ഓണക്കാലത്ത് വീട് പൂട്ടി യാത്രപോവുകയാണോ? പോല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യൂ; 14 ദിവസം വരെ പൊലീസ് നിരീക്ഷണം

Share our post

ഓണാവധിക്ക് വീട് പൂട്ടി യാത്രപോകുന്നവര്‍ക്ക് അക്കാര്യം പൊലീസിനെ അറിയിക്കാന്‍ സൗകര്യം. പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍ ആപ്പിലെ ‘Locked House Information’ എന്ന സൗകര്യമാണ് ഇതിനായി വിനിയോഗിക്കാവുന്നത്. കേരള പൊലീസ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.ലോക്ക്ഡ് ഹൗസ് ഇന്‍ഫര്‍മേഷന്‍ സൗകര്യം വിനിയോഗിച്ചാല്‍ വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളില്‍ പോലീസ് പ്രത്യേക നിരീക്ഷണം നടത്തും. പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും.യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷന്‍, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയല്‍വാസികളുടെയോ പേരും ഫോണ്‍ നമ്പറും എന്നിവ ആപ്പില്‍ നല്‍കേണ്ടതുണ്ട്. ഗൂഗിള്‍പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും പോല്‍ ആപ്പ് ലഭ്യമാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!