വൈവിധ്യങ്ങളുമായി പേരാവൂരിലൊരു “പൂക്കട”

പേരാവൂർ: പൂക്കൾക്കും പൂക്കൾ കൊണ്ടുള്ള വൈവിധ്യങ്ങളായ വർക്കുകൾക്കുമായി പേരാവൂരിൽ “പൂക്കട” പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എം.ഷൈലജ ടീച്ചർ, പഞ്ചായത്തംഗം കെ.വി.ബാബു, പി.പുരുഷോത്തമൻ, കെ.എം.ബഷീർ തുടങ്ങിയവർ സംസാരിച്ചു. പേരാവൂർ പഴയ സ്റ്റാൻഡിലുള്ള മഴവിൽ ഫ്ളവേഴ്സ് ആൻഡ് ഇവൻ്റ്സാണ് കൊട്ടിയൂർ റോഡിൽ ദീമ ബേക്കറിക്ക് സമീപം “പൂക്കട” ഒരുക്കിയത്. സ്റ്റേജ് ഡക്കറേഷൻ, ബലൂൺ ഡക്കറേഷൻ, മുല്ലമാല ,ബൊക്ക, റീത്ത്, പൂക്കൾ കൊണ്ടുള്ള ഡക്കറേഷൻ തുടങ്ങി എല്ലാ സേവനങ്ങളും ഇവിടെ ലഭ്യമാണ്.ഫോൺ: 8848512407,8547422955.