ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: കടുത്തുരുത്തി മങ്ങാട്ടിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ശിവദാസ്(49)ഭാര്യ ഹിത (36) എന്നിവരെയാണ് ചൊവ്വാഴ്ച വൈകീട്ട് എട്ടരയോടെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യത മൂലം ദമ്പതികൾ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.കുട്ടികൾ ഇല്ലാത്തതിനാൽ ഇരുവരും ദുഃഖിതരായിരുന്നതായി ബന്ധുകൾ പറഞ്ഞു. മൃതദേഹങ്ങൾ മുട്ടുചിറയിലെ സ്വകാര്യ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബുധനാഴ്ച വൈകിട്ട് സംസ്കാരം നടത്തും.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)