പൊലീസുകാർക്ക് വീട്ടുകാർക്കൊപ്പം ഓണം ആഘോഷിക്കാം; പ്രത്യേക ഉത്തരവുമായി ഡി.ജി.പി

Share our post

സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥർക്ക് ഇത്തവണ വീട്ടുകാ‌ർക്കൊപ്പം ഓണം ആഘോഷിക്കാം. ഇത് സംബന്ധിച്ച് ഡി.ജി.പി പ്രത്യേക ഉത്തരവിറക്കി.ഡ്യൂട്ടി ക്രമീകരിക്കാൻ യൂണിറ്റ് മേധാവിമാർക്ക് നിർദേശം നൽകിയാണ് ഡ‍ിജിപി ഉത്തരവ് ഇറക്കിയത്. പൊലീസുകാരിൽ ജോലി സമ്മർദം വർധിക്കുന്നതും ആത്മഹത്യ പെരുകുന്നതും അടക്കം കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ ചർച്ചയായിരുന്നു.വീട്ടിലെ സാധാരണ ചടങ്ങുകളിൽ പോലും പങ്കെടുക്കാൻ പറ്റുന്നില്ല എന്ന പരാതി പൊലീസുകാർക്ക് ഇടയിൽ ഉണ്ടായിരിക്കെയാണ് ഡിജിപിയുടെ പുതിയ ഉത്തരവ് ശ്രദ്ധ നേടുന്നത്.വരും ദിവസങ്ങളിൽ‌ ഡ്യൂട്ടി ക്രമീകരണങ്ങൾ ഷിഫ്റ്റ് അടിസ്ഥാനത്തിൽ നടപ്പിലാക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!