“നന്മ റസിഡൻസ് അസോസിയേഷൻ” പേരാവൂർ സുന്ദരമാക്കും

പേരാവൂർ: പോലീസ് സ്റ്റേഷൻ മുതൽ കുനിത്തലമുക്ക് വരെ സൗന്ദര്യവത്കരിക്കാൻ സംഘാടകസമിതിയായി. എ. എസ്.നഗർ നന്മ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ പേരാവൂർ പഞ്ചായത്തിന്റെയും ഹരിതകേരളം മിഷന്റെയും സഹായത്താലാണ് സൗന്ദര്യവത്കരണം നടത്തുക. സർക്കാരിന്റെ “ശുചിത്വ കേരളം സുസ്ഥിര കേരളം”ക്യാമ്പയിന് പിന്തുണയായാണ് പ്രദേശത്തെ വ്യാപാരികൾ, സർക്കാർ ഉദ്യോഗസ്ഥർ, സ്വകാര്യ സ്ഥാപന ഉടമകൾ, നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കുന്നത്. ഒരു മാസത്തിനകം പ്രവൃത്തികൾ പൂർത്തിയാക്കി ഒക്ടോബർ രണ്ടിന് പ്രഖ്യാപനം നടത്തും. സംഘാടക സമിതികളുടെയും വിവിധ കമ്മറ്റികളുടെയും രൂപവത്കരണം പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് പി.ജി.വേലായുധൻ അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് അംഗങ്ങളായ എം.ഷൈലജ, നൂറുദ്ധീൻ മുള്ളേരിക്കൽ, വിവിധ സംഘടന പ്രതിനിധികളായ കെ.കെ. രാമചന്ദ്രൻ, ഷബി നന്ത്യത്ത്, കെ. ഗിരീഷ്, വി.ഷിബു, പി. നാരായണൻ, എൻ.സുരേന്ദ്രൻ, കാരായി രതീശൻ എന്നിവർ സംസാരിച്ചു.ഭാരവാഹികൾ: എം.ഷൈലജ (ചെയ.), നൂറുദ്ധീൻ മുള്ളേരിക്കൽ(വൈസ്. ചെയ.), കാരായി രമേശൻ(കൺ.).