Connect with us

Kerala

ആധാരമെഴുത്തുകാർക്കും ക്ഷേമനിധി പെൻഷൻ വാങ്ങുന്നവര്‍ക്കും 5000 രൂപ ഓണക്കാല ഉത്സവബത്ത

Published

on

Share our post

തിരുവനന്തപുരം:സംസ്ഥാനത്തെ ആധാരം എഴുത്തുകാർക്കും, പകർപ്പെഴുത്തുകാർക്കും, സ്റ്റാമ്പ് വെണ്ടർമാർക്കും, ക്ഷേമനിധി പെൻഷൻ വാങ്ങുന്നവര്‍ക്കും 2024- ലെ ഓണക്കാല ഉത്സവബത്തായി 5000 രൂപ അനുവദിച്ചു. മുൻ വർഷത്തിൽ നിന്നും 500 രൂപ വർധനവ് വരുത്തുകയും ആനുകൂല്യം ഓരോ ഗുണഭോക്താവിനും ബാങ്ക് അക്കൗണ്ടിൽ നേരിട്ട് ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചട്ടുണ്ടെന്ന് രജിസ്‌ട്രേഷൻ വകുപ്പ് അറിയിച്ചു. കേരള ആധാരമെഴുത്തുകാരുടെയും, പകർപ്പെഴുത്തുകാരുടെയും സ്റ്റാമ്പ് വെണ്ടർമാരുടെയും ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനം രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഏറ്റെടുത്ത് ആദ്യത്തെ യോഗത്തിലാണ് തീരുമാനം. വയനാട് ജില്ലയിലുണ്ടായ സമാനതകളില്ലാത്ത ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നല്‍കുവാനും ബോർഡ് തീരുമാനിച്ചു.


Share our post

Kerala

പെ​രു​ന്നാ​ൾ അ​വ​ധി ; ടിക്കറ്റ് നിരക്ക് ഉയർത്തി വി​മാ​ന ക​മ്പ​നി​ക​ൾ

Published

on

Share our post

പെ​രു​ന്നാ​ൾ അ​വ​ധി​ക്കാ​ല​ത്ത് ടി​ക്ക​റ്റ് നിരക്കുയർത്തി വി​മാ​ന ക​മ്പ​നി​ക​ൾ. പെ​രു​ന്നാ​ൾ അ​വ​ധി അ​ടു​ക്കു​മ്പോ​ഴേ​ക്കും എ​ല്ലാ വി​മാ​ന ക​മ്പ​നി​ക​ളും നി​ര​ക്കു​ക​ൾ കു​ത്ത​നെ ഉ​യ​ർ​ത്തി. ഈ ​മാ​സം 27, 28, 30 തീ​യ​തി​ക​ളി​ലാ​ണ് ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കു​ക​ൾ ഈ​ടാ​ക്കു​ന്ന​ത്. അതേസമയം ഈദുൽ ഫിത്തർ തി​ങ്ക​ളാ​ഴ്ച വ​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ 
തു​ട​ർ​ദി​വ​സ​ങ്ങ​ളി​ൽ അ​വ​ധി ല​ഭി​ക്കു​മെ​ന്നും അ​തി​നാ​ൽ കൂ​ടു​ത​ൽ പേ​ർ നാ​ട്ടി​ൽ
പോ​വാ​ൻ സാ​ധ്യ​ത​യു​ള്ളതിനാലാണ് വി​മാ​ന ക​മ്പ​നി​ക​ൾ നി​ര​ക്കു​ക​ൾ
ഉ​യ​ർ​ത്തു​ന്ന​ത്. അ​തോ​ടൊ​പ്പം വി​വി​ധ വി​മാ​ന ക​മ്പ​നി​ക​ൾ ഇ​ക്ക​ണോ​മി ക്ലാ​സി​നെ
നാ​ലു വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചി​ട്ടു​ണ്ട്. ഇ​ക്ക​ണോ​മി ക്ലാസിൽ സൗ​ക​ര്യ​ങ്ങ​ൾ
കു​റ​ഞ്ഞ വി​ഭാ​ഗ​ത്തി​ന്റെ നി​ര​ക്കാ​ണ് ഓ​ൺ​ലൈ​നി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. എ​യ​ർ
ഇ​ന്ത്യ എ​ക്സ്പ്ര​സി​ന് എ​ക്സ്പ്ര​സ് ലൈ​റ്റ്, എ​ക്സ്പ്ര​സ് വാ​ല്യൂ,എ​ക്സ്പ്ര​സ് ഫ്ല​ക്സി, എ​ക്സ്പ്ര​സ് ബി​സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളാ​ണു​ള്ള​ത്. ഇ​തി​ൽ ഏ​റ്റ​വും താ​ഴ്ന്ന ലൈ​റ്റ് വി​ഭാ​ഗ​ത്തി​ൽ യാ​ത്ര​ക്കാ​ര​ന് ഹാ​ൻ​ഡ് ബാ​ഗു​ക​ൾ മാ​ത്രം കൊ​ണ്ടു​പോ​വാ​നു​ള്ള ആ​നു​കൂ​ല്യ​മാ​ണ്
അ​നു​വ​ദി​ക്കു​ന്ന​ത്.


Share our post
Continue Reading

Kerala

ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് ടെ​സ്റ്റ് ന​ട​പ​ടി​ക​ളി​ൽ വീ​ണ്ടും ഭേ​ദ​ഗ​തി​യു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്

Published

on

Share our post

കോ​ഴി​ക്കോ​ട്: ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് ടെ​സ്റ്റ് ന​ട​പ​ടി​ക​ളി​ൽ വീ​ണ്ടും ഭേ​ദ​ഗ​തി​യു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. റോ​ഡു​ക​ളി​ൽ ഗു​ണ​നി​ല​വാ​ര​മു​ള്ള ഡ്രൈ​വി​ങ് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് ന​ട​ത്തി​യ പ​രി​ഷ്ക​ര​ണ​ത്തി​ലാ​ണ് വീ​ണ്ടും ഭേ​ദ​ഗ​തി വ​രു​ത്തി​യ​ത്. 40 പേ​ർ​ക്കു​ള്ള ടെ​സ്റ്റ് ബാ​ച്ചി​ൽ വി​ദേ​ശ​ത്തോ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലോ പ​ഠ​ന-​ജോ​ലി ആ​വ​ശ്യ​ങ്ങ​ൾ​ക്ക് പോ​കേ​ണ്ട അ​ഞ്ചു​പേ​ർ​ക്ക് ന​ൽ​കി​യ ക്വോ​ട്ട​യി​ൽ പ​രി​ഷ്ക​ര​ണം വ​രു​ത്തി​യ​താ​ണ് പ്ര​ധാ​നം.

ഹ്ര​സ്വാ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി മ​ട​ങ്ങി​പ്പോ​കേ​ണ്ട​വ​ർ​ക്ക് ടെ​സ്റ്റി​ൽ പ​​​ങ്കെ​ടു​ക്ക​ണ​മെ​ങ്കി​ൽ മു​ൻ​കൂ​ട്ടി ഓ​ൺ​ലൈ​നി​ൽ ടോ​ക്ക​ൺ എ​ടു​ക്ക​ണം. നി​ല​വി​ൽ ആ​ർ.​ടി.​ഒ ത​ല​ത്തി​ലാ​യി​രു​ന്നു ഇ​വ​രെ പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്. ഈ ​വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന അ​പേ​ക്ഷ​ക​ർ ഇ​ല്ലെ​ങ്കി​ൽ ടെ​സ്റ്റി​ൽ പ​രാ​ജ​യ​പ്പെ​ട്ട അ​ഞ്ചു​പേ​രെ​യും പ​രി​ഗ​ണി​ച്ചി​രു​ന്നു. സീ​നി​യോ​റി​റ്റി കൃ​ത്യ​മാ​യി പ​രി​ഗ​ണി​ച്ച് മാ​ത്ര​മേ ഇ​നി റീ-​ടെ​സ്റ്റി​ന് അ​നു​മ​തി ന​ൽ​കു​ക​യു​ള്ളൂ. സീ​നി​യോ​റി​റ്റി ക്ര​മം ഉ​റ​പ്പു​വ​രു​ത്താ​ൻ സോ​ഫ്റ്റ് വെ​യ​റി​ൽ മാ​റ്റം​വ​രു​ത്തും.ആ​റു​മാ​സ​ത്തെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച് ലേ​ണേ​ഴ്സ് ടെ​സ്റ്റി​ന് വീ​ണ്ടും അ​പേ​ക്ഷി​ക്കു​മ്പോ​ൾ ക​ണ്ണ് പ​രി​ശോ​ധ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​നി​മു​ത​ൽ ഹാ​ജ​രാ​ക്കേ​ണ്ട​തി​ല്ല. ലേ​ണേ​ഴ്സ് ലൈ​സ​ൻ​സ് കാ​ലാ​വ​ധി ക​ഴി​ഞ്ഞ് വീ​ണ്ടും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​ത് 30 ദി​വ​സം ക​ഴി​ഞ്ഞേ സാ​ധ്യ​മാ​കു​ക​യു​ള്ളൂ​വെ​ന്ന നി​ല​വി​ലെ സ്ഥി​തി​യും എ​ടു​ത്തു​ക​ള​ഞ്ഞി​ട്ടു​ണ്ട്.

ഇ​നി​മു​ത​ൽ ഒ​രു മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്​​പെ​ക്ട​റും (എം.​വി.​ഐ) ഒ​രു അ​സി​സ്റ്റ​ന്റ് എം.​വി.​ഐ​യും മാ​ത്ര​മേ ഡ്രൈ​വി​ങ് ടെ​സ്റ്റ് ന​ട​ത്തു​ക​യു​ള്ളൂ. മ​റ്റ് എം.​വി.​ഐ​ക​ളും എ.​എം.​വി.​ഐ​ക​ളും ഉ​ണ്ടെ​ങ്കി​ൽ ഫി​റ്റ്ന​സ് ടെ​സ്റ്റും പ​രി​ശോ​ധ​ന​യും ന​ട​ത്തും. ര​ണ്ട് എം.​വി.​ഐ​മാ​ർ ഉ​ണ്ടാ​യി​രു​ന്ന ആ​ർ.​ടി.​ഒ, സ​ബ് ആ​ർ.​ടി.​ഒ ഓ​ഫി​സു​ക​ളി​ൽ ര​ണ്ടു ബാ​ച്ചാ​യി ഡ്രൈ​വി​ങ് ടെ​സ്റ്റ് ന​ട​ത്തു​ന്ന​തി​നാ​ണ് വി​രാ​മ​മാ​യ​യ​ത്.ഡ്രൈ​വി​ങ് ടെ​സ്റ്റി​നു​ശേ​ഷം എ​ല്ലാ ദി​വ​സ​വും വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്‌​ന​സ് ടെ​സ്റ്റ്കൂ​ടി ന​ട​ത്ത​ണം. ഒ​രു എം.​വി.​ഐ​യും ഒ​രു എ.​എം.​വി.​ഐ​യും മാ​ത്ര​മു​ള്ള ഓ​ഫി​സു​ക​ളി​ൽ തി​ങ്ക​ൾ, ചൊ​വ്വ, വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലേ ഡ്രൈ​വി​ങ് ടെ​സ്റ്റ് ന​ട​ത്തൂ. ബു​ധ​ൻ, പൊ​തു അ​വ​ധി​യ​ല്ലാ​ത്ത ശ​നി ദി​വ​സ​ങ്ങ​ളി​ലാ​കും ഫി​റ്റ്ന​സ് ടെ​സ്റ്റ്.


Share our post
Continue Reading

Kerala

കഞ്ചാവും ഹാഷിഷ് ഓയിലുമായി നാല് യുവാക്കൾ പിടിയിൽ

Published

on

Share our post

ബത്തേരി: കഞ്ചാവും ഹാഷിഷ് ഓയിലുമായി നാല് യുവാക്കൾ പിടിയിൽ. ബാംഗ്ലൂർ സ്വദേശികളായ മഹാലക്ഷ്മിപുരം, എ.എൻ. തരുൺ(29), കോക്‌സ് ടൌൺ, ഡാനിഷ് ഹോമിയാർ(30), സദാനന്ദ നഗർ, നൈനാൻ അബ്രഹാം(30), കോഴിക്കോട് സ്വദേശി മൂലംപള്ളി, സനാതനം വീട്ടിൽ, നിഷാന്ത് നന്ദഗോപാൽ(28) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും പിടികൂടിയത്.മുത്തങ്ങ തകരപ്പാടി പോലീസ് ചെക്ക് പോസ്റ്റിന് സമീപം നടത്തിയ പരിശോധനയിലാണ് ഇവർ വലയിലാകുന്നത്. ഗുണ്ടൽപെട്ട ഭാഗത്തുനിന്നും ബത്തേരി ഭാഗത്തേക്ക് ഓടിച്ചു വരികയായിരുന്നു KA 01 MX 0396 കാറിൽ നിന്നുമാണ് 7.16 ഗ്രാം കഞ്ചാവും, 17.03 ഗ്രാം തൂക്കം വരുന്ന ഹാഷിഷ് ഓയിലും പിടിച്ചെടുക്കുന്നത്.


Share our post
Continue Reading

Trending

error: Content is protected !!