അങ്കമാലി യാഡിലെ അറ്റകുറ്റപണി; ട്രെയിൻ സർവീസുകളിൽ മാറ്റം

കൊച്ചി: അങ്കമാലി യാഡിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ ഏതാനും ട്രെയിൻ സർവീസുകളിൽ മാറ്റം. ഞായറാഴ്ച മുതലാണ് ട്രെയിൻ സർവീസുകളിൽ മാറ്റം ഉണ്ടാകുക. ഞായറാഴ്ച രാവിലെ 7.20-ന് യാത്ര പുറപ്പെടുന്ന പാലക്കാട് എറണാകുളം ജങ്ഷൻ മെമു (06797), ഉച്ചക്ക് 2.45-ന് പുറപ്പെടുന്ന എറണാകുളം ജങ്ഷൻ പാലക്കാട് മെമു (06798) സർവീസുകൾ പൂർണമായി റദ്ദാക്കി. തൂത്തുക്കുടി പാലക്കാട് പാലരുവി എക്സ്പ്രസ് (16791) ശനിയാഴ്ച ആലുവയിൽ സർവീസ് അവസാനിപ്പിക്കും. തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് (12076) ഞായറാഴ്ച എറണാകുളം ജങ്ഷനിൽ സർവീസ് നിർത്തും. തിരുവനന്തപുരം ഷൊർണൂർ വേണാട് എക്സ്പ്രസ് (16302) എറണാകുളം ടൗണിലും കണ്ണൂർ ആലപ്പുഴ എക്സപ്രസ് (16308) ഷൊർണൂരിലും ഞായറാഴ്ച സർവീസ് അവസാനിപ്പിക്കും.പാലക്കാട് തൂത്തുക്കുടി പാലരുവി എക്സ്പ്രസ് (16792) ഞായറാഴ്ച ആലുവയിൽ നിന്ന് വൈകിട്ട് 6.05-ന് ആകും പുറപ്പെടുക. പാലക്കാടിനും ആലുവക്കും ഇടയിൽ സർവീസ് റദ്ദാക്കും.കോഴിക്കോട് തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് (12075) ഞായറാഴ്ച എറണാകുളം ജങ്ഷനിൽ നിന്ന് വൈകിട്ട് 5.25ന് പുറപ്പെടും. കോഴിക്കോടിനും എറണാകുളത്തിനും ഇടയിൽ സർവീസ് റദ്ദാക്കും.ഷൊർണൂർ തിരുവനന്തപുരം വേണാട് എക്സ്പ്രസ് (16301) ഞായറാഴ്ച വൈകിട്ട് 7.50ന് ഷൊർണൂരിൽ നിന്ന് സർവീസ് ആരംഭിക്കും. ആലപ്പുഴയ്ക്കും ഷൊർണൂരിനും ഇടയിൽ സർവീസ് റദ്ദാക്കും.