ലൈംഗികാധിക്ഷേപം; ജൂനിയര്‍ ആര്‍ടിസ്റ്റിന്റെ പരാതിയില്‍ ഇടവേള ബാബുവിനും സുധീഷിനുമെതിരെ കേസ്

കോഴിക്കോട്: ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ നടന്മാരായ ഇടവേള ബാബുവിനും സുധീഷിനുമെതിരെ പൊലീസ് കേസ്. കോഴിക്കോട് സ്വദേശിയായ ജൂനിയർ ആർട്ടിസ്റ്റ് നൽകിയ പരാതിയിലാണ് നടക്കാവ് പൊലിസ് കേസെടുത്തത്. 364 (A) വകുപ്പ് പ്രകാരം ലൈംഗികാധിക്ഷേപത്തിനാണ് കേസ് എടുത്തിരിക്കുന്നത്. അമ്മ സംഘടനയിൽ അംഗത്വം നൽകണമെങ്കിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു എന്നാണ് ഇടവേള ബാബുവിനെതിരായ പരാതി. മോശം രീതിയിൽ ലൈംഗികചുവയോടെ സംസാരിച്ചെന്നാണ് നടൻ സുധീഷിനെതിരായ ആരോപണം. യുവതിയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുക്കും.