Connect with us

Kerala

വൈകാതെ തന്നെ ഈ 35 സ്മാര്‍ട്ട്‌ഫോണുകളില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കില്ല; പട്ടിക ഇങ്ങനെ

Published

on

Share our post

നിരവധി ആളുകള്‍ മൂന്നും നാലും വര്‍ഷം പഴക്കമുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തില്‍ പഴയ ഫോണുകളില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്. ആപ്പിള്‍, സാംസങ്, മോട്ടോറോള അടക്കം 35 സ്മാര്‍ട്ട്‌ഫോണുകളില്‍ വൈകാതെ തന്നെ വാട്‌സ്ആപ്പ് പ്രവര്‍ത്തനരഹിതമാകുമെന്നാണ് റിപ്പോര്‍ട്ട്.

ആപ്പിള്‍, ലെനോവോ, എല്‍.ജി, മോട്ടോറോള, സാംസങ് തുടങ്ങിയ സ്മാർട്ട്ഫോണ്‍ നിര്‍മ്മാതാക്കളുടെ 35ലധികം സ്മാര്‍ട്ട്ഫോണുകളില്‍ തുടര്‍ന്നും ലഭിക്കുന്നതിന് അപ്‌ഡേറ്റ് ചെയ്യുന്നത് വാട്‌സ്ആപ്പ് നിര്‍ത്തുമെന്ന് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ കനാല്‍ടെക് അവകാശപ്പെട്ടു. വാട്‌സ്ആപ്പ് മിനിമം സിസ്റ്റം ആവശ്യകതകളില്‍ മാറ്റം വരുത്തുന്നതോടെ, പഴയ ഫോണുകളുള്ള ഉപയോക്താക്കളെ ബാധിക്കും. കൂടാതെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് അപ്‌ഡേറ്റുകളോ സുരക്ഷാ പാച്ചുകളോ ലഭിച്ചേക്കില്ല. ആപ്പിന്റെ പ്രകടനവും സുരക്ഷയും വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് വാട്സ്ആപ്പ് ഈ നീക്കം നടത്തുന്നത്.

സാംസങ്ങിന്റെ ഗാലക്സി നോട്ട് 3, ഗാലക്സി എസ് 3 മിനി, ഗാലക്സി എസ് 4 മിനി, മോട്ടോറോളയുടെ മോട്ടോ ജി, മോട്ടോ എക്സ് എന്നിങ്ങനെ നിരവധി ഫോണുകളില്‍ ഭാവിയില്‍ വാട്സ്ആപ്പ് പ്രവര്‍ത്തിക്കില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആപ്പിളിന്റെ ഐഫോണ്‍ 6, ഐഫോണ്‍ എസ്ഇ മോഡലുകളെയും വൈകാതെ തന്നെ വാട്‌സ്ആപ്പ് പിന്തുണയ്ക്കില്ല. 2024 അവസാനത്തോടെ ആപ്പ് ഈ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പിന്തുണ നല്‍കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

വാട്‌സ്ആപ്പ് പിന്തുണ അവസാനിപ്പിക്കാന്‍ സാധ്യതയുള്ള ഫോണുകള്‍ ചുവടെ

സാംസങ്: Galaxy Ace Plus, Galaxy Core, Galaxy Express 2, Galaxy Grand, Galaxy Note 3, Galaxy S3 Mini, Galaxy S4 Active, Galaxy S4 Mini, Galaxy S4 Zoom

മോട്ടോറോള: Moto G, Moto X

ആപ്പിള്‍: iPhone 5, iPhone 6, iPhone 6S, iPhone 6S Plus, iPhone SE

വാവെയ്: Ascend P6 S, Ascend G525, Huawei C199, Huawei GX1s, Huawei Y625

ലെനോവോ: Lenovo 46600, Lenovo A858T, Lenovo P70, Lenovo S890

സോണി: Xperia Z1, Xperia E3

എല്‍ജി: Optimus 4X HD, Optimus G, Optimus G Pro, Optimus L7


Share our post

Kerala

റേഷൻ മുടങ്ങും; തിങ്കളാഴ്‌ച മുതൽ കടയടപ്പ് സമരം

Published

on

Share our post

തിരുവനന്തപുരം: മന്ത്രിമാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ തിങ്കളാഴ്ച മുതൽ കടയടപ്പ് സമരവുമായി മുന്നോട്ടുപോകുമെന്ന് റേഷൻ വ്യാപാരികൾ. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കമ്മീഷൻ വർധിപ്പിക്കാൻ ആകില്ലെന്ന് മന്ത്രി ചർച്ചയിൽ അറിയിച്ചു. വേതന പരിഷ്‌കരണ കമ്മിറ്റിയുടെ ശുപാർശകൾ റേഷൻ വ്യാപാരികളുമായിചർച്ച ചെയ്യാമെന്നും മന്ത്രി പറഞ്ഞു.സമരത്തിൽ നിന്ന് പിന്മാറണമെന്ന് മന്ത്രിമാർ ആവശ്യപ്പെട്ടെങ്കിലും ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജനുവരി 27 മുതൽ സമരവുമായി മുന്നോട്ടുപോകുമെന്ന് വ്യാപാരികൾ വ്യക്തമാക്കി. ധനകാര്യ മന്ത്രി അഞ്ച് മിനിറ്റ് പോലും ചർച്ചയിൽ പങ്കെടുത്തില്ലെന്നും വ്യാപാരികൾ കുറ്റപ്പെടുത്തി.വേതന പാക്കേജ് പരിഷ്‌കരിക്കുക, ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശനങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്.ധനമന്ത്രി കെ എൻ ബാലഗോപാൽ, ഭക്ഷമന്ത്രി ജി ആർ അനിൽ എന്നിവരാണ് വ്യാപാരികളുമായിചർച്ച നടത്തിയത്.


Share our post
Continue Reading

Kerala

പതഞ്ജലിയുടെ മുളകുപൊടി വിപണിയിൽ നിന്ന് പിൻവലിക്കാൻ നിർദേശം

Published

on

Share our post

ബാബ രാംദേവിന്റെ പതഞ്ജലി ഫുഡ്‌സ് ലിമിറ്റഡ് പുറത്തിറക്കിയ മുളകുപൊടി വിപണിയിൽ നിന്ന് പിൻവലിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദേശം. ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള വ്യവസ്ഥകൾ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു പ്രത്യേക ബാച്ചിലെ മുകളുപൊടി വിപണിയിൽ നിന്ന് പൂർണമായും പിൻവലിക്കാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദേശം.പതഞ്ജലിയുടെ AJD2400012 എന്ന ബാച്ചിലെ മുളകുപൊടിയാണ് വിപണിയിൽ നിന്ന് പിൻവലിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

എഫ്എസ്എസ്എഐയുടെ നിർദ്ദേശം വന്നതായി പതഞ്ജലി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഭക്ഷ്യ എണ്ണ, ഭക്ഷ്യവസ്‌തുക്കൾ, മറ്റ് ദൈനംദിന ഉപഭോഗവസ്‌തുക്കൾ എന്നിവയുടെ ഉത്പാദനത്തിലും വിപണനത്തിലും രാജ്യത്തെ മുൻനിര കമ്പനികളുടെ പട്ടികയിൽ ഉലപ്പെടുന്ന കമ്പനിയാണ് പതഞ്ജലി.ബാബ രാംദേവ് നേതൃത്വം നൽകുന്ന പതഞ്ജലി ആയുർവേദ ഗ്രൂപ്പ് 1986 ലാണ് സ്ഥാപിതമായത്. സെപ്റ്റംബർ പാദത്തിൽ അറ്റാദായം 308.97 കോടി രൂപയാണെന്നും കഴിഞ്ഞ കൊല്ലത്തേക്കാൾ 21 ശതമാനം നേട്ടം കൈവരിക്കാനായെന്നും പതഞ്ജലി ഫുഡ്സ് വ്യക്തമാക്കിയിരുന്നു. 2024-25 സാമ്പത്തിക വർഷത്തിൻ്റെ രണ്ടാം പാദത്തിൽ 8,198.52 കോടി രൂപ വരുമാനം ലഭിച്ചതായും കമ്പനി അറിയിച്ചു. കഴിഞ്ഞ കൊല്ലം 7, 845.79 കോടി രൂപയായിരുന്നു ആകെ വരുമാനം.


Share our post
Continue Reading

Breaking News

പഞ്ചാരക്കൊല്ലിയിലെ കടുവ ആക്രമണം; നാളെ മാനന്തവാടിയിൽ ജനകീയ ഹർത്താൽ

Published

on

Share our post

മാനന്തവാടി: പഞ്ചാരക്കൊല്ലിയിലെ കടുവ ആക്രമണത്തിൽ ആദിവാസി യുവതി രാധ കൊല്ലപ്പെട്ട സംഭവത്തിൽ എസ്.ഡി.പി.ഐ നാളെ (25.01.2025) നു മാനന്തവാടി മുനിസിപാലിറ്റി പരിധിയിൽ ജനകീയ ഹർത്താൽ നടത്തുമെന്ന് എസ് ഡി പി ഐ മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി.സുലൈമാൻ അറിയിച്ചു. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറുമണി വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്നും ഒഴിവാക്കുമെന്നും അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!