എയിംസ് അഞ്ച് വര്‍ഷത്തിനകം വരും; ഇല്ലെങ്കില്‍ രാഷ്ട്രീയം അവസാനിപ്പിക്കും; സുരേഷ് ഗോപി

Share our post

സംസ്ഥാനത്ത് അഞ്ച് വര്‍ഷത്തിനകം എയിംസ് വരുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. വന്നില്ലെങ്കില്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നും അദ്ദേഹം മനോരമന്യൂസ് കോണ്‍ക്ലേവില്‍ പറഞ്ഞു. എയിംസിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളടക്കം സംസ്ഥാന സര്‍ക്കാര്‍ നല്‍കിയാല്‍ അതിന്‍മേല്‍ വൈകാതെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ‘ഞാന്‍ എന്താണെന്നുള്ളത് നിറം മാറ്റി അവതരിപ്പിക്കാതിരുന്നാല്‍ മാത്രം മതി’
യോഗ്യമായ ഒരു സ്ഥലത്ത് അത് വരണം. കേരളത്തില്‍ വികസനംഎത്തിനോക്കപ്പെടുക പോലും ചെയ്യാത്ത സ്ഥലങ്ങളുണ്ട് . ഈ എന്‍.ഡി.എ സര്‍ക്കാരിന്‍റെ കാലത്ത് തന്നെ അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടും. കോ–ഓപറേറ്റീവ് ഫെഡറലിസത്തിന്‍റെ മാനദണ്ഡങ്ങള്‍ അനുസരിച്ചാവും പ്രവര്‍ത്തനം. സംസ്ഥാനത്തിന്‍റെയും കേന്ദ്രത്തിന്‍റെയും സഹകരണത്തോടെ എയിംസ് നടപ്പിലാക്കുമെന്നും അല്ലെങ്കില്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!