ഫിസിയോകെയറിന്റെ നവീകരിച്ച ക്ലിനിക്ക് പ്രവർത്തനം തുടങ്ങി

പേരാവൂർ: താലൂക്കാസ്പത്രി റോഡിൽ എം.എം.സൗണ്ട്‌സിനു സമീപം നവീകരിച്ച ക്ലിനിക്കിൽ ഫിസിയോ കെയർ ഫിസിയോ തെറാപ്പി സെന്റർ പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എം.ഷൈലജ ടീച്ചർ, പി.പുരുഷോത്തമൻ, കെ.എം.ബഷീർ, ഷബി നന്ത്യത്ത്,ഡോ.എൻ.സദാനന്ദൻ, ടി.കുമാരൻ എന്നിവർ സംസാരിച്ചു.