പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 22-കാരന് 26 വര്‍ഷം കഠിനതടവ്

അടൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 26 വര്‍ഷം കഠിനതടവും 1,20,000 പിഴയും വിധിച്ച് അടൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി. പോക്‌സോ നിയമപ്രകാരമാണ് ശിക്ഷ വിധിച്ചത്.ഏഴംകുളം നെടുമണ്‍ മാങ്കോട്ടു മുരുപ്പ് പ്ലാവിള വടക്കേതില്‍ വീട്ടില്‍ അനിരുദ്ധന്‍ (22) നെയാണ് അടൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ടി. മഞ്ജിത്ത് ശിക്ഷിച്ചത്. 2021-ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി എന്നതായിരുന്നു കേസ്. ഏനാത്ത് എസ്.എച്ച്.ഒ. പി.എസ്. സുജിത്താണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി.സ്മിതാ ജോണ്‍ ഹാജരായി. പിഴ തുക ഈടാക്കുന്ന മുറയ്ക്ക് അത് അതിജീവിതയ്ക്ക് നല്‍കാന്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി.