വിദ്യാധനം സ്‌കോളർഷിപ്പ്: ആനുകൂല്യം ഒന്നാം ക്ലാസ് മുതൽ ബിരുദതലം വരെ

Share our post

വനിതകൾ ഗൃഹനാഥരായ കുടുംബത്തിലെ ഒന്നാം ക്ലാസ് മുതൽ ബിരുദ തലം വരെയുള്ള വിദ്യാർഥികൾക്ക് വനിത ശിശു വികസന വകുപ്പിന്റെ വിദ്യാധനം സ്കോളർഷിപ്പിന് അപേക്ഷിക്കാം.

www.scemes.wcd.kerala.gov.in പോർട്ടലിൽ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഡിസംബർ 15 വരെ സ്വീകരിക്കും. ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകാർക്ക് വർഷം 3,000 രൂപയാണ് സ്‌കോളർഷിപ്പ്. ആറ് മുതൽ 10 വരെ 5,000 രൂപയും ഹയർ സെക്കൻഡറിയിൽ 7,500 രൂപയും ബിരുദ തലത്തിൽ 10,000 രൂപയും ലഭിക്കും. ബി.പി.എൽ കുടുംബവും മക്കൾ സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിക്കുന്നവരുമാകണം. എ.പി.എൽ ആണെങ്കിൽ അർഹതപ്പെട്ട വിഭാഗമാണെന്ന് തെളിയിക്കുന്ന രേഖകൾ വേണം. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സ്കോളർഷിപ്പ് ലഭിക്കാത്ത വിദ്യാർഥികളെ മാത്രമേ പരിഗണിക്കൂ.

കുടുംബത്തിൽ പരമാവധി രണ്ട് കുട്ടികൾക്ക് അപേക്ഷിക്കാം. ഭർത്താവ് ഉപേക്ഷിച്ചവർ, ഭർത്താവിനെ കാണാതായി ഒരു വർഷം പിന്നിട്ടവർ, നിയമപരമായ വിവാഹത്തിലൂടെ അല്ലാതെ അമ്മയായവർ, ഭർത്താവിന് നട്ടെല്ലിന് ക്ഷതമോ പക്ഷാഘാതമോ നിമിത്തം ജോലി ചെയ്യാനാകാത്ത വിധം കിടപ്പിലായ കുടുംബത്തിലെ സ്ത്രീകൾ തുടങ്ങിയവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കാനായി റേഷൻ കാർഡ്, വോട്ടർ ഐ.ഡി, അമ്മയുടെയും കുട്ടിയുടെയും ആധാർ കാർഡ്, ഇരുവരുടെയും ഒന്നിച്ചുള്ള ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങൾ എന്നിവ വേണം. ഭർത്താവ് ഉപേക്ഷിച്ച് പോയവരും ഭർത്താവിനെ കാണാതായി ഒരു വർഷം പിന്നിട്ടവരും വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. വിവാഹബന്ധം വേർപെടുത്തിയവർക്ക് കോടതി ഉത്തരവിന്റെ പകർപ്പും ഭർത്താവിന് നട്ടെല്ലിന് ക്ഷതമോ പക്ഷാഘാതമോ നിമിത്തം ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമുള്ളവർക്ക് ഡോക്ടറുടെ സർട്ടിഫിക്കറ്റും നിയമപരമായി വിവാഹിതരല്ലാത്ത അമ്മമാർക്ക് ഐ സി ഡി എസ് സൂപ്പർ വൈസറുടെ സാക്ഷ്യപത്രവും ആവശ്യമാണ്. എല്ലാ അപേക്ഷകർക്കും പുനർ വിവാഹിതരല്ലെന്ന വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റും വേണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!