പേരാവൂരിൽ മാലിന്യം കത്തിച്ചതിന് ആസ്പത്രിക്ക് 10000 രൂപ പിഴ

പേരാവൂർ: കുടിവെള്ള കിണറിനോട് ചേർന്ന് പ്ലാസ്റ്റിക്ക്, മരുന്ന് സ്ട്രിപ്പ് തുടങ്ങിയ മാലിന്യം കത്തിച്ചതിന് ആസ്പത്രി അധികൃതർക്ക് പഞ്ചായത്ത് 10000 രൂപ പിഴയിട്ടു.കൊട്ടിയൂർ റോഡിലെ കവിത ആസ്പത്രിക്കാണ് പേരാവൂർ പഞ്ചായത്ത് സെക്രട്ടറി പിഴയടക്കാൻ നോട്ടീസ് അയച്ചത്. പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ നേരിട്ടെത്തി കുറ്റകൃത്യം കണ്ടെത്തുകയായിരുന്നു.