Kannur
കണ്ണൂരില്‍ കോര്‍പറേഷനിലും നഗരസഭകളിലും 11 വാര്‍ഡുകള്‍ കൂടി

കണ്ണൂർ: 379 വാർഡുകള്‍ ഉണ്ടായിരുന്നിടത്ത് 390 വാർഡുകളായി. കണ്ണൂർ കോർപറേഷനില്‍ നിലവില്‍ 55 വാർഡ് ഉണ്ടായിരുന്നത് 56 ആയി. പയ്യന്നൂർ നഗരസഭയില്‍ മാത്രമാണ് രണ്ടു വാർഡുകള്‍ വർധിച്ചത്. തലശേരി, തളിപ്പറന്പ്, കൂത്തുപറന്പ്, പാനൂർ, ഇരിട്ടി, ശ്രീകണ്ഠപുരം, ആന്തൂർ, മട്ടന്നൂർ നഗരസഭകളില്‍ ഓരോ വാർഡുകള്‍ വീതമാണു വർധിച്ചത്. കോർപറേഷനിലെയും നഗരസഭകളിലെയും പുനർനിർണയിച്ച വാർഡുകളുടെ എണ്ണം, നിലവിലുള്ള വാർഡുകളുടെ എണ്ണം ബ്രായ്ക്കറ്റില്‍ എന്ന ക്രമത്തില്‍.
കണ്ണൂർ കോർപറേഷൻ-56 (55),മട്ടന്നൂർ നഗരസഭ-36 (35),തളിപ്പറന്പ് നഗരസഭ-35 (34),കൂത്തുപറന്പ് നഗരസഭ-29 (28),പയ്യന്നൂർ നഗരസഭ-46 (44),തലശേരി നഗരസഭ-53 (52), ശ്രീകണ്ഠപുരം നഗരസഭ -31 (30),പാനൂർ നഗരസഭ-41 (40), ഇരിട്ടി നഗരസഭ-34 (33),ആന്തൂർ നഗരസഭ-29 (28).കാസർഗോട്ടെ നഗരസഭകളില്‍ കൂടുന്നത് ഏഴു വാര്‍ഡുകള്‍.
കാസര്‍ഗോഡ്: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു മുന്നോടിയായി വാര്‍ഡുകള്‍ പുനര്‍വിഭജിച്ചപ്പോള്‍ ജില്ലയിലെ മൂന്നു നഗരസഭകളിലായി വര്‍ധിച്ചത് ഏഴു വാര്‍ഡുകള്‍. കാഞ്ഞങ്ങാട് നഗരസഭകളില്‍ നാലു വാര്‍ഡുകളാണ് വര്‍ധിച്ചത്. മുമ്ബ് 43 വാര്‍ഡുണ്ടായിരുന്ന ഇവിടെ ഇനി 47 വാര്‍ഡുകളാകും. നീലേശ്വരം നഗരസഭയില്‍ രണ്ടു വാര്‍ഡുകള്‍ വര്‍ധിച്ച് 34 ആയി മാറി. അതേസമയം കാസര്‍ഗോഡ് ഒരു വാര്‍ഡ് മാത്രമാണ് വര്‍ധിച്ചത്. 38 എന്നത് 39 ആയി മാറി. നേരത്തെ പഞ്ചായത്തുകളില്‍ 61ഉം ബ്ലോക്ക് പഞ്ചായത്തുകളില്‍ ഒമ്ബതും ജില്ലാ പഞ്ചായത്തില്‍ ഒന്നും വാര്‍ഡുകള്‍ വര്‍ധിച്ചിരുന്നു.
Kannur
കുപ്രസിദ്ധ മോഷ്ടാവ് തീപ്പൊരി പ്രസാദ് കണ്ണൂരിൽ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ നഗരത്തിൽ വിവിധ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവിനെ പൊലിസ് പിടികൂടി. കണ്ണൂർ ടൗൺ, വളപട്ടണം, പയ്യന്നൂർ, തുടങ്ങി ജില്ലക്കകത്തും പുറത്തുമുള്ള പൊലീസ് സ്റ്റേഷനുകളിൽ ഭവനഭേദനം ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായത്. ആലപ്പുഴ ചെന്നിത്തലയിലെ തുമ്പിനാത്ത് വീട്ടിൽ പ്രസാദ് എന്ന തീപ്പൊരി പ്രസാദിനെയാണ് ഇന്നലെ രാത്രി കണ്ണൂർ മുനിസിപ്പൽ ബസ്സ് സ്റ്റാന്റിൽ വെച്ച് ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നിർദ്ദേശപ്രകാരം എസ്.ഐമാരായവി വി ദീപ്തി, പി കെ സന്തോഷ്, അനുരൂപ്, ഉദ്യോഗസ്ഥരായ നാസർ, റമീസ് എന്നിവരുൾപ്പെട്ട പൊലിസ് സംഘം അറസ്റ്റ് ചെയ്തത്. നേരത്തെ ജാമ്യത്തിലിറങ്ങി മുങ്ങി നടക്കുന്നതിനാൽ പ്രസാദിനെതിരെ വാറണ്ടും നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
Kannur
ലഹരി ഉപയോഗം; പറശ്ശിനിക്കടവിൽ എം.ഡി.എം.എയുമായി യുവതികളും യുവാക്കളും പിടിയില്‍

തളിപ്പറമ്പ്: കോള്‍ മൊട്ടയിലെ ലോഡ്ജില്‍ നടത്തിയ റെയിഡില്‍ എം.ഡി.എം.എയുമായി നാലുപേര്‍ പിടിയില്‍. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷിജില്‍കുമാറിന്റെ നേതൃത്വത്തില്‍ പറശ്ശിനിക്കടവ് കോള്‍മൊട്ട ഭാഗങ്ങളില്‍ നടത്തിയ റെയിഡിലാണ് മട്ടന്നൂര്‍ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ്, വളപട്ടണം സ്വദേശി മുഹമ്മദ് ജംഷില്‍ (37), ഇരിക്കൂര്‍ സ്വദേശിനി റഫീന (24 ), കണ്ണൂര്‍ വസ്വദേശിനി ജസീന ( 22) എന്നിവരെ പിടികൂടിയത്. ഇവരില്‍നിന്ന് 490 മില്ലി ഗ്രാം എം.ഡി.എം.എയും ഉപയോഗിക്കാനുള്ള ടെസ്റ്റുബുകളും ലാമ്പുകളും പിടികൂടി. യുവതികള്‍ പെരുന്നാള്‍ ദിവസം സുഹൃത്തിന്റെ വീട്ടിലേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങി പലസ്ഥലങ്ങളില്‍ മുറി എടുത്ത് മയക്കുമരുന്ന് ഉപയോഗിച്ച് വരികയായിരുന്നു. വീട്ടില്‍ നിന്നു വിളി ക്കുമ്പോള്‍ കൂട്ടുകാരികള്‍ ഫോണ്‍ പരസ്പരം കൈമാറി വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചു വരികയായിരുന്നുവെന്ന് എക്‌സൈസ് പറഞ്ഞു. പിടികൂടിയപ്പോള്‍ മാത്രമാണ് ഇവർ ലോഡ്ജില്‍ ആണെന്ന് വീട്ടുകാർ മനസിലാക്കിയത്. മാറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് എക്‌സൈസ് അന്വേഷിച്ചുവരികയാണെന്നും എക്സൈസ് അറിയിച്ചു.
Breaking News
12 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിന് റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്

കണ്ണൂർ: തളിപ്പറമ്പിൽ 12 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിന് റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്. തളിപ്പറമ്പിൽ കഴിഞ്ഞ മാസം അറസ്റ്റിലായ സ്നേഹ മെർലിനെതിരായാണ് വീണ്ടും കേസ്. അതിജീവിതയായ 12കാരിയുടെ സഹോദരനെയും സ്നേഹ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കണ്ടെത്തൽ. നിർബന്ധിച്ച് ലൈംഗികമായി ഉപയോഗിച്ചെന്ന് പെൺകുട്ടിയുടെ സഹോദരനായ 15കാരൻ മൊഴി നൽകി. വിവരം കുട്ടി തന്നെയാണ് വീട്ടുകാരോട് തുറന്നു പറഞ്ഞത്. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ മാസമാണ് 23കാരിയായ സ്നേഹയെ പൊലീസ് അറസ്റ്റ് ചെയ്തത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്