മയക്കുമരുന്ന് ചേര്‍ന്ന ആയുഷ് മരുന്നുകളുടെ നിര്‍മാണത്തിലും ശുപാര്‍ശയിലും മുന്നറിയിപ്പ്

Share our post

തൃശ്ശൂര്‍: കഞ്ചാവ്, ഭാംഗ് തുടങ്ങിയ മയക്കുമരുന്നുകള്‍ ചേര്‍ത്ത ആയുഷ് മരുന്നുകളുടെ കാര്യത്തില്‍ കടുത്ത മുന്നറിയിപ്പ്. പരമ്പരാഗത വൈദ്യസ്ഥാപനങ്ങളെയും പ്രാക്ടീസ് ചെയ്യുന്നവരെയും നിയന്ത്രിക്കുന്ന നാഷണല്‍ കമ്മിഷന്‍ ഫോര്‍ ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിനാണ് ഇടപെടല്‍ നടത്തിയിരിക്കുന്നത്. ആയുര്‍വേദം, യുനാനി, സിദ്ധ, സൗ-റിഗ്പ തുടങ്ങിയ ശാഖകളിലാണ് ഇത്തരം മരുന്നുകളുടെ ദുരുപയോഗം കൂടുതല്‍ കണ്ടെത്തിയിരിക്കുന്നത്.അലോപ്പതി മരുന്നുകളിലടക്കം മയക്കുമരുന്ന് ചേരുവകള്‍ ഉപയോഗിക്കുന്നുണ്ട്. ആയുര്‍വേദത്തിലെ ചില മരുന്നുകളിലും ഇവ ചേര്‍ക്കാമെന്ന് ശാസ്ത്രം പറയുന്നു.എന്നാലിതൊക്കെയും പ്രമാണഗ്രന്ഥങ്ങള്‍ അനുശാസിക്കുന്ന വിധത്തില്‍മാത്രം.

പാലുപയോഗിച്ച് ശുദ്ധീകരിച്ചിട്ടാണ് കഞ്ചാവ് ആയുര്‍വേദമരുന്നുകളില്‍ ചേര്‍ക്കുന്നത്. മയക്കുമരുന്ന് ചേര്‍ക്കുന്ന ആയുഷ് മരുന്നുകളുണ്ടാക്കുമ്പോള്‍ നിയമപരമായ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.ഇത്തരം മരുന്നുകളുപയോഗിച്ചുള്ള ചികിത്സ നടത്തുമെന്ന പ്രചാരണം നടത്തുന്നത് ഉടനടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.’കഞ്ചാവും മറ്റും വില മരുന്നുകളിലെ അവശ്യചേരുവയാണ്. എന്നാല്‍, നിര്‍മാണത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശ്രദ്ധവേണം. കേ രളത്തില്‍ എക്‌സൈസ് വകുപ്പിന്റെ അനുമതി വേണമെന്നതിനാല്‍ വലിയ ദുരുപയോഗമില്ല. എന്നാല്‍, മറ്റിടങ്ങളില്‍ നിന്നെത്തുന്നുണ്ടെന്നതിലാണ് പ്രശ്‌നം’.ഡോ.ഡി. രാമനാഥന്‍
ജനറല്‍ സെക്രട്ടറി ആയുര്‍വേദിക് മെഡിസിന്‍ മാനുഫാക്‌ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!