Kerala
സ്കൂൾ ഐ.ടി. പഠനോപകരണങ്ങൾക്ക് എ.എം.സി., ഇൻഷുറൻസ് പരിരക്ഷ

തിരുവനന്തപുരം: സ്കൂളുകളിലെ ഐ.ടി. പഠനോപകരണങ്ങൾക്ക് വാർഷിക മെയിന്റനൻസ് (എ.എം.സി.), ഇൻഷുറൻസ് പരിരക്ഷ. പ്രൈമറി, അപ്പർ പ്രൈമറി വിഭാഗത്തിലെ 11,226 സ്കൂളുകളിലെ 79,571 ഹൈടെക് ഉപകരണങ്ങൾക്കാണ് എ.എം.സി. ഏർപ്പെടുത്തിയത്. വിദ്യാഭ്യാസവകുപ്പിനുകീഴിൽ കൈറ്റിന്റെ നേതൃത്വത്തിൽ 2019-ൽ നൽകിയതാണ് ഉപകരണങ്ങൾ. അഞ്ചുവർഷത്തെ വാറന്റി കാലാവധി അവസാനിച്ചതിനെത്തുടർന്നാണ് എ.എം.സി. എടുത്തത്.
സർക്കാർ-എയ്ഡഡ് സ്കൂളുകളിലെ 62,677 ലാപ്‌ടോപ്പുകൾക്കും 42,866 പ്രൊജക്ടറുകൾക്കും 2023 ഏപ്രിൽമുതൽ എ.എം.സി. ഏർപ്പെടുത്തിയിരുന്നു. ഇപ്പോഴത്തെ കരാർകൂടിയായതോടെ, ഒന്നുമുതൽ 12 വരെ ക്ലാസുകളിലായി 1,85,114 ഹൈടെക് ഉപകരണങ്ങൾ എ.എം.സി. പരിധിയിലായി. ഇതിൽ 1,18,082 ലാപ്‌ടോപ്പുകളും 67,032 പ്രൊജക്ടറുകളുമുൾപ്പെടും.
ഉപകരണങ്ങൾക്ക് ഹാർഡ്‌വെയർ പ്രശ്നമുണ്ടായാൽ www.kite.kerala.gov.in/support എന്നപോർട്ടലിൽ രജിസ്റ്റർചെയ്യാമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു. പരാതി പരിഹരിച്ചില്ലെങ്കിൽ കരാറുകാരൻ പിഴനൽകണം. പ്രകൃതിക്ഷോഭത്തെത്തുടർന്നുള്ള കേടുപാടുകൾ, മോഷണം തുടങ്ങിയവയ്ക് ഇൻഷുറൻസ് പരിരക്ഷയുമേർപ്പെടുത്തി.
Kerala
കഞ്ചാവും ഹാഷിഷ് ഓയിലുമായി നാല് യുവാക്കൾ പിടിയിൽ


ബത്തേരി: കഞ്ചാവും ഹാഷിഷ് ഓയിലുമായി നാല് യുവാക്കൾ പിടിയിൽ. ബാംഗ്ലൂർ സ്വദേശികളായ മഹാലക്ഷ്മിപുരം, എ.എൻ. തരുൺ(29), കോക്‌സ് ടൌൺ, ഡാനിഷ് ഹോമിയാർ(30), സദാനന്ദ നഗർ, നൈനാൻ അബ്രഹാം(30), കോഴിക്കോട് സ്വദേശി മൂലംപള്ളി, സനാതനം വീട്ടിൽ, നിഷാന്ത് നന്ദഗോപാൽ(28) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും പിടികൂടിയത്.മുത്തങ്ങ തകരപ്പാടി പോലീസ് ചെക്ക് പോസ്റ്റിന് സമീപം നടത്തിയ പരിശോധനയിലാണ് ഇവർ വലയിലാകുന്നത്. ഗുണ്ടൽപെട്ട ഭാഗത്തുനിന്നും ബത്തേരി ഭാഗത്തേക്ക് ഓടിച്ചു വരികയായിരുന്നു KA 01 MX 0396 കാറിൽ നിന്നുമാണ് 7.16 ഗ്രാം കഞ്ചാവും, 17.03 ഗ്രാം തൂക്കം വരുന്ന ഹാഷിഷ് ഓയിലും പിടിച്ചെടുക്കുന്നത്.
Kerala
15-കാരിയെയും അയൽവാസിയെയും മരിച്ചനിലയിൽ കണ്ടെത്തി


കാസര്‍കോട്: മണ്ടേക്കാപ്പില്‍ 26 ദിവസം മുൻപ് കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയേയും അയല്‍വാസിയായ 42-കാരനെയും തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കാസര്‍കോട് പൈവളിഗ സ്വദേശിയായ പതിനഞ്ചുകാരിയെയും അയൽവാസി പ്രദീപി (42)നെയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.വീടിന് സമീപമുള്ള കാട്ടില്‍ മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. അയല്‍വാസിയാണ് മൃതദേഹങ്ങള്‍ കണ്ടത്. ഉടനെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റിന് ശേഷം ആശുപത്രിയിലേക്ക് മാറ്റും.
ഫെബ്രുവരി 12-ന് പുലര്‍ച്ചെയാണ് കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായത്. സഹോദരിക്കൊപ്പം കിടന്നുറങ്ങിയ കുട്ടി വീടിന്റെ പിറക് വശത്തെ വാതില്‍ തുറന്ന് പുറത്തേക്ക് പോയെന്നാണ് രക്ഷിതാക്കള്‍ പോലീസിന് നല്‍കിയ മൊഴി. പെണ്‍കുട്ടി ധരിച്ചിരുന്ന വസ്ത്രവും മൊബൈല്‍ഫോണും വീടിനകത്ത് ഉപയോഗിച്ചിരുന്ന ചെരിപ്പുമല്ലാതെ മറ്റ് വസ്തുക്കളൊന്നും നഷ്ടപ്പെട്ടിരുന്നില്ല. കുട്ടിയുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ഫോണ്‍ ആദ്യം ബെല്ലടിച്ചെങ്കിലും പിന്നീട് സ്വിച്ച് ഓഫാവുകയായിരുന്നു.
ഓട്ടോറിക്ഷാ ഡ്രൈവറായ പ്രദീപ് പെണ്‍കുട്ടിയുടെ വീടുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ്. ഇയാളുടെ ഫോണും 12-ാം തിയതിമുതൽ സ്വിച്ച് ഓഫ് ആയിരുന്നു. മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയ വീടിന്റെ സമീപത്തെ കാടുകളില്‍ പ്രദേശവാസികളും പോലീസും തിരച്ചില്‍ നടത്തിയിരുന്നു. എന്നാൽ, അപ്പോഴൊന്നും മൃതദേഹം കണ്ടെത്താനായിരുന്നില്ല.
ഫെബ്രുവരി 11-ന് രണ്ട് മക്കളും ഒരുമിച്ചാണ് കിടന്നുറങ്ങിയതെന്നും ഫെബ്രുവരി 12-ന് പുലര്‍ച്ചെ 4.45-ന് എണീറ്റപ്പോള്‍ മകളെ കണ്ടില്ലെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. മകളെ കണ്ടെത്തുന്നതിന് കുടുംബം ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജിയും ഫയൽചെയ്തിരുന്നു. കുമ്പള പോലീസില്‍ നിന്നും അന്വേഷണം മാറ്റി ക്രൈം ബ്രാഞ്ചിനെ ഏല്‍പിക്കണമെന്ന അപേക്ഷ കാസര്‍കോട് എസ്പിക്ക് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).
Kerala
എയർപോർട്സ് അതോറിറ്റിയിൽ ജൂനിയർ എക്സിക്യൂട്ടിവ്: ഒഴിവുകൾ 83


കേന്ദ്ര പൊതുമേഖലാ സംരംഭമായ എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ പരസ്യനമ്പർ 01/2025/CHQ പ്രകാരം വിവിധ ഡിസിപ്ലിനുകളിൽ ജൂനിയർ എക്സിക്യൂട്ടിവുകളെ നിയമിക്കുന്നു. ആകെ 83 ഒഴിവുകളുണ്ട്. ഓരോ വിഭാഗത്തിലും ലഭ്യമായവ ചുവടെ.ജൂനിയർ എക്സിക്യൂട്ടിവ് (ഫയർ സർവിസസ്): ഒഴിവുകൾ 13 (ജനറൽ 5, ഇ.ഡബ്ല്യു.എസ് 1, ഒ.ബി.സി നോൺ ക്രീമിലെയർ 4, എസ്.സി 2, എസ്.ടി 1). യോഗ്യത-ബി.ഇ/ ബി.ടെക് (ഫയർ എൻജിനീയറിങ്/ മെക്കാനിക്കൽ/ ഓട്ടോമൊബൈൽ എൻജിനീയറിങ്) ജൂനിയർ എക്സിക്യൂട്ടിവ് (എച്ച്.ആർ): 66 (ജനറൽ 30, ഇ.ഡബ്ല്യു.എസ് 6, ഒ.ബി.സി-എൻ.സി.എൽ 17, എസ്.സി 9, എസ്.ടി 4, ഭിന്നശേഷി 1) യോഗ്യത -ബിരുദം+ എം.ബി.എ
ജൂനിയർ എക്സിക്യൂട്ടിവ് (ഒഫീഷ്യൽ ലാംഗ്വേജ്): 4 (ജനറൽ), ഭിന്നശേഷിക്കാർക്ക് ഒരൊഴിവിൽ നിയമനം ലഭിക്കും. യോഗ്യത-എം.എ (ഹിന്ദി അല്ലെങ്കിൽ ഇംഗ്ലീഷ്) അല്ലെങ്കിൽ മറ്റേതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം. വിവർത്തനത്തിൽ രണ്ടു വർഷത്തെ പരിചയം (ഹിന്ദിയിൽനിന്ന് ഇംഗ്ലീഷിലേക്ക് മറിച്ചും).പ്രായപരിധി: 18.03.2025ൽ 27 വയസ്സ്. സംവരണ വിഭാഗങ്ങൾക്ക് ഇളവുണ്ട്. വിശദവിജ്ഞാപനം www.aai.aero/careersൽ. അപേക്ഷാഫീസ് 100 രൂപ. എസ്.സി/ എസ്.ടി/ പി.ഡബ്ല്യു.ബി.ഡി/ വനിതകൾ/ എ.എ.ഐയിൽ ഒരു വർഷത്തെ അപ്രന്റീസ്ഷിപ് ട്രെയ്നിങ് പൂർത്തിയാക്കിയവർ എന്നിവർക്ക് ഫീസില്ല.ഓൺലൈനായി മാർച്ച് 18 വരെ അപേക്ഷിക്കാം. കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് അടക്കമുള്ള സെലക്ഷൻ നടപടികൾ വിജ്ഞാപനത്തിലുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവരെ 40,000-1,40,000 രൂപ ശമ്പളനിരക്കിൽ നിയമിക്കും. മറ്റു ആനുകൂല്യങ്ങളുമുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്