരണ്യ സുരേന്ദ്രൻ 499 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. യു.ഡി.എഫ് സ്ഥാനാർത്ഥിയെ ആണ് പരാജയപ്പെടുത്തിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്