പുലരി ബസ് ജീവനക്കാർക്ക് യാത്രക്കാരുടെ ഓണക്കോടി

പേരാവൂർ : കൊട്ടിയൂരിൽ നിന്നും പയ്യന്നൂരിലേക്ക് സർവീസ് നടത്തുന്ന പുലരി ബസിലെ ജീവനക്കാർക്ക് സ്ഥിരം യാത്രക്കാരുടെ കൂട്ടായ്മ ഓണക്കോടി നല്കി. ഡ്രൈവർ വത്സൻ, കണ്ടക്ടർ ബിജേഷ്, ക്ളീനർ സന്തോഷ് എന്നിവർക്കാണ് കൂട്ടായ്മ ഓണക്കോടി സമ്മാനിച്ചത്. എസ്. സി.സാദിക്ക് പേരാവൂർ, ബിനുജോൺ ചുങ്കക്കുന്ന്, സിനൂപ് ജോൺ തെറ്റുവഴി എന്നിവർ ഓണക്കോടി കൈമാറി. കൂട്ടായ്മയിലെ അംഗങ്ങളായ കെ.ഷീബ( മാനന്തേരി), കെ. ആർ. എം. സുബൈദ(മുരിങ്ങോടി), സി. പി സിജിന(മണത്തണ), വി. പി.സിമി(ചെട്ടിയാം പറമ്പ്),വി.കെ. സജ്‌ന(പേരാവൂർ), എം. പ്രജിഷ(ചിറ്റാരിപ്പറമ്പ്)എന്നിവർ പങ്കെടുത്തു.2022-ൽ കണ്ണൂർ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരിയായ സുബൈദ മുരിങ്ങോടിയാണ് പുലരി ബസ് കൂട്ടായ്മ രൂപീകരിച്ചത്. ബസ് സർവീസിന്റെ വിവരങ്ങൾ പരസ്പരം കൈമാറുവാനും സുഖ-ദുഃഖങ്ങൾ പരസ്പരം പങ്കുവെക്കുവാനുമായിരുന്നു ഉദ്ദേശം. ഇതിൽ ഇപ്പോൾ 30 അംഗങ്ങൾ ഉണ്ട്. 2024 ഏപ്രിലിൽ റിട്ടയർ ചെയ്ത കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെ ഫെയർ കോപ്പി സുപ്രണ്ട് ജാനകിക്കും 2024 മേയിൽ റിട്ടയർ ചെയ്ത സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസിലെ അസി.രജിസ്ട്രാർ ഇന്ദിരക്കും കൂട്ടായ്മ യാത്രയയപ്പ് സംഘടിപ്പിച്ചിരുന്നു.