നാദാപുരം സ്വദേശിനി ബംഗളൂരുവിൽ തൂങ്ങിമരിച്ച നിലയിൽ

Share our post

കോഴിക്കോട്: നാദാപുരം സ്വദേശിനിയായ ഇരുപതുകാരിയെ ബംഗളൂരുവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്ലാച്ചി വലിയ പറമ്പത്ത് അശോകന്റെ മകള്‍ അശ്വതിയെയാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു വര്‍ഷത്തോളമായി കെമ്പഗൗഡ എയര്‍പ്പോര്‍ട്ട് കഫെയില്‍ ജോലി ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച്ച രാവില ആറുമണിയോടെയാണ് അശ്വതിയെ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന യുവതി ബഹളംവെച്ചതോടെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന് ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് രക്ഷിതാക്കള്‍ ബംഗളൂരുവില്‍ എത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ചിക് ജാല പോലീസ് സ്റ്റേഷന്‍ പരിധിയിലെ എലങ്ക ഗവണ്‍മെന്റ് ആസ്പത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടത്തി ഉച്ചക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!