India
ഒമാനിൽ പുതിയ വിസാ വിലക്കും സ്വദേശിവത്കരണവും ഇന്ന് മുതൽ
മസ്കത്ത്: ഒമാനിൽ പ്രഖ്യാപിച്ച പുതിയ വിസാ വിലക്കുകളും സ്വദേശിവത്കരണവും നാളെ മുതൽ പ്രാബല്യത്തിൽ വരും. തൊഴിൽ വിപണിയിൽ ഒമാനികൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിരവധി തൊഴിലുകൾ സ്വദേശികൾക്ക് മാത്രമായി പരമിതപ്പെടുത്തിയും വിവിധ തസ്തികകളിൽ പുതിയ വിസക്ക് വിലക്കേർപ്പെടുത്തിയും കഴിഞ്ഞ മാസങ്ങളിലാണ് വിവിധ മന്ത്രാലയങ്ങൾ ഉത്തരവിറക്കിയത്.നിർമാണ തൊഴിലാളികൾ, ശുചീകരണം, ലോഡിംഗ് ആന്റ് അൺ ലോഡിംഗ്, ഇഷ്ടികപ്പണിക്കാർ, സ്റ്റീൽ ഫി കർമാർ, സ്ത്രീകളുടെയും പുരുഷൻമാരുടെയും വസ്ത്രങ്ങൾ തയ്യൽ നടത്തുന്നവർ, ജനറൽ ഇലക്ട്രീഷ്യൻമാർ, വെയിറ്റർമാർ, പെയ്ൻ്റർമാർ, പാചകക്കാർ, ഹോം ഇൻസ്റ്റാ ളേഷൻ ഇലക്ട്രീഷ്യൻ, ബാർബർ എന്നീ മേഖലകളിലാണ് പുതിയ വിസ നിരോധിച്ചിരിക്കുന്നത്.
പ്രവാസികളുടെ അവസരങ്ങൾ നഷ്ടപ്പെടുത്തുകയും രാജ്യത്തേക്കുള്ള റിക്രൂട്ട്മെൻ്റുകൾ കുറയ്ക്കുകയും ചെയ്യും. മാസങ്ങൾക്കിടെ നിരവധി സ്വദേശിവത്കരണ നടപടികളും വിസാ വിലക്കുകളുമാണ് പ്രഖ്യാപിച്ചത്. മലയാളികൾ ഉൾപ്പടെ ആയിരക്കണക്കിന് വിദേശികളുടെ തൊഴിൽ സാധ്യതകൾക്ക് മങ്ങലേൽക്കുന്നതാണ് വിസാ വിലക്ക്.വിദേശികൾക്ക് പുതിയ വിസ അനുവദിക്കില്ലെങ്കിലും നിലവിൽ ഇത്തരം തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് വർക്ക് പെർമിറ്റ് പുതുക്കി നൽകുമെന്നത് ആശ്വാസകരമാണ്. എന്നൽ, ഈ വിഭാഗങ്ങളിലേക്ക് തൊഴിൽ തേടി വരുന്നവർക്ക് പുതിയ അവസരങ്ങളുണ്ടാകില്ല. നിലവിൽ ഈ മേഖലകളിൽ തൊഴിലെടുക്കുന്നവരിലും മലയാളികൾ നിരവധിയാണ്.
പ്രവാസികൾക്ക് പകരം സ്വദേശികളെ നിയമിക്കുകയും പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതിനുള്ള മാർഗരേഖ ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയവും പുറത്തുവിട്ടിരുന്നു.ഗതാഗതം, ലോജിസ്റ്റിക്സ്, കമ്മ്യൂണിക്കേഷൻസ്, ഐ ടി മേഖലകളിൽ ഘട്ടം ഘട്ടമായി സമ്പൂർണ സ്വദേശിവത്കരണം നടപ്പിലാക്കും. ഇതും സെപ്തംബർ മുതൽ പ്രാബല്യത്തിൽ വരും. നിലവിൽ സർക്കാർ, സ്വകാര്യ മേഖലയിൽ നൂറ് കണക്കിന് തസ്തികകളിൽ പ്രവാസികൾക്ക് തൊഴിൽ വിലക്കുണ്ട്. ഈ വിഭാഗങ്ങളിലൊന്നും പ്രവാസികൾക്ക് വിസ അനുവദിക്കുന്നില്ല. പുതുതായി തൊഴിൽ വിലക്ക് വരുന്ന വിഭാഗങ്ങളിലും പ്രവാസികൾക്ക് തൊഴിൽ നഷ്ടമുണ്ടാകും. നേരത്തെ ഏർപ്പെടിത്തിയ വിസാ വിലക്കുകൾ മൂലം ആയിരങ്ങൾക്ക് ജോലി നഷ്ടമായിരുന്നു.
സർക്കാർ നിർദ്ദേശിച്ച സ്വദേശിവത്കരണ തോത് പാലിക്കാത്ത സ്വകാര്യ സ്ഥാപനങ്ങളുമായി രാജ്യത്തിന്റെ ഭരണ യൂനിറ്റുകളും സർക്കാർ കമ്പനികളും ഒരു ഇടപാടുകളും ഉണ്ടായിരിക്കില്ലെന്നും തൊഴിൽ മന്ത്രാലയം ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. അതോടൊപ്പം എല്ലാ സ്വകാര്യ കമ്പനികളും ആവശ്യമായ തൊഴിൽ നിലവാരം ഉണ്ടാക്കിയെന്നും സർക്കാർ ആവശ്യപ്പെട്ട സ്വദേശി വൽകരണ തേത് നടപ്പാക്കിയെന്നും കാണിക്കുന്ന ഇലക്ട്രോണിക് സർട്ടിഫിക്കറ്റും നേടിയിരിക്കണം. പുതിയ ഉത്തരവ് നടപ്പിൽ വരുത്താത്ത കമ്പനികൾക്കും സ്ഥാപനങ്ങക്കും എതിരെ നടപടിയുണ്ടാവും.
India
ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായി ദുബൈ എയർപോർട്ട്
ദുബൈ: 2024ൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായി വീണ്ടും ദുബൈ അന്താരാഷ്ട്ര വിമാനത്താവളം തെരഞ്ഞെടുക്കപ്പെട്ടു. 6.02 കോടി സീറ്റുകളുമായാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം മുന്നിര സ്ഥാനം നിലനിര്ത്തിയത്.2023നെ അപേക്ഷിച്ച് എയർലൈൻ ശേഷിയിൽ ഏഴു ശതമാനം വർധനവുണ്ടായിട്ടുണ്ടെന്നും 2019ലെ നിലവാരത്തിൽ നിന്ന് 12 ശതമാനം വർധനയാണ് രേഖപ്പെടുത്തിയതെന്നും ഏവിയേഷൻ അനലിറ്റിക്സ് കമ്പനിയായ ഒ.എ.ജി അറിയിച്ചു. ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളം, അന്താരാഷ്ട്ര എയർലൈൻ ശേഷി അനുസരിച്ചാണ് കണക്കാക്കുന്നത്.
അതേസമയം ഏറ്റവും തിരക്കേറിയ 10 ആഗോള വിമാനത്താവളങ്ങൾ ആകെ എയർലൈൻ ശേഷി (ആഭ്യന്തര, അന്തർദേശീയ വിമാനങ്ങൾ) അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്. 2024ല് ഏറ്റവും തിരക്കേറിയ ആഗോള വിമാനത്താവളങ്ങളില് ദുബൈയ്ക്ക് രണ്ടാം സ്ഥാനമുണ്ട്.106 രാജ്യങ്ങളിലായി 269 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സർവിസുകളുണ്ട്. ആകെ 101 അന്താരാഷ്ട്ര എയർലൈനുകൾ സർവിസ് നടത്തുന്നു. ദുബൈയില് നിന്ന് കൂടുതല് വിമാനങ്ങളും പോകുന്നത് ഇന്ത്യ, സൗദി, യുകെ, പാകിസ്ഥാന് എന്നിവിടങ്ങളിലേക്കാണ്. അതേസമയം 2024 ആദ്യ പകുതിയില് 4.49 കോടി യാത്രക്കാരാണ് ദുബൈ എയര്പോര്ട്ടിലൂടെ യാത്ര ചെയ്തത്.
India
നഷ്ടമായ ഫോണ് ബ്ലോക്ക് ചെയ്യാം, സൈബര് തട്ടിപ്പുകാരെ പൂട്ടാം; ‘സഞ്ചാര് സാഥി’ മൊബൈല് ആപ്പ് പുറത്തിറക്കി
ദില്ലി: സൈബര് സുരക്ഷ ലക്ഷ്യമിട്ടുള്ള ‘സഞ്ചാര് സാഥി’ വെബ്സൈറ്റിന്റെ മൊബൈല് ആപ്ലിക്കേഷന് പുറത്തിറക്കി ടെലികോം മന്ത്രാലയം. മൊബൈല് ഫോണ് നഷ്ടപ്പെട്ടെങ്കില് ബ്ലോക്ക് ചെയ്യാനും, നിങ്ങളുടെ പേരില് മറ്റാരെങ്കിലും മൊബൈല് കണക്ഷന് എടുത്തിട്ടുണ്ടെങ്കില് പരാതി രജിസ്റ്റര് ചെയ്യാനും ഇനി സഞ്ചാര് സാഥി ആപ്പ് വഴി എളുപ്പം സാധിക്കും.സഞ്ചാര് സാഥിയുടെ വെബ്സൈറ്റ് മാത്രമാണ് ഇതുവരെ പ്രവര്ത്തിച്ചിരുന്നത്. ഇപ്പോള് ആപ്ലിക്കേഷനും പുറത്തിറങ്ങിയിരിക്കുകയാണ്. മൊബൈല് ഫോണ് നഷ്ടപ്പെട്ടാലോ, ആരെങ്കിലും മോഷ്ടിച്ചാലോ ഹാന്ഡ്സെറ്റ് ബ്ലോക്ക് ചെയ്യാന് സഞ്ചാര് സാഥി വഴി കഴിയും. ഇത്തരത്തില് ബ്ലോക്ക് ചെയ്ത ഡിവൈസുകള് പിന്നീട് അണ്ബ്ലോക്ക് ചെയ്യുകയുമാകാം. നിങ്ങളുടെ പേരിലുള്ള മൊബൈല് സിം കണക്ഷനുകളെ കുറിച്ചറിയാനുള്ള ഓപ്ഷനുമുണ്ട്. മറ്റാരെങ്കിലും നിങ്ങളുടെ പേരില് സിം എടുത്തിട്ടുണ്ടോ എന്ന് ഇതിലൂടെ അറിയാനും ബ്ലോക്ക് ചെയ്യാനും കഴിയും.
സൈബര് തട്ടിപ്പ് സംശയിക്കുന്ന കോളുകളും മെസേജുകളും (സ്പാം) റിപ്പോര്ട്ട് ചെയ്യാനുള്ള ‘ചക്ഷു’ ഓപ്ഷനും സഞ്ചാര് സാഥിയിലുണ്ട്. നിങ്ങളുടെ മൊബൈല് ഹാന്ഡ്സെറ്റിന്റെ വിശ്വാസ്യത അറിയാനുള്ള സൗകര്യമാണ് മറ്റൊന്ന്. സെക്കന്ഡ് ഹാന്ഡ് ഫോണുകള് വാങ്ങുമ്പോള് അവ കരിമ്പട്ടികയില് മുമ്പ് ഉള്പ്പെടുത്തിയതാണോയെന്നും അവയുടെ വിശ്വാസ്യതയും ഉറപ്പിക്കാനുള്ള സൗകര്യമാണിത്. ഇന്ത്യന് നമ്പറോടെ വരുന്ന അന്താരാഷ്ട്ര കോളുകള് റിപ്പോര്ട്ട് ചെയ്യാം എന്നതാണ് സഞ്ചാര് സാഥി ആപ്ലിക്കേഷനിലുള്ള മറ്റൊരു ഓപ്ഷന്.സഞ്ചാര് സാഥി മൊബൈല് ആപ്ലിക്കേഷന് ഡൗണ്ലോഡ് ചെയ്ത ശേഷം ആപ്പിള് പ്രവേശിച്ച് എസ്എംഎസ് വഴി രജിസ്ട്രേഷന് പൂര്ത്തിയാക്കണം. ആപ്പിള് നിങ്ങളുടെ പേരും സമര്പ്പിക്കണം. ഇതിന് ശേഷം ആപ്പ് ഉപയോഗിച്ച് തുടങ്ങാം.
India
ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പുകളില് ഇനി യു.പി.ഐ ഉപയോഗിക്കാം
ഇന്ത്യന് സന്ദര്ശകര്ക്ക് യു.എ.ഇയില് ഇനി യു.പി.ഐ സേവനം പ്രയോജനപ്പെടുത്താം. എന്.പി.സി.ഐ ഇന്റര്നാഷണല് പേയ്മെന്റ്സ് ലിമിറ്റഡും പശ്ചിമേഷ്യയിലെ പണമിടപാട് സ്ഥാപനമായ മാഗ്നതിയും തമ്മില് ഇത് സംബന്ധിച്ച് ധാരണയായി.യു.എ.ഇയിലുള്ള മാഗ്നതിയുടെ പി.ഒ.എസ് ടെല്മിനലുകളില് ക്യു.ആര് കോഡ് ഉപയോഗിച്ച് എളുപ്പത്തില് ഷോപ്പിങ് സാധ്യമാകും. തുടക്കത്തില് ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പുകളിലാണ് സേവനം ലഭിക്കുക. ഹോട്ടല്, യാത്ര, വിനോദം, സൂപ്പര്മാര്ക്കറ്റ് തുടങ്ങിയ മേഖലകളിലേയ്ക്കും വൈകാതെ വ്യാപിപ്പിക്കും.ഓരോ വര്ഷവും യു.എ.ഇയിലെത്തുന്ന 1.2 കോടി ഇന്ത്യക്കാര്ക്ക് ഡിജിറ്റല് പണമിടപാട് എളുപ്പത്തില് നടത്താന് ഇതിലുടെ കഴിയും. 2023ലെ കണക്ക് പ്രകാരം ദുബായ് സന്ദര്ശകരില് ഇന്ത്യയാണ് മുന്നില്. 1.19 കോടി പേര് ദുബായ് സന്ദര്ശിച്ചു. സൗദി അറേബ്യയില്നിന്ന് 67 ലക്ഷം പേരും യുകെയില്നിന്ന് 59 ലക്ഷം പേരുമാണ് യു.എ.ഇയിലെത്തിയത്.
യു.പി.ഐ ഏഴ് രാജ്യങ്ങളില്
ഭൂട്ടാന്, മൗറീഷ്യസ്, നേപ്പാള്, സിങ്കപ്പൂര്, ശ്രീലങ്ക, ഫ്രാന്സ് എന്നിവ ഉള്പ്പടെ ഏഴ് രാജ്യങ്ങളില് നിലവില് യുപിഐ ഇടപാടുകള് നടത്താം. ഭീം, ഫോണ്പേ, പേടിഎം, ഗൂഗിള് പേ എന്നിവയുള്പ്പടെ 20 ലധികം ആപ്പുകള് വഴി അന്താരാഷ്ട്ര ഇടപാടുകള് സാധ്യമാകും.
ബാങ്ക് അക്കൗണ്ടില് നിന്ന് ഇന്ത്യന് രൂപയിലാണ് പണം കൈമാറുക. വിദേശ വിനിമയത്തിനുള്ള നിരക്കും ബാങ്ക് ഫീസും കൂടുതലായി നല്കേണ്ടിവരും. യു.പി.ഐ ആപ്പില് നിന്ന് ഇതുസംബന്ധിച്ച് വിശദാംശങ്ങള് ലഭിക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു