Connect with us

Kerala

അതിജീവനത്തിലേക്ക് വയനാട്; വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു

Published

on

Share our post

കൽപറ്റ: ഉരുൾ പൊട്ടൽ ദുരന്തം, കാലവർഷം എന്നിവമൂലം അടച്ചിട്ട വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു. മഴ കുറഞ്ഞ സാഹചര്യത്തിലാണ് ഇതെന്ന് ജില്ലാ കലക്ടർ ഡി ആർ മേഘശ്രീ അറിയിച്ചു. മാനന്തവാടി പഴശ്ശി പാർക്ക്, അമ്പലവയൽ എടക്കൽ ഗുഹ, പഞ്ചാരക്കൊല്ലി പ്രിയദർശിനി ടീ എൻവിറോൺസ് എന്നിവ വൈകീട്ട് 6.30 വരെ പ്രവർത്തിക്കും. സുൽത്താൻ ബത്തേരി ടൗൺ സ്ക്വയർ, അമ്പലവയൽ വയനാട് ഹെറിറ്റേജ് മ്യൂസിയം, വൈത്തിരി പൂ​ക്കോട് തടാകം, കാവുംമന്ദം കർളാട് തടാകം, പുൽപള്ളി പഴശ്ശി മ്യൂസിയം, കാരാപ്പുഴ ഡാം എന്നിവയും വൈകീട്ട് 6.30 വരെ പ്രവർത്തിക്കും. പൂക്കോട് ‘എൻ ഊര്’ കേന്ദ്രം വയനാട്ടിൽ ഓറഞ്ച്, റെഡ് അലർട്ട് ഇല്ലാത്ത ദിവസങ്ങളിൽ മുൻകാല സമയക്രമം പാലിച്ചും പ്രവർത്തിക്കും. നേരത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചുപൂട്ടിയതിന് പിന്നാലെ ജനങ്ങളുടെ ഉപജീവനമാർഗം വഴിമുട്ടിയത് റിപ്പോർട്ടർ വാർത്തയാക്കിയിരുന്നു. ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് വിനോദ സഞ്ചാരികൾ പൂർണ്ണമായും കയ്യൊഴിഞ്ഞ വയനാടിനെ ചേർത്ത് പിടിക്കാൻ റിപ്പോർട്ടറിന്റെ നേത്യത്വത്തിൽ അതിജീവന സന്ദേശ യാത്രയും റാലിയും നടത്തിയിരുന്നു.


Share our post

Kerala

റേഷൻ മുടങ്ങും; തിങ്കളാഴ്‌ച മുതൽ കടയടപ്പ് സമരം

Published

on

Share our post

തിരുവനന്തപുരം: മന്ത്രിമാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ തിങ്കളാഴ്ച മുതൽ കടയടപ്പ് സമരവുമായി മുന്നോട്ടുപോകുമെന്ന് റേഷൻ വ്യാപാരികൾ. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കമ്മീഷൻ വർധിപ്പിക്കാൻ ആകില്ലെന്ന് മന്ത്രി ചർച്ചയിൽ അറിയിച്ചു. വേതന പരിഷ്‌കരണ കമ്മിറ്റിയുടെ ശുപാർശകൾ റേഷൻ വ്യാപാരികളുമായിചർച്ച ചെയ്യാമെന്നും മന്ത്രി പറഞ്ഞു.സമരത്തിൽ നിന്ന് പിന്മാറണമെന്ന് മന്ത്രിമാർ ആവശ്യപ്പെട്ടെങ്കിലും ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജനുവരി 27 മുതൽ സമരവുമായി മുന്നോട്ടുപോകുമെന്ന് വ്യാപാരികൾ വ്യക്തമാക്കി. ധനകാര്യ മന്ത്രി അഞ്ച് മിനിറ്റ് പോലും ചർച്ചയിൽ പങ്കെടുത്തില്ലെന്നും വ്യാപാരികൾ കുറ്റപ്പെടുത്തി.വേതന പാക്കേജ് പരിഷ്‌കരിക്കുക, ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശനങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്.ധനമന്ത്രി കെ എൻ ബാലഗോപാൽ, ഭക്ഷമന്ത്രി ജി ആർ അനിൽ എന്നിവരാണ് വ്യാപാരികളുമായിചർച്ച നടത്തിയത്.


Share our post
Continue Reading

Kerala

പതഞ്ജലിയുടെ മുളകുപൊടി വിപണിയിൽ നിന്ന് പിൻവലിക്കാൻ നിർദേശം

Published

on

Share our post

ബാബ രാംദേവിന്റെ പതഞ്ജലി ഫുഡ്‌സ് ലിമിറ്റഡ് പുറത്തിറക്കിയ മുളകുപൊടി വിപണിയിൽ നിന്ന് പിൻവലിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദേശം. ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള വ്യവസ്ഥകൾ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു പ്രത്യേക ബാച്ചിലെ മുകളുപൊടി വിപണിയിൽ നിന്ന് പൂർണമായും പിൻവലിക്കാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദേശം.പതഞ്ജലിയുടെ AJD2400012 എന്ന ബാച്ചിലെ മുളകുപൊടിയാണ് വിപണിയിൽ നിന്ന് പിൻവലിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

എഫ്എസ്എസ്എഐയുടെ നിർദ്ദേശം വന്നതായി പതഞ്ജലി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഭക്ഷ്യ എണ്ണ, ഭക്ഷ്യവസ്‌തുക്കൾ, മറ്റ് ദൈനംദിന ഉപഭോഗവസ്‌തുക്കൾ എന്നിവയുടെ ഉത്പാദനത്തിലും വിപണനത്തിലും രാജ്യത്തെ മുൻനിര കമ്പനികളുടെ പട്ടികയിൽ ഉലപ്പെടുന്ന കമ്പനിയാണ് പതഞ്ജലി.ബാബ രാംദേവ് നേതൃത്വം നൽകുന്ന പതഞ്ജലി ആയുർവേദ ഗ്രൂപ്പ് 1986 ലാണ് സ്ഥാപിതമായത്. സെപ്റ്റംബർ പാദത്തിൽ അറ്റാദായം 308.97 കോടി രൂപയാണെന്നും കഴിഞ്ഞ കൊല്ലത്തേക്കാൾ 21 ശതമാനം നേട്ടം കൈവരിക്കാനായെന്നും പതഞ്ജലി ഫുഡ്സ് വ്യക്തമാക്കിയിരുന്നു. 2024-25 സാമ്പത്തിക വർഷത്തിൻ്റെ രണ്ടാം പാദത്തിൽ 8,198.52 കോടി രൂപ വരുമാനം ലഭിച്ചതായും കമ്പനി അറിയിച്ചു. കഴിഞ്ഞ കൊല്ലം 7, 845.79 കോടി രൂപയായിരുന്നു ആകെ വരുമാനം.


Share our post
Continue Reading

Breaking News

പഞ്ചാരക്കൊല്ലിയിലെ കടുവ ആക്രമണം; നാളെ മാനന്തവാടിയിൽ ജനകീയ ഹർത്താൽ

Published

on

Share our post

മാനന്തവാടി: പഞ്ചാരക്കൊല്ലിയിലെ കടുവ ആക്രമണത്തിൽ ആദിവാസി യുവതി രാധ കൊല്ലപ്പെട്ട സംഭവത്തിൽ എസ്.ഡി.പി.ഐ നാളെ (25.01.2025) നു മാനന്തവാടി മുനിസിപാലിറ്റി പരിധിയിൽ ജനകീയ ഹർത്താൽ നടത്തുമെന്ന് എസ് ഡി പി ഐ മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി.സുലൈമാൻ അറിയിച്ചു. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറുമണി വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്നും ഒഴിവാക്കുമെന്നും അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!