സ്വകാര്യ ബസ് തൊഴിലാളികൾ സമരത്തിലേക്ക്

കണ്ണൂർ : കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ലഭിക്കേണ്ട മൂന്നുഗഡു ഡി.എ വർധന ലഭ്യമാക്കണമെന്നും മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ വിഹിതം അടയ്ക്കാതെ സർവീസ് നടത്തുന്ന നടപടി അവസാനിപ്പിക്കണ മെന്നും ആവശ്യപ്പെട്ട് സ്വകാര്യ ബസ് തൊഴിലാളികൾ സമരത്തിലേക്ക്. സി.ഐ.ടി.യു, എ.ഐ.ടി.യു സി, ബി.എം.എസ്, എസ്ടിയു എന്നിവചേർന്ന് അനിശ്ചിതകാല പണി മുടക്ക് സമരം നടത്താനും 20ന് സൂചനാ പണിമുടക്കിനും സംയുക്ത യോഗം തീരുമാനിച്ചു. സി.കണ്ണൻ സ്‌മാരക മന്ദിരത്തിൽ ചേർന്ന തൊഴിലാളി യൂണിയനുകളുടെ സംയുക്തയോഗത്തിൽ വി.വി ശശീന്ദ്രൻ അധ്യക്ഷനായി. കൺവീനർ വിവി പുരുഷോത്തമൻ, എൻ.മോഹനൻ, വൈ വൈ മത്തായി, താവം ബാല കൃഷ്‌ണൻ, എൻ. പ്രസാദ്, കെ. ശ്രീ ജിത്, ആലിക്കുഞ്ഞി പന്നിയൂർ എന്നിവർ സംസാരിച്ചു.