Connect with us

health

രോഗപ്രതിരോധത്തിലെ പ്രധാനചുവടുവെപ്പ്; എംപോക്സ് വാക്സിന് അനുമതി നൽകി ലോകാരോ​ഗ്യസംഘടന

Published

on

Share our post

എംപോക്സ് വാക്സിന് അനുമതി നൽകി ലോകാരോ​ഗ്യസംഘടന. ആഫ്രിക്കയിൽ ഉൾപ്പെടെ ലോകത്തിന്റെ പലഭാ​ഗങ്ങളിലും എംപോക്സ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് വാക്സിന് ലോകാരോ​ഗ്യസം​ഘടന അനുമതി നൽകിയത്. ബവേറിയൻ നോർഡിക് കമ്പനി പുറത്തിറക്കിയ വാക്സിനാണ് അനുമതി നൽകിയത്.എംപോക്സ് രോ​ഗത്തെ പ്രതിരോധിക്കുന്നതിനുള്ള ആദ്യഅം​ഗീകൃത വാക്സിനാണ് ഇതെന്നും ഇത് പ്രധാന ചുവടുവെപ്പാണെന്നും ലോകാരോ​ഗ്യസംഘടനയുടെ ഡയറക്ടർ ജനറലായ ടെഡ്രോസ് അഥനോ ​ഗെബ്രിയേസുസ് പറഞ്ഞു. ആഫ്രിക്കയിൽ നിലവിലുള്ള രോ​ഗവ്യാപനപശ്ചാത്തലത്തിലും ഭാവിയിലും എംപോക്സ് പ്രതിരോധത്തിന് വാക്സിൻ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.പതിനെട്ട് വയസ്സും അതിനുമുകളിലും പ്രായമുള്ളവരിലാണ് വാക്സിൻ ഉപയോ​ഗിക്കാൻ അനുമതി നൽകിയിരിക്കുന്നത്. എന്നാൽ ഭാവിയിൽ രോ​ഗവ്യാപനം അനിയന്ത്രിതമായാൽ പതിനെട്ടു വയസ്സിനു താഴെയുള്ളവരിലും ഉപയോ​ഗിക്കാൻ അനുമതി നൽകും.

2022 മുതൽ ലോകത്തിന്റെ പലഭാ​ഗങ്ങളിലും എംപോക്സ് വ്യാപനമുണ്ടെങ്കിലും കഴിഞ്ഞ കുറച്ചുനാളുകളായി തീവ്രവ്യാപനമുണ്ട്. വെസ്റ്റ്, സെൻട്രൽ, ഈസ്റ്റ് ആഫ്രിക്കൻ രാജ്യങ്ങളിലാണ് രോ​ഗവ്യാപനമുള്ളത്. അമേരിക്കയിലും യൂറോപ്പിലും രോ​ഗികളുടെ നിരക്കിൽ വർധനയുണ്ട്.

നിലവിലെ വ്യാപനത്തിന് കാരണമായിട്ടുള്ള പുതിയ വകഭേദം ദ്രുതഗതിയിലാണ് പടരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. clade Ib എന്ന വകഭേദമാണ് ആഫ്രിക്കയുള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ രോഗവ്യാപനത്തിനുപിന്നില്‍. 2022-ലെ രോഗവ്യാപനത്തിന് കാരണമായിരുന്നത് clade IIb വകഭേദമാണ്. അന്ന് 116 രാജ്യങ്ങളില്‍ നിന്നായി 100,000 പേരെയാണ് രോഗം ബാധിച്ചത്. മരണപ്പെട്ടത് 200 പേരും. ഇന്ത്യയില്‍ ഇരുപത്തിയേഴുപേര്‍ രോഗബാധിതരാവുകയും ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. മുമ്പത്തെ വകഭേദത്തെ അപേക്ഷിച്ച് തീവ്രവ്യാപനശേഷിയാണ് clade Ib-ക്ക് ഉള്ളതെന്ന് വിദഗ്ധര്‍ പറയുന്നു.

എന്താണ് എംപോക്സ്?

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് എംപോക്സ്. തീവ്രത കുറവാണെങ്കിലും 1980ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്സിന്റെ ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളിൽ രോഗം സ്ഥിരീകരിച്ചത്. 1970ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ 9 വയസുള്ള ആൺകുട്ടിയിലാണ് മനുഷ്യരിൽ എംപോക്സ് ആദ്യമായി കണ്ടെത്തിയത്.

രോഗ പകർച്ച

രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങൾ എന്നിവ വഴി നേരിട്ടുള്ള സമ്പർക്കത്തിലൂടെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് മങ്കിപോക്സ് പകരാം. അണ്ണാൻ, എലികൾ, വിവിധ ഇനം കുരങ്ങുകൾ എന്നിവയുൾപ്പെടെ നിരവധി മൃഗങ്ങളിൽ എംപോക്സ് വൈറസ് അണുബാധയുടെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകൾക്ക് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പർക്കമുണ്ടായാൽ രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്.

രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങൾ, ശരീര സ്രവങ്ങൾ, ശ്വസന തുള്ളികൾ, കിടക്ക പോലുള്ള വസ്തുക്കൾ എന്നിവയുമായുള്ള അടുത്ത സമ്പർക്കം, രോഗം ബാധിച്ചയാളുമായുള്ള ലൈംഗിക ബന്ധം എന്നിവയിലൂടെ എംപോക്സ് വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.

പ്ലാസന്റ വഴി അമ്മയിൽ നിന്ന് കുഞ്ഞിലേക്കോ അല്ലെങ്കിൽ ജനനസമയത്തോ, അതിനുശേഷമോ കുഞ്ഞുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയും രോഗസംക്രമണം സംഭവിക്കാം. ലോകമെമ്പാടും വസൂരിക്കുള്ള വാക്സിനേഷൻ നിർത്തലാക്കിയതിനാൽ പൊതുജനങ്ങളിൽ വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയുന്നത്നെ എംപോക്സിനെതിരേയുള്ള പ്രതിരോധശേഷി കുറയ്ക്കുന്നതിനും കാരണമായേക്കാം.

ലക്ഷണങ്ങൾ

സാധാരണഗതിയിൽ എംപോക്സിന്റെ ഇൻകുബേഷൻ കാലയളവ് 6 മുതൽ 13 ദിവസം വരെയാണ്. എന്നാൽ ചില സമയത്ത് ഇത് 5 മുതൽ 21 ദിവസം വരെയാകാം. 2 മുതൽ 4 ആഴ്ച വരെ ലക്ഷണങ്ങൾ നീണ്ടു നിൽക്കാറുണ്ട്. മരണനിരക്ക് പൊതുവെ കുറവാണ്.

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പനി വന്ന് 13 ദിവസത്തിനുള്ളിൽ ദേഹത്ത് കുമിളകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കൺജങ്ക്റ്റിവ, കോർണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.

രോഗം ഗുരുതരമാകുന്നത് രോഗിയുടെ ആരോഗ്യനില, പ്രതിരോധശേഷി, രോഗത്തിന്റെ സങ്കീർണതകൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി കുട്ടികളിലാണ് രോഗം ഗുരുതരമാകുന്നതായി കാണപ്പെടുന്നത്. അണുബാധകൾ, ബ്രോങ്കോന്യുമോണിയ, സെപ്സിസ്, എൻസെഫലൈറ്റിസ്, കോർണിയയിലെ അണുബാധ എന്നിവയും തുടർന്നുള്ള കാഴ്ച നഷ്ടവും ഈ രോഗത്തിന്റെ സങ്കീർണതകളിൽ ഉൾപ്പെടുന്നു. രോഗലക്ഷണങ്ങളില്ലാതെയുള്ള അണുബാധ എത്രത്തോളം സംഭവിക്കാം എന്നത് അജ്ഞാതമാണ്.

ചികിത്സ

വൈറൽ രോഗമായതിനാൽ എംപോക്സിന് പ്രത്യേക ചികിത്സ ലഭ്യമല്ല. രോഗലക്ഷണങ്ങൾ ലഘൂകരിക്കുന്നതിനും, രോഗം മൂലമുണ്ടാകുന്ന സങ്കീർണതകൾ കൈകാര്യം ചെയ്യുന്നതിനും, ദീർഘകാല പ്രത്യാഘാതങ്ങൾ തടയുന്നതിനും എംപോക്സിന്റം ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. എംപോക്സിന്റെ വാക്സിനേഷൻ നിലവിലുണ്ട്

പ്രതിരോധം

അസുഖം ബാധിച്ച സമയത്തും അവയുടെ മൃതശരീരങ്ങൾ കൈകാര്യം ചെയ്യുന്ന സമയത്തും വന്യമൃഗങ്ങളുമായുള്ള സുരക്ഷിതമല്ലാത്ത സമ്പർക്കം ഒഴിവാക്കുക. അവയുടെ മാംസം, രക്തം, മറ്റ് ഭാഗങ്ങൾ എന്നിവയുമായുള്ള സമ്പർക്കവും ഒഴിവാക്കണം. ഇതോടൊപ്പം മൃഗങ്ങളുടെ മാംസം കഴിക്കുന്നതിനു മുമ്പ് നന്നായി വേവിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തണം.

രോഗബാധിതരായ മനുഷ്യരുമായി അടുത്തിടപഴകുന്നതാണ് എംപോക്സ് വൈറസ് അണുബാധയ്ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരും രോഗബാധിതരുടെ സ്രവങ്ങൾ കൈകാര്യം ചെയ്യുന്നവരും രോഗപ്പകർച്ച ഒഴിവാക്കുന്നതിനായി നിർബന്ധമായും സാധാരണ സ്വീകരിക്കുന്ന അണുബാധ നിയന്ത്രണ മുൻകരുതലുകളെടുക്കണം.


Share our post

health

രാജ്യത്ത് തന്നെ ആദ്യമായി മിഷൻ സ്ട്രോക്ക് നടപ്പിലാക്കി കേരളം; വലിയ ലക്ഷ്യം മുന്നിലുണ്ടെന്ന് ആരോ​ഗ്യ മന്ത്രി

Published

on

Share our post

എല്ലാ ജില്ലകളിലും സ്ട്രോക്ക് സെന്ററുകൾ യാഥാർത്ഥ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് മെഡിക്കൽ കോളേജുകൾക്ക് പുറമേ 12 ജില്ലകളിൽ ആരോഗ്യ വകുപ്പിന് കീഴിൽ നിലവിൽ സ്ട്രോക്ക് സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. മലപ്പുറം, വയനാട് ജില്ലകളിൽ ഈ വർഷം തന്നെ സ്ട്രോക്ക് സെന്ററുകൾ യാഥാർത്ഥ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സ്ട്രോക്ക് ബാധിച്ചവർക്ക് ഗുണനിലവാരമുള്ള തുടർജീവിതം ഉറപ്പാക്കുന്നതിനായി ശാസ്ത്രീയവും സമയബന്ധിതവുമായ ചികിത്സ നൽകുന്നതിനുള്ള മികച്ച ആരോഗ്യ സംവിധാനങ്ങളാണ് ഏർപ്പെടുത്തി വരുന്നതെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് ആദ്യമായി നടപ്പിലാക്കുന്ന മിഷൻ സ്ട്രോക്ക് പരിശീലന പരിപാടി പത്തനംതിട്ടയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സമയബന്ധിതമായ ചികിത്സയിലൂടെ പക്ഷാഘാതം ബാധിച്ചവരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ സാധിക്കും. അല്ലെങ്കിൽ ശരീരം തളർന്നു പോകുകയോ മരണം വരെ സംഭവിക്കുകയോ ചെയ്യും. അതിനാൽ ആരോഗ്യ പ്രവർത്തകർക്കുൾപ്പെടെ എല്ലാവർക്കും അവബോധം വളരെ പ്രധാനമാണ്. ഒരു പ്രദേശത്തെ എല്ലാ ആരോഗ്യ പ്രവർത്തകർക്കും സ്ട്രോക്കിനെപ്പറ്റിയുള്ള പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്ത് ആദ്യമായി മിഷൻ സ്ട്രോക്ക് ആരംഭിച്ചത്.ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഇന്ത്യൻ അക്കാഡമി ഓഫ് ന്യൂറോളജിയും, കേരള അസോസിയേഷൻ ഓഫ് ന്യൂറോളജിസ്റ്റും, ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിട്യൂട്ടിന്റെ കോമ്പ്രിഹെൻസീവ് സ്ട്രോക്ക് കെയർ യൂണിറ്റും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളിൽ ആരംഭിക്കുന്ന ഈ പദ്ധതി കേരളത്തിൽ പത്തനംതിട്ട ജില്ലയിലാണ് തുടക്കം കുറിക്കുന്നത്. കോഴിക്കോട് ജില്ലയാണ് അടുത്തതായി തെരഞ്ഞെടുത്തിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഡോക്ടർമാർ ഉൾപ്പെടെയുള്ള 350 ഓളം ജീവനക്കാർക്ക് പരിശീലനം നൽകി.

ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ ജെ റീന അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യൻ ആക്കാദമി ഓഫ് ന്യൂറോളജി ജോയിന്റ് ട്രഷറർ വി ജി പ്രദീപ് കുമാർ വിഷയാവതരണം നടത്തി. ഇന്ത്യൻ ആക്കാദമി ഓഫ് ന്യൂറോളജി ട്രഷറർ ഡോ. അചൽ ശ്രീവാസ്തവ, കേരള അസോസിയേഷൻ ഓഫ് ന്യൂറോളജിസ്റ്റ് സെക്രട്ടറി ഡോ. സുരേഷ് കുമാർ, ന്യൂറോളജി വിഭാഗം പ്രൊഫ. ഡോ. പി എൻ സൈജ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ അനിത കുമാരി, എൻ സി ഡി സംസ്ഥാന നോഡൽ ഓഫീസർ ഡോ. ബിപിൻ കെ ഗോപാൽ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എസ്. ശ്രീകുമാർ, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ഐപ്പ് ജോസഫ്, ന്യൂറോളജിസ്റ്റ് ഡോ. സ്റ്റാൻലി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.


Share our post
Continue Reading

health

ലോകത്തിലെ ആദ്യ ശ്വാസകോശ കാൻസർ വാക്സിൻ പരീക്ഷണം ഏഴ് രാജ്യങ്ങളിൽ ആരംഭിച്ചു

Published

on

Share our post

ശ്വാസകോശ അര്‍ബുദത്തെ പ്രതിരോധിക്കാനായുള്ള ആദ്യ എം.ആര്‍.എന്‍.എ വാക്സിന്‍ ഏഴ് രാജ്യങ്ങളില്‍ പരീക്ഷിച്ചു തുടങ്ങിയതായി വിദഗ്ദര്‍. കാന്‍സര്‍ മരണങ്ങളില്‍ ഏറ്റവും കുടുതല്‍ ശ്വാസകോശ അര്‍ബുദ ബാധിതരാണെന്നാണ് പഠനം. പ്രതിവര്‍ഷം 18 ലക്ഷം പേരാണ് ശ്വാസകോശ അര്‍ബുദ ബാധിതരായി മരിക്കുന്നത്.

യു.കെ സ്വദേശിയായ രോഗിക്കാണ് പ്രതിരോധ വാക്സിന്‍ ആദ്യമായി നല്‍കിയത്. യു.കെ യില്‍ നിന്നുള്ള 20 രോഗികളുള്‍പ്പടെ 120 രോഗികള്‍ക്ക് വാക്സിന്‍ നല്‍കും. ബയോ എന്‍ ടെക്ക് എന്ന കമ്പനി വികസിപ്പിച്ച ബി.എന്‍.ടി.116 വാക്‌സിന്‍ കാന്‍സര്‍ ബാധിത കോശങ്ങള്‍ തിരിച്ചുവരുന്നതിനെ പ്രതിരോധിക്കുകയും ചെയ്യുന്നു.

യു.കെ , ജര്‍മനി, യു.എസ്, പോളണ്ട്, ഹങ്കറി,സ്‌പെയിന്‍, ടര്‍ക്കി ഉള്‍പ്പടെ ഏഴു രാജ്യങ്ങളിലെ 34 സ്ഥലങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നൽകുക. എ.ഐ ശാസ്ത്രജ്ഞനായ 67 വയസ്സുകാരനായ ജാനുസ് റാക്‌സാണ് ആദ്യ വാക്‌സിന്‍ ഡോസ് ഏറ്റുവാങ്ങിയത്. മെയിലാണ് ഇദ്ദേഹത്തെിന് അര്‍ബുദം സ്ഥിരീകരിച്ചത്. രോഗം കണ്ടെത്തിയ ഉടന്‍ തന്നെ കീമോതെറാപ്പി , റേഡിയോതെറാപ്പി എന്നിവ ആരംഭിച്ചിരുന്നു.

എം.ആര്‍.എന്‍.എ ടെക്‌നോളജി ഉപയോഗിച്ച് വികസിപ്പിച്ച വാക്‌സിന്‍, ശരീരത്തെത്തിലെ പ്രതിരോധ സംവിധനത്തെ കാന്‍സര്‍ ബാധിത കോശങ്ങളെ കണ്ടെത്തി അക്രമിക്കാന്‍ പര്യാപ്തമാക്കുന്നതാണ്. ആര്‍.എന്‍.എ. തന്തുവിന് അര്‍ബുദത്തിനുകാരണമാകുന്ന പ്രോട്ടീനുകള്‍ക്കെതിരേ പ്രവര്‍ത്തിക്കാന്‍ കഴിയുംവിധം ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥയെ പരിശീലിപ്പിക്കാന്‍ കഴിയും.

ബ്രിട്ടനിൽ ആളെക്കൊല്ലുന്നതിൽ ഒന്നാമതാണ് ശ്വാസകോശാർബുദം. 50,000 കേസുകളും 35,000 മരണങ്ങളുമാണ് പ്രതിവർഷം റിപ്പോർട്ടുചെയ്യുന്നത്. അതിൽ പത്തിൽ ഏഴും പുകവലിയുമായി ബന്ധപ്പെട്ടാണ്. 55-75 വയസ്സിനിടയിലുള്ളവർക്കാണ് കൂടുതൽ പ്രശ്നം.


Share our post
Continue Reading

health

ലോകത്ത് കൂടുതൽ ആളുകളെ കൊല്ലുന്നത് ഹൃദ്രോ​ഗം; ഇന്ത്യയിലും വില്ലനെന്ന് കണക്കുകൾ

Published

on

Share our post

ലോകമെമ്പാടുമുള്ള മരണനിരക്കിന് കാരണമാകുന്നതിൽ ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് പ്രധാന പങ്കുണ്ടെന്ന കണക്കുകൾ പുറത്ത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെയുള്ള കണക്കുകളാണ് ഹൃദയസംബന്ധമായ അസുഖം മരണനിരക്കിൽ എങ്ങനെ പ്രതിഫലിക്കുന്നുവെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയിൽ 24.8 ശതമാനം മരണങ്ങൾക്കും കാരണം ​ഹൃദയ സംബന്ധമായ അസുഖങ്ങളാണെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. യൂറോപ്പ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജിയിൽ നിന്ന് ലഭിക്കുന്ന അവസാന ഡാറ്റകൾ പ്രകാരം മരണ നിരക്ക് കുറയുന്നുണ്ടെങ്കിലും മിക്ക രാജ്യങ്ങളിലും ഹൃദയസംബന്ധമായ അസുഖങ്ങൾ വർദ്ധിച്ചുവരികയാണ്. യൂറോപ്പ്യൻ ഹാർട്ട് ജേർണലിലെ കണ്ടെത്തലുകൾ പ്രകാരം 55 രാജ്യങ്ങളിലും മരണനിരക്ക് വർദ്ധിക്കാൻ കാരണം സിവിഡി തന്നെയാണ്. ഓരോ വർഷവും മൂന്ന് മില്ല്യൺ ആളുകൾ ഇതിലൂടെ മരണപ്പെടുന്നുണ്ട്, അതായത് ഓരോ ദിവസവും 8,500 മരണങ്ങൾ രേഖപ്പെടുത്തുന്നുണ്ട്. 1990 മുതൽ 2021 വരെയുള്ള കണക്കുകൾ പ്രകാരം ഉയർന്ന സാമ്പത്തിക ശേഷിയുള്ള രാജ്യങ്ങളിലെ 50 ശതമാനം ആളുകളെയും ഹൃദ്രോ​ഗം ബാധിച്ചിട്ടുണ്ട്. മധ്യവരുമാന ശേഷിയുള്ള രാജ്യങ്ങളിൽ ഇത് 12 ശതമാനമായിരുന്നു. സാമ്പത്തിക ശേഷി കുറവുള്ള രാജ്യങ്ങളിലെ ആകെ മരണങ്ങളിൽ 46 ശതമാനം പുരുഷൻമാരും 53 ശതമാനം സ്ത്രീകളും ഹൃദ്രോഗം ബാധിച്ചാണ് മരിച്ചത്. എന്നാൽ ഉയർന്ന സാമ്പത്തിക ശേഷിയുള്ള രാജ്യങ്ങളിൽ ഈ കണക്ക് 30 ശതമാനം പുരുഷൻമാർ, 34 ശതമാനം സ്ത്രീകൾ എന്ന നിലയിലാണ്.


Share our post
Continue Reading

IRITTY8 hours ago

സന്ദർശകരുടെ മനം കുളിർപ്പിച്ച് ആറളം ഫാമിലെ പൂക്കൾ

Kerala8 hours ago

12 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; സഹോദരന് 123 വർഷം തടവ്

KETTIYOOR8 hours ago

പൊട്ടിപ്പൊളിഞ്ഞ് അടക്കാത്തോട് റോഡ്

Kerala8 hours ago

നെല്ലിയാമ്പതിയിൽ വിനോദ സഞ്ചാരികളുമായി പോയ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; എട്ട് പേര്‍ക്ക് പരിക്ക്

Kannur9 hours ago

ഇത്‌ പ്ലസ്‌ വൺ അല്ല നമ്പർ വൺ

Kerala9 hours ago

കൈയിലുള്ള പണം അഞ്ചിരട്ടിയാക്കാം ; പുതിയ സൈബർ തട്ടിപ്പ്

Kerala10 hours ago

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല: പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Social10 hours ago

ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുമായി പുതിയ ഐ.ഒ.എസ് അപ്‌ഡേറ്റ് വരുന്നു; തിയ്യതി, പുതിയ ഫീച്ചറുകള്‍

Kerala11 hours ago

കാർഷിക യന്ത്രങ്ങളുടെ സർവ്വീസ് ക്യാമ്പ്: അപേക്ഷാ തീയതി നീട്ടി

Kannur12 hours ago

ദസറ: ഇതര സംസ്ഥാന ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് നികുതി ഇളവ്

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!