ഓണത്തെ വരവേറ്റ് ആറളം ഫാം; ആറളം ഫാമിലെ ചെണ്ടുമല്ലി കൃഷികാണുന്നതിന് സന്ദർശകരുടെ ഒഴുക്ക്

ഇരിട്ടി : ഓണത്തെ വരവേറ്റ് ആറളം ഫാം.ആറളം ഫാമിലെ ചെണ്ടുമല്ലി കൃഷികാണുന്നതിന് സന്ദർശകരുടെ ഒഴുക്ക്. ഇന്നലെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹനത്തിൽ സ്കൂൾ കുട്ടികളടക്കം നിരവധിയാളുകൾ വളയൻചാൽ റോഡിലെ ചെണ്ടുമല്ലി തോട്ടം കാണന്നതിനും ഫോട്ടോയും വീഡിയോയും റീൽസും ചെയ്യുന്നതിന് എത്തിയിരുന്നു. തിരുവോണന്നോടനുബന്ധിച്ച് സന്ദർശകരുടെ തിരക്ക് വർദ്ധിക്കുന്നതിനനുസരിച്ച് ക്രമീകരണങ്ങളും ചെയ്തിട്ടുള്ളതായി ഫാം അറിയിച്ചിട്ടുണ്ട്.