Connect with us

Kerala

ഹജ്ജ് തീർഥാടനം: 23 വരെ അപേക്ഷ നൽകാം

Published

on

Share our post

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് തീർഥാടനത്തിന് അപേക്ഷ നൽകാനുള്ള തീയതി നീട്ടി.സപ്തംബർ 23 വരെ അപേക്ഷ നൽകാം. നേരത്തെ തിങ്കളാഴ്ച വരെയാണ് സമയ പരിധി നിശ്ചയിച്ചിരുന്നത്.വിവിധ സംസ്ഥാന ഹജ്ജ് കമ്മിറ്റികൾ അടക്കം തീയതി നീട്ടി നൽകണമെന്ന് അവശ്യപ്പെട്ടതിനെ തുടർന്നാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം തീയതി നീട്ടിയത്.സപ്തംബർ 23-ന് ഉള്ളിൽ അനുവദിച്ചതും 2026 ജനുവരി 15 വരെ കാലാവധി ഉള്ളതുമായ പാസ്പോർട്ട്, അപേക്ഷകർക്ക് നിർബന്ധമാണ്.


Share our post

Kerala

പരീക്ഷ ഹാളിൽ അധ്യാപകർക്ക് മൊബൈൽ ഫോൺ വിലക്ക്

Published

on

Share our post

പരീക്ഷ ഹാളിൽ അധ്യാപകർക്ക് മൊബൈൽ ഫോൺ വിലക്ക്. ഹയർസെക്കൻഡറി പരീക്ഷ വിഭാഗമാണ് ഉത്തരവ് ഇറക്കിയത്. ഫോൺ സ്വിച്ച് ഓഫ് ചെയ്താലും പരീക്ഷ ഹാളിൽ അനുവദിക്കില്ല. പരീക്ഷ ക്രമക്കേട് തടയാനാണ് നടപടി.പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവാണ് പുറത്തുവന്നത്. കൃത്യവും സുഗമവുമായ പരീക്ഷാ നടത്തിപ്പിന് പരീക്ഷാ ഹാളിൽ ഇൻവെജിലേറ്റർമാർ മൊബൈൽ ഫോൺ കൊണ്ടുവരുന്നത് ഇനിമുതൽ അനുവദനീയമല്ലെന്നും ഉത്തരവിൽ പറയുന്നു.

അതേസമയം പാലക്കാട് മൊബൈൽ ഫോൺ പിടിച്ചു വെച്ചതിനാണ് വിദ്യാർത്ഥി അധ്യാപകർക്ക് നേരെ കൊലവിളി നടത്തിയിരുന്നു. പാലക്കാട് ആനക്കര ഗവണ്‍മെന്‍റ് ഹയർ സെക്കന്‍ഡറി സ്കൂളിലായിരുന്നു സംഭവം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സ്കൂളില്‍ മൊബൈല്‍ കൊണ്ട് വരരുതെന്ന് കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നു.ഇത് ലംഘിച്ച് മൊബൈലുമായി വന്ന വിദ്യാര്‍ത്ഥിയെ അധ്യാപകൻ പിടിച്ചു. ഫോണ്‍ അധ്യാപകൻ, പ്രധാന അധ്യാപകന്‍റെ കൈവശം ഏല്‍പ്പിച്ചു. ഇത് ചോദിക്കാൻ വേണ്ടിയാണ് വിദ്യാര്‍ത്ഥി പ്രധാന അധ്യാപകന്‍റെ മുറിയിൽ എത്തിയത്.

തനിക്ക് മൊബൈൽ തിരിച്ച് വേണമെന്ന വാശിയിലാണ് വിദ്യാര്‍ത്ഥി സംസാരിച്ചത്. ഇത് ചോദ്യം ചെയ്തതോടെ വിദ്യാര്‍ത്ഥി അധ്യാപകരോട് കയര്‍ത്തു. ഈ മുറിക്ക് അകത്ത് തന്നെ മാനസികമായി പീഡിപ്പിച്ചു എന്ന് നാട്ടുകാരോട് മുഴുവൻ പറയുമെന്നായിരുന്നു ആദ്യം വിദ്യാര്‍ത്ഥിയുടെ ഭീഷണി.ദൃശ്യങ്ങൾ അടക്കം പ്രചരിപ്പിക്കുമെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. ഇതുകൊണ്ടും അധ്യാപകൻ വഴങ്ങാതെ ഇരുന്നതോടെ പുറത്ത് ഇറങ്ങിയാല്‍ കാണിച്ച് തരാമെന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ ഭീഷണി. പുറത്ത് ഇറങ്ങിയാല്‍ എന്താണ് ചെയ്യുക എന്ന് അധ്യാപകൻ ചോദിച്ചതോടെ കൊന്നു കളയുമെന്നായിരുന്നു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ഭീഷണി.


Share our post
Continue Reading

Kerala

ബി.എഡ്.കോഴ്സിന് പിന്നാലെ എം.എഡും; ഒരുവർഷ എം.എഡ് തിരിച്ചുവരുന്നു

Published

on

Share our post

തൃശ്ശൂർ: പത്തുവർഷം മുൻപ് നിർത്തലാക്കിയ ഒരുവർഷ എം.എഡ്. കോഴ്‌സും തിരികെ വരുമെന്നുറപ്പായി. ഒരുവർഷ ബി.എഡ്. കോഴ്സ് വീണ്ടും തുടങ്ങാനുള്ള നീക്കത്തിനുപിന്നാലെയാണിത്. ഒരുവർഷ എം.എഡ്. കോഴ്‌സിന്റെ നടത്തിപ്പും പാഠ്യപദ്ധതിയും സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ ഉന്നതതലസമിതിയെ നിയോഗിച്ചിട്ടുണ്ട്.ബിരുദാനന്തര ബിരുദമോ നാലുവർഷ ബിരുദമോ കഴിഞ്ഞവർക്കാണ് ഒരുവർഷം കൊണ്ട് ബി.എഡ്. പൂർത്തിയാക്കാനാവുക. ഇതിന്റെ കരടുനിർദേശം വിദ്യാഭ്യാസമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. നിലവിലുള്ള രണ്ടുവർഷ ബി.എഡ്. കോഴ്‌സുകൾ തുടരുകയും ചെയ്യും. ഇതേപോലെ ഒരുവർഷ, രണ്ടുവർഷ എം.എഡ്. കോഴ്‌സുകളും താമസിയാതെ നിലവിൽവരും.

ബിരുദാനന്തര ബിരുദവും ബി.എഡും കഴിഞ്ഞവർക്ക് ഒരുവർഷ എം.എഡിന് ചേരാനാകും. മൂന്നുവർഷ ഡിഗ്രിയും ബി.എഡും ഉള്ളവർക്ക് രണ്ടുവർഷ എം.എഡ്. വേണം.ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി വിദ്യാർഥികൾക്ക് വിവിധ രീതികൾ തിരഞ്ഞെടുക്കാനുള്ള അവസരം നൽകുകയാണ് നയത്തിന്റെ ലക്ഷ്യം. നാലുവർഷബിരുദത്തിന് തയ്യാറാകുന്ന വിദ്യാർഥികൾക്ക് കൂടുതൽ വർഷം നഷ്ടപ്പെടാതിരിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഏകവർഷകോഴ്‌സുകൾ തിരിച്ചുവരുന്നതെന്ന് കേരള കേന്ദ്രസർവകലാശാല ഡീൻ ഡോ. അമൃത് ജി. കുമാർ പറഞ്ഞു.


Share our post
Continue Reading

Kerala

ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങളില്‍ സുപ്രീംകോടതി സ്റ്റേ തുടരും

Published

on

Share our post

ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങളില്‍ സുപ്രീംകോടതിയുടെ സ്റ്റേ തുടരും. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവിനുള്ള സ്റ്റേ നീക്കണമെന്ന മൃഗ സ്‌നേഹി സംഘടനകളുടെ ആവശ്യം സുപ്രീംകോടതി നിരസിച്ചു.കേസില്‍ അടിയന്തര വാദം സാധ്യതമല്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.ശിവരാത്രി ഉത്സവങ്ങള്‍ വരാനിരിക്കെ ഉത്സവങ്ങള്‍ തടയാനുള്ള നീക്കമാണ് മൃഗസ്‌നേഹി സംഘടനയുടേതെന്ന്, തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ സുപ്രീംകോടതിയെ അറിയിച്ചു. എഴുന്നള്ളിപ്പില്‍ മൂന്നു മീറ്റര്‍ അകലത്തില്‍ ആനകളെ നിര്‍ത്തണം എന്നുള്ള ഹൈക്കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശം അപ്രായോഗികമാണെന്നു നീരീക്ഷിച്ചാണ് സുപ്രീംകോടതി നേരത്തെ സ്റ്റേ അനുവദിച്ചത്.


Share our post
Continue Reading

Trending

error: Content is protected !!