സ്കൂൾ ഐ.ടി. പഠനോപകരണങ്ങൾക്ക് എ.എം.സി., ഇൻഷുറൻസ് പരിരക്ഷ

Share our post

തിരുവനന്തപുരം: സ്കൂളുകളിലെ ഐ.ടി. പഠനോപകരണങ്ങൾക്ക് വാർഷിക മെയിന്റനൻസ് (എ.എം.സി.), ഇൻഷുറൻസ് പരിരക്ഷ. പ്രൈമറി, അപ്പർ പ്രൈമറി വിഭാഗത്തിലെ 11,226 സ്കൂളുകളിലെ 79,571 ഹൈടെക് ഉപകരണങ്ങൾക്കാണ് എ.എം.സി. ഏർപ്പെടുത്തിയത്. വിദ്യാഭ്യാസവകുപ്പിനുകീഴിൽ കൈറ്റിന്റെ നേതൃത്വത്തിൽ 2019-ൽ നൽകിയതാണ് ഉപകരണങ്ങൾ. അഞ്ചുവർഷത്തെ വാറന്റി കാലാവധി അവസാനിച്ചതിനെത്തുടർന്നാണ് എ.എം.സി. എടുത്തത്.

സർക്കാർ-എയ്ഡഡ് സ്കൂളുകളിലെ 62,677 ലാപ്‌ടോപ്പുകൾക്കും 42,866 പ്രൊജക്ടറുകൾക്കും 2023 ഏപ്രിൽമുതൽ എ.എം.സി. ഏർപ്പെടുത്തിയിരുന്നു. ഇപ്പോഴത്തെ കരാർകൂടിയായതോടെ, ഒന്നുമുതൽ 12 വരെ ക്ലാസുകളിലായി 1,85,114 ഹൈടെക് ഉപകരണങ്ങൾ എ.എം.സി. പരിധിയിലായി. ഇതിൽ 1,18,082 ലാപ്‌ടോപ്പുകളും 67,032 പ്രൊജക്ടറുകളുമുൾപ്പെടും.

ഉപകരണങ്ങൾക്ക് ഹാർഡ്‌വെയർ പ്രശ്നമുണ്ടായാൽ www.kite.kerala.gov.in/support എന്നപോർട്ടലിൽ രജിസ്റ്റർചെയ്യാമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു. പരാതി പരിഹരിച്ചില്ലെങ്കിൽ കരാറുകാരൻ പിഴനൽകണം. പ്രകൃതിക്ഷോഭത്തെത്തുടർന്നുള്ള കേടുപാടുകൾ, മോഷണം തുടങ്ങിയവയ്ക് ഇൻഷുറൻസ് പരിരക്ഷയുമേർപ്പെടുത്തി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!