Connect with us

THALASSERRY

കണ്ണൂര്‍ വിമാനത്താവളത്തിന് തലശേരി എൻജിനിയറിംഗ് കോളജ് വിദ്യാര്‍ഥികളുടെ ഇ-ലേണിംഗ് ആപ്ലിക്കേഷൻ

Published

on

Share our post

തലശ്ശേരി : തലശ്ശേരി കോളജ് ഓഫ് എൻജിനിയറിംഗിലെ ബിടെക്, ഐ.ടി വിദ്യാർഥികള്‍ കണ്ണൂർ വിമാനത്താവളത്തിനായി ഇ-ലേണിംഗ് ആപ്ലിക്കേഷൻ വികസിപ്പിച്ചു. എൻജിനിയറിംഗ് വിദ്യാർഥികളെ വ്യാവസായിക അന്തരീക്ഷത്തിലേക്കും പുതിയ എൻജിനിയറിംഗ് രീതികളിലേക്കും വഴികാട്ടുന്നതാണ് ആപ്ലിക്കേഷൻ. ബഹുരാഷ്‌ട്ര കമ്പനികളിലെ ജോലികള്‍ക്ക് ഉദ്യോഗാർഥികളെ സജ്ജരാക്കാനും ഇതുവഴി സാധിക്കും.

നിലവില്‍ കണ്ണൂർ വിമാനത്താവളത്തിലെ ജീവനക്കാർ ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നുണ്ട്. ഇതുവഴി വ്യവസായവും അക്കാഡമിക് സ്ഥാപനങ്ങളും തമ്മിലുള്ള വിടവ് നികത്തി, വ്യവസായങ്ങളിലെ എൻജിനീയറിംഗ് പ്രശ്നങ്ങള്‍ പരിഹരിക്കാനും ഇപ്പോള്‍ സ്ഥാപനങ്ങള്‍ക്ക് കഴിയുന്നു. മുഹമ്മദ് ഫർസീൻ, സിദാൻ മുഹമ്മദ്, മുഹമ്മദ് റിഹാൻ, റഫാൻ ഹാത്തിം എന്നീ എൻജിനീയറിംഗ് വിദ്യാർഥികളാണ് ആപ്ലിക്കേഷൻ ഒരുക്കിയത്. ഐടി വകുപ്പ് മേധാവി പി.കെ. ഷമല്‍, അധ്യാപകരായ അഖില്‍ ചന്ദ്രൻ മിനിയാടൻ, ജി.പി. നിത്യ എന്നിവരുടെ മാർഗനിർദേശം ഇതിന് പ്രേരണയായി.

കണ്ണൂർ വിമാനത്തവള മാനേജിംഗ് ഡയറക്ടർ സി. ദിനേശ്കുമാർ, സീനിയർ മാനേജർ (ഐടി) കെ. ദിനേശ്, അസിസ്റ്റന്‍റ് മാനേജർ (ഐടി) കെ.കെ. ലസിത് തുടങ്ങിയവരുടെ സഹായവും മുതല്‍ കൂട്ടായി. എംഡിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ വിദ്യാർഥികളെയും അധ്യാപകരെയും അനുമോദിച്ചു. വിമാനത്താവളത്തിനു വേണ്ടി പുതിയൊരു ആപ്ലിക്കേഷൻ കൂടി എൻജിനിയറിംഗ് കോളജിലെ ഐടി ഡിപ്പാർട്ട്മെന്‍റിനു കീഴില്‍ വികസിപ്പിക്കാനും കണ്ണൂർ വിമാനത്താവളവും കോളജ് ഓഫ് എൻജിനീയറിംഗുമായി ഒരും ധാരണാപത്രം ഒപ്പിടാനും തീരുമാനിച്ചു.


Share our post

THALASSERRY

ഗ​താ​ഗ​ത നി​യ​ന്ത്ര​ണം; ത​ല​ശ്ശേ​രി​യി​ൽ പാ​ർ​ക്കി​ങ് സൗ​ക​ര്യ​മൊ​രു​ക്കി

Published

on

Share our post

ത​ല​ശ്ശേ​രി: ലോ​ഗ​ൻ​സ് റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ൺ​ക്രീ​റ്റ് പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​തി​നാ​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ ന​ഗ​ര​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ പാ​ർ​ക്കി​ങ് സൗ​ക​ര്യ​മൊ​രു​ക്കി. പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ജൂ​ബി​ലി റോ​ഡി​ലെ ഡൗ​ൺ ടൗ​ൺ മാ​ളി​ന് സ​മീ​പ​മു​ള്ള ച​ന്ദ്ര​വി​ലാ​സ് ഹോ​ട്ട​ലി​ന് മു​ൻ​വ​ശ​ത്തെ പാ​ർ​ക്കി​ങ് സ്ഥ​ലം ഉ​പ​യോ​ഗി​ക്ക​ണം. പാ​നൂ​ർ ഭാ​ഗ​ത്തു​നി​ന്ന് ത​ല​ശ്ശേ​രി ടൗ​ണി​ലേ​ക്കു വ​രു​ന്ന പ്രൈ​വ​റ്റ് വാ​ഹ​ന​ങ്ങ​ൾ​ക്ക് ടൗ​ൺ ബാ​ങ്കി​നു മു​ൻ​വ​ശം പാ​ർ​ക്കി​ങ് സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്.കൂ​ത്തു​പ​റ​മ്പ് ഭാ​ഗ​ത്തു​നി​ന്ന് ത​ല​ശ്ശേ​രി ടൗ​ണി​ലേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ന് വ​ല​ത് വ​ശ​മു​ള്ള ടി.​സി മു​ക്കി​ലെ പ​ഴ​യ സ​ർ​ക്ക​സ് ഗ്രൗ​ണ്ടി​ൽ പാ​ർ​ക്ക് ചെ​യ്യാം.

ധ​ർ​മ​ടം പി​ണ​റാ​യി ഭാ​ഗ​ത്തു​നി​ന്നു ത​ല​ശ്ശേ​രി ടൗ​ണി​ലേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ത​ല​ശ്ശേ​രി കോ​ട്ട, മു​നി​സി​പ്പ​ൽ പാ​ർ​ക്കി​ങ്ങ്, ഹാ​ർ​ബ​ർ സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ൽ പാ​ർ​ക്ക് ചെ​യ്യാം. എ​ൻ.​സി.​സി റോ​ഡി​ൽ ഡ്യൂ​ട്ടി ഫ്രീ ​ഡി​സ്‌​കൗ​ണ്ട് മെ​ഡി​ക്ക​ൽ സ്റ്റോ​റി​ന് പു​റ​കു​വ​ശം പാ​ർ​ക്കി​ങ്ങി​നാ​യി ഉ​പ​യോ​ഗി​ക്ക​ണം. ഒ.​വി റോ​ഡി​ൽ ചി​ത്ര​വാ​ണി ടാ​ക്കീ​സ് നി​ന്നി​രു​ന്ന സ്ഥ​ലം, ടെ​ലി ആ​ശു​പ​ത്രി​ക്കു പു​റ​ക് വ​ശം, ജൂ​ബി​ലി റോ​ഡി​ലെ ഡൗ​ൺ ടൗ​ൺ മാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും പാ​ർ​ക്കി​ങ് സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

തലശ്ശേരി ഹെഡ് പോസ്റ്റോഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി : ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പാർട്ട് ടൈം സ്വീപ്പർ തലശ്ശേരി പപ്പൻ പീടികയ്ക്ക് സമീപത്തെ വി.ഗംഗാധരൻ (67) ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറൽ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!