കണ്ണൂർ സർവകലാശാലാ വാർത്തകൾ

Share our post

പ്രൈവറ്റ്  രജിസ്ട്രേഷൻ പ്രവേശനം: സെപ്റ്റംബർ 13 വരെ അപേക്ഷിക്കാം

കണ്ണൂർ സർവ്വകലാശാല 2024-25 അധ്യയന വർഷം പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ/ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കുമുള്ള പ്രവേശനത്തിന് 13.09.2024 വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും 19.09.2024 ന് വൈകിട്ട് നാല് മണിക്കു മുൻപ് സർവ്വകലാശാലയിൽ സമർപ്പിക്കണം. പ്രവേശന വിജ്ഞാപനവും വിശദ വിവരങ്ങളും സർവകലാശാല വെബ്സൈറ്റിൽ.

ഹാൾടിക്കറ്റ്

04.09.2024 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ പ്രൈവറ്റ് രെജിസ്ട്രേഷൻ ബിരുദ/ ബിരുദാനന്തര ബിരുദ (ഏപ്രിൽ 2024) പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഹാൾടിക്കറ്റ്പ്രിന്റ് എടുത്ത ശേഷം ഫോട്ടോ പതിച്ച്‌ അറ്റസ്റ്റ് ചെയ്ത്, ഹാൾടിക്കറ്റിൽകൊടുത്തിരിക്കുന്ന പരീക്ഷാ കേന്ദ്രത്തിൽ ഉച്ചയ്ക്കുശേഷം 1.30 മണിക്ക്  (വെള്ളി 2.00 മണി) തുടങ്ങുന്ന പരീക്ഷകൾക്ക് ഹാജരാകേണ്ടതാണ്ഹാൾടിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തുന്ന വിദ്യാർഥികൾ ഫോട്ടോ പതിച്ചഏതെങ്കിലും ഗവൺമെന്റ് അംഗീകൃത അസ്സൽ തിരിച്ചറിയൽ കാർഡ്കൊണ്ടുവരണം. 

ബി കോം അഡിഷണൽ കോ ഓപ്പറേഷൻ പരീക്ഷകൾ

06.09.2024ന് ആരംഭിക്കുന്ന പ്രൈവറ്റ് രജിസ്‌ട്രേഷൻ ബി.കോം അഡിഷണൽ കോ-ഓപ്പറേഷൻ (റഗുലർ/ സപ്ലിമെന്ററി)   ഏപ്രിൽ-2024 പരീക്ഷയുടെ ഹാൾടിക്കറ്റുകൾ പരീക്ഷയ്ക്ക് ഹാജരാകേണ്ട കേന്ദ്രങ്ങളിൽനിന്നും പരീക്ഷാ തീയതിക്ക്  മുൻപായി  കൈപ്പറ്റേണ്ടതാണ്. ഹാൾടിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തുകയോ ഒരു ഗസറ്റഡ് ഉദ്യോഗസ്ഥനെക്കൊണ്ട് സാക്ഷ്യപ്പെടുത്തുകയോ വേണം. സ്വയം സാക്ഷ്യപ്പെടുത്തുന്ന വിദ്യാർഥികൾ, ഫോട്ടോ പതിച്ച ഏതെങ്കിലും ഗവണ്മെന്റ് അംഗീകൃത അസ്സൽ തിരിച്ചറിയൽ കാർഡ് നിർബന്ധമായും ഹാജരാക്കണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!