THALASSERRY
ഒരുങ്ങാം ‘ഓണശ്രീ’യിലൂടെ

ധർമശാല:രുചി വൈവിധ്യങ്ങളും അലങ്കാരവസ്‌തുക്കളും വസ്‌ത്രങ്ങളും വിലക്കുറവിലും ഗുണമേന്മയിലും ലഭ്യമാക്കി കുടുംബശ്രീയുടെ ‘ഓണശ്രീ’ വിപണനമേള. ആന്തൂർ നഗരസഭയുടെയും കുടുംബശ്രീ ജില്ലാ മിഷന്റെയും നേതൃത്വത്തിൽ കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജ് ഗ്രൗണ്ടിലാണ് മേള നടക്കുന്നത്.
കൈത്തറിയിൽ നെയ്‌തെടുത്ത വസ്‌ത്രങ്ങളും ഭക്ഷ്യഉൽപ്പന്നങ്ങളും, ജൈവ പച്ചക്കറികളും കാർഷിക ഉപകരണങ്ങളും ഒരുകുടക്കീഴിൽ ലഭിക്കും. ഇടനിലക്കാരുടെ ചൂഷണമില്ലാതെ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ താങ്ങാവുന്ന വിലയ്‌ക്ക് ലഭിക്കുന്നതിനാൽ മേളയിലെത്തുന്നവരുടെ എണ്ണവും ഏറെയാണ്.
മോറാഴ വീവേഴ്‌സ്, അടുത്തില വീവേഴ്‌സ്, കടമ്പേരി ഇൻഡസ്‌ട്രീസ് കോ ഓപ്പ്. സൊസൈറ്റി എന്നിവരുടെ ഉൽപ്പന്നങ്ങൾ 20 ശതമാനം റിബേറ്റിൽ ലഭിക്കും. എം വി ആർ ആയുർവേദ കോളേജിന്റെ ഉൽപ്പന്നങ്ങൾ, ദിനേശ് ഭക്ഷ്യ ഉൽപ്പന്നങ്ങൾ, മിൽമ ഡെയ്‌റി ഉൽപ്പന്നങ്ങൾ, പ്രകൃതി ജീവന ഉൽപ്പന്നങ്ങൾ, ജൈവ പച്ചക്കറികൾ, കാർഷിക ഉപകരണങ്ങൾ, പാലക്കാട് കുത്താമ്പള്ളി സെറ്റ് സാരികൾ തുടങ്ങി വൈവിധ്യങ്ങളായ ഉൽപ്പന്നങ്ങളാണ് 40 സ്‌റ്റാളുകളിലൂടെ വിൽപ്പന നടത്തുന്നത്.
കുടുംബശ്രീ ജില്ലാ മിഷന്റെ ബ്രാൻഡഡ് ഉൽപ്പന്നങ്ങളായ കറി പൗഡറുകൾ, ഇൻസ്റ്റന്റ് ധാന്യ പൊടികൾ, അച്ചാറുകൾ എന്നിവയുമുണ്ട്. കുടുംബശ്രീ ഫുഡ്‌കോർട്ടും ഒരുക്കിയ–ിട്ടുണ്ട്. എല്ലാ സംരംഭകർക്കും മിനിമം കച്ചവടം ഉറപ്പുവരുത്താൻ കുടുംബശ്രീ അയൽക്കൂട്ടംവഴി അഞ്ച് ലക്ഷം രൂപയുടെ കൂപ്പണുകൾ വിതരണം ചെയ്‌തിട്ടുണ്ട്. സമ്മാന കൂപ്പണുകൾ ദിവസേന നറുക്കെടുത്ത് സമ്മാനങ്ങളും നൽകും. ദിവസവും വിവിധ പരിപാടികളും ഒരുക്കിയിട്ടുണ്ട്. മേള 14ന് സമാപിക്കും.
കുടുംബശ്രീ സിഡിഎസുകളിലായി 180 ഓണച്ചന്തകൾ സംഘടിപ്പിക്കുമെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോ ഓഡിനേറ്റർ എം വി ജയൻ പറഞ്ഞു. ഗ്രാമ സിഡിഎസുകളിൽ രണ്ടുവീതവും നഗര സിഡിഎസുകളിൽ നാലിലധികവും മേളകളാണ് സംഘടിപ്പിക്കുക.
അയ്യായിരത്തിലധികം കുടുംബശ്രീ സംരംഭങ്ങൾ ഉൽപ്പാദിപ്പിക്കുന്ന എണ്ണൂറിലധികം ഉൽപ്പന്നങ്ങൾ വിപണനമേളയിൽ ലഭിക്കും. കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പ് അംഗങ്ങൾ ഉൽപ്പാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറികളും ന്യായവിലയിൽ ഗുണഭോക്താക്കൾക്ക് വാങ്ങാം.
THALASSERRY
ഗതാഗത നിയന്ത്രണം; തലശ്ശേരിയിൽ പാർക്കിങ് സൗകര്യമൊരുക്കി

തലശ്ശേരി: ലോഗൻസ് റോഡ് നവീകരണത്തിന്റെ ഭാഗമായി കോൺക്രീറ്റ് പ്രവൃത്തി ആരംഭിച്ചതിനാൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നഗരത്തിലെ വിവിധയിടങ്ങളിൽ പാർക്കിങ് സൗകര്യമൊരുക്കി. പുതിയ ബസ് സ്റ്റാൻഡ് പരിസരത്തു വരുന്ന വാഹനങ്ങൾ ജൂബിലി റോഡിലെ ഡൗൺ ടൗൺ മാളിന് സമീപമുള്ള ചന്ദ്രവിലാസ് ഹോട്ടലിന് മുൻവശത്തെ പാർക്കിങ് സ്ഥലം ഉപയോഗിക്കണം. പാനൂർ ഭാഗത്തുനിന്ന് തലശ്ശേരി ടൗണിലേക്കു വരുന്ന പ്രൈവറ്റ് വാഹനങ്ങൾക്ക് ടൗൺ ബാങ്കിനു മുൻവശം പാർക്കിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്.കൂത്തുപറമ്പ് ഭാഗത്തുനിന്ന് തലശ്ശേരി ടൗണിലേക്ക് വരുന്ന വാഹനങ്ങൾക്ക് റെയിൽവേ മേൽപ്പാലത്തിന് വലത് വശമുള്ള ടി.സി മുക്കിലെ പഴയ സർക്കസ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യാം.
ധർമടം പിണറായി ഭാഗത്തുനിന്നു തലശ്ശേരി ടൗണിലേക്ക് വരുന്ന വാഹനങ്ങൾ തലശ്ശേരി കോട്ട, മുനിസിപ്പൽ പാർക്കിങ്ങ്, ഹാർബർ സിറ്റി എന്നിവിടങ്ങളിൽ പാർക്ക് ചെയ്യാം. എൻ.സി.സി റോഡിൽ ഡ്യൂട്ടി ഫ്രീ ഡിസ്കൗണ്ട് മെഡിക്കൽ സ്റ്റോറിന് പുറകുവശം പാർക്കിങ്ങിനായി ഉപയോഗിക്കണം. ഒ.വി റോഡിൽ ചിത്രവാണി ടാക്കീസ് നിന്നിരുന്ന സ്ഥലം, ടെലി ആശുപത്രിക്കു പുറക് വശം, ജൂബിലി റോഡിലെ ഡൗൺ ടൗൺ മാൾ എന്നിവിടങ്ങളിലും പാർക്കിങ് സൗകര്യമൊരുക്കിയിട്ടുണ്ട്.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
Breaking News
തലശ്ശേരി ഹെഡ് പോസ്റ്റോഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ

തലശ്ശേരി : ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പാർട്ട് ടൈം സ്വീപ്പർ തലശ്ശേരി പപ്പൻ പീടികയ്ക്ക് സമീപത്തെ വി.ഗംഗാധരൻ (67) ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറൽ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്