108 കുപ്പി മദ്യവുമായി മൂന്ന് പേർ മട്ടന്നൂർ പോലീസിന്റെ പിടിയിൽ

മട്ടന്നൂർ: മട്ടന്നൂരിനടുത്ത പാലോട്ടുപള്ളിയിൽ നിന്ന് ഒൻപത് കെയ്സ് വിദേശ മദ്യവുമായി മൂന്ന് പേർ പിടിയിലായി. 750 മില്ലിയുടെ 108 കുപ്പി മാഹി മദ്യമാണ് കർണാടക സ്വദേശികളായ നടരാജ്, നന്ദൻ, നാഗരാജ് എന്നിവരിൽ നിന്ന് മട്ടന്നൂർ പോലീസ് പിടികൂടിയത്.എസ്.ഐ ആർ.എൻ. പ്രശാന്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.