സ്‌കൂള്‍ വിട്ടാല്‍ സമൂസ വില്‍പ്പന, നേരം പുലരുവോളം പഠനം, നീറ്റില്‍ ഉന്നതവിജയം നേടിയ സണ്ണി

ജീവിതത്തിലെ പ്രധാനപ്പെട്ട ഏടുകളിലൊന്നാണ് വിദ്യാഭ്യാസം. കഷ്ടപ്പാടുകള്‍ താണ്ടി ഉന്നതവിദ്യാഭ്യാസം നേടുന്ന നിരവധി പേരുടെ ജീവിതകഥകള്‍ സമൂഹത്തിലുണ്ട്. സമൂസ വില്‍പ്പനക്കാരനായ സണ്ണികുമാറാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. 720ല്‍ 664 മാര്‍ക്കാണ് നീറ്റ് പരീക്ഷയില്‍ സണ്ണി നേടിയത്.ഫിസിക്‌സ് വാലയെന്ന യുട്യൂബ് ചാനലിലൂടെയാണ് സണ്ണികുമാറിന്റെ ജീവിതകഥ ലോകം അറിഞ്ഞത്. സ്‌കൂള്‍ വിട്ടയുടന്‍ തന്റെ സമൂസ സ്റ്റാളിലേക്ക് സണ്ണി ഓടിയെത്തും പിന്നീട് അവിടെയുള്ള ജോലികളെല്ലാം ചെയ്യും. അച്ഛനുണ്ടെങ്കിലും ഇവര്‍ക്ക് യാതൊരു സഹായവും ചെയ്യാറില്ല. അമ്മയാണ് എല്ലാത്തിനും തുണയായി നില്‍ക്കുന്നത്. ഞാന്‍ നല്ലൊരു നിലയിലെത്താനായി അമ്മ കാത്തിരിക്കുയാണെന്നാണ് സണ്ണി പറയുന്നത്. മരുന്നുകളിലൂടെ ആളുകളുടെ രോഗം മാറുന്ന പ്രതിഭാസത്തെ അത്രമേല്‍ കൗതുകത്തോടെയാണ് ഞാന്‍ നോക്കികണ്ടത്. ആളുകള്‍ക്ക് രോഗശമനമുണ്ടാവുന്നത് എങ്ങനെയെന്ന് എനിക്ക് പഠിക്കണം. അതിനാലാണാണ് ഈ രംഗം തിരഞ്ഞെടുത്തത്. സമൂസ വില്‍പ്പനയല്ല എന്റെ ഭാവി തീരുമാനിക്കുന്നത്- സണ്ണി പറയുന്നുസമൂസ സ്റ്റാളിലെ ജോലിക്ക് ശേഷം വീട്ടിലെത്തി നേരം പുലരും വരെ സണ്ണിപഠിക്കും. അതികഠിനമായ ജീവിത ക്രമമായതിനാല്‍ സണ്ണിയുടെ കണ്ണുകള്‍ വേദനിക്കുന്നുവെന്ന് വീഡിയോയില്‍ പറയുന്നു. പഠിക്കുന്നതെല്ലാം ചെറുനോട്ടുകളായി മാറ്റി മുറിയില്‍ മുറിയിലും മറ്റ് ഒട്ടിച്ചുവെച്ചിരിക്കുന്നതും വീഡിയോയിയില്‍ കാണാം. സണ്ണിയുടെ പഠനത്തിനായി ഫിസിക്‌സ് വാല ചാനലിലെ പാണ്ഡ്യെ ആറ് ലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്.