Connect with us

IRITTY

കഞ്ചാവ് കടത്തിയ യുവാക്കൾ കൂട്ടുപുഴ ചെക്പോസ്റ്റിൽ പിടിയിൽ

Published

on

Share our post

ഇരിട്ടി :കർണാടകയിൽ നിന്നും ബുള്ളറ്റിൽ കഞ്ചാവുമായി എത്തിയ രണ്ട് യുവാക്കളെ കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ പിടികൂടി.കൊയിലാണ്ടി സ്വദേശികളായ എം.പി.മുഹമ്മദ് റാഫി (32), ആർ. അഖിലേഷ് (31) എന്നിവരെയാണ് എക്സൈസ് ഇൻസ്പെക്ടർ വി.ആർ. രാജീവിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇവരിൽ നിന്നും 240 ഗ്രാം കഞ്ചാവും കടത്താൻ ഉപയോഗിച്ച വാഹനവും പിടികൂടി.ഓണം സ്പെഷ്യൽ ഡ്രൈവ് പ്രമാണിച്ച് ശക്തമായ പരിശോധനയാണ് കേരള- കർണാടക അതിർത്തിയായ കൂട്ടുപുഴയിൽ എക്സൈസ് നടത്തുന്നത്. ആഗസ്റ്റ് 14നാരംഭിച്ച സ്പെഷ്യൽ ഡ്രൈവിൽ ചെക്പോസ്റ്റിൽ ഇതുവരെ അഞ്ചോളം മയക്കുമരുന്ന് കേസുകൾ കണ്ടെത്തിയിട്ടുണ്ട്.എക്സൈസ് സംഘത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർമാരായ പി.വി. പ്രകാശൻ,സി. അഭിലാഷ് സിവിൽ എക്സൈസ് ഓഫീസർമാരായ ബെൻഹർ കോട്ടത്തു വളപ്പിൽ,സി.വി. പ്രജിൽ,പി.ആർ.വിനീത് എന്നിവരുമുണ്ടായിരുന്നു.


Share our post

IRITTY

ആനപ്പന്തിപ്പാലം ചരിത്രമാകുന്നു; പുതിയ പാലം പണിയുന്നതിനായി നിലവിലെ പാലം പൊളിച്ചു തുടങ്ങി

Published

on

Share our post

ഇരിട്ടി: 4 പതിറ്റാണ്ട് അയ്യൻകുന്ന് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളെ കോർത്തിണക്കിയ ആനപ്പന്തിപ്പാലം ചരിത്രമാകുന്നു. റോഡിന്റെ വീതിയിൽ പുതിയ പാലം പണിയുന്നതിനായി നിലവിലെ പാലം പൊളിച്ചു തുടങ്ങി. കുടിയേറ്റം കഴിഞ്ഞു നാട് വികസനത്തിലേക്കു നീങ്ങുമ്പോൾ കൊണ്ടൂർ പുഴയിൽ പാലം ഇല്ലായിരുന്നു. ആനപ്പന്തിക്ക് അപ്പുറവും ഇപ്പുറവും താമസിക്കുന്നവർക്കു തൊട്ടടുത്ത പ്രദേശങ്ങളിലേക്കും പഞ്ചായത്തുകളിലേക്കും ഗതാഗതവും പ്രതിസന്ധിയിൽ ആയിരുന്നു.കെ.പി.നൂറുദ്ദീൻ എംഎൽഎ ആയിരുന്നപ്പോൾ 1982ൽ മരാമത്ത് പദ്ധതി പ്രകാരം നിർമിച്ച ബോക്സ് പാലം ആണു മലയോര ഹൈവേ വികസനത്തിന്റെ ഭാഗമായി പൊളിച്ചു പുതിയ പാലം പണിയുന്നത്. തറപ്പേൽ കടവിൽ വെമ്പുഴയിലും മുടയരിഞ്ഞി കോറയിൽ ചരൾ പുഴയിലുമായി3 പാലങ്ങളാണ് അന്നു നിർമിച്ചത്. നിലവിലുള്ള ആനപ്പന്തി കോൺക്രീറ്റ് പാലത്തിനു ബലക്ഷയം ഉണ്ടായിരുന്നില്ല. കാലപ്പഴക്കം കണക്കിലെടുത്താണു പാലം പുനർനിർമിക്കുന്നത്. പാലം പണി നടക്കുമ്പോൾ ഗതാഗതം പ്രതിസന്ധിയിലാകാതിരിക്കാൻ സർവീസ് റോഡ് നിർമിച്ചിട്ടുണ്ട്. 3 മാസത്തിനകം പാലം പണി പൂർത്തിയാക്കുകയാണ് ലക്ഷ്യം.

പണിയുന്നത് 3 പാലങ്ങൾ; ലക്ഷ്യം സംസ്ഥാനപാതാ നിലവാരം

മലയോര ഹൈവേയുടെ വള്ളിത്തോട് – മണത്തണ റീച്ചിലെ 25.3 കിലോമീറ്റർ റോഡ് 83.17 കോടി രൂപ ചെലവിൽ വീതികൂട്ടി നിലവാരം മെച്ചപ്പെടുത്തൽ പ്രവൃത്തി നടത്തുന്നതിന്റെ ഭാഗമായി വെമ്പുഴ, ആനപ്പന്തി, ചേംതോട് പാലങ്ങളാണു കെആർഎഫ്ബി പുനർനിർമിക്കുന്നത്. പാലങ്ങളുടെ വീതി 12.5 മീറ്ററാണ്. 9 മീറ്റർ ടാറിങ് വീതിയും ഇരുവശത്തും കൈവരിയോടു കൂടി 1.75 മീറ്റർ വീതം നടപ്പാതകളും. വെമ്പുഴ പാലത്തിന് 16 മീറ്ററും ആനപ്പന്തി പാലത്തിന് 20 മീറ്ററും ചേംതോട് പാലത്തിന് 13.5 മീറ്ററുമാണ് വീതി.

കഴിഞ്ഞ ജൂണിൽ 3 പാലങ്ങളും പൂർത്തിയാക്കാൻ ലക്ഷ്യമിട്ടു ജനുവരിയിൽ എടൂർ വെമ്പുഴ പാലവും പിന്നീട് ചേംതോട് പാലവും പൊളിച്ച് പണി തുടങ്ങിയെങ്കിലും പ്രവൃത്തി നീണ്ടു. വെമ്പുഴ പാലം ഈ മാസം അവസാനത്തോടെയും ചേംതോട് പാലം ജനുവരി അവസാനത്തോടെയും ഗതാഗതത്തിനു തുറന്നു കൊടുക്കാനാകുമെന്ന് കെആർഎഫ്ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി.സജിത്ത് അറിയിച്ചു. മലയോര ഹൈവേയുടെ നിലവാരം സംസ്ഥാന പാതയ്ക്കു തുല്യമാണെങ്കിലും ആദ്യ ഘട്ടത്തിൽ പണി നടന്ന ഈ 25.3 കിലോമീറ്റർ ദൂരത്ത് 5.5 മീറ്റർ വീതിയിലും 6 മീറ്റർ വീതിയിലും ടാറിങ്ങാണു നിലവിൽ ഉള്ളത്.


Share our post
Continue Reading

IRITTY

ഇത് ഇരിട്ടി പൊലീസ്: അപകടത്തിൽ മരിച്ചയാളുടെ ഇൻക്വസ്റ്റ് എട്ട് മണിക്കൂറിനുള്ളിൽ പൂർത്തിയാക്കി

Published

on

Share our post

ഇരിട്ടി : പൊലീസിന്റെ പതിവു നടപടിക്രമം അനുസരിച്ചാണെങ്കിൽ ഇരിട്ടിയിൽ നിന്നു ചെന്നൈയിലെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്താൻ രണ്ടു ദിവസമെടുക്കും. എന്നാൽ, അപകടത്തിൽ മരിച്ച തമിഴ്നാട് സ്വദേശി എസ്.ഗൗതമിന്റെ ഇൻക്വസ്റ്റ് പൂർത്തിയാക്കാനെടുത്തത് 8 മണിക്കൂർ!എല്ലാറ്റിനും നേതൃത്വം നൽകിയത് എസ്എച്ച്ഒ എ.കുട്ടിക്കൃഷ്ണനും എസ്ഐ റെജി സ്കറിയയും. ചെന്നൈയിൽ ഐടി ജീവനക്കാരനായ റെഡ്ഹിൽസിലെ എസ്.ഗൗതം (28) സുഹൃത്തുക്കൾക്കൊപ്പം ബെംഗളൂരു വഴി കോഴിക്കോട്ടേക്കു തിരിച്ചത് നവംബർ ഒന്നിനാണ്. രണ്ടാം തീയതി ഇരിട്ടി കിളിയന്തറയിൽ ഇവർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചു. ഗുരുതരമായി പരുക്കേറ്റ ഗൗതം കണ്ണൂരിലെ ആശുപത്രിയിൽ 28 ദിവസം അബോധാവസ്ഥയിൽ കഴിഞ്ഞു. 29നു ചെന്നൈയിലെ ആശുപത്രിയിലേക്കു കൊണ്ടുപോയി.

ഇന്നലെ രാവിലെ 8.30ന് ഗൗതം മരിച്ചെന്ന വിവരം എസ്എച്ച്ഒ കുട്ടിക്കൃഷ്ണനു ലഭിച്ചു. അപകടം ഇവിടെയായതിനാൽ ഇരിട്ടി പൊലീസ് എത്തി വേണം ഇൻക്വസ്റ്റ് നടത്താൻ. ഇതിനു ശേഷമേ പോസ്റ്റ്മോർട്ടം ചെയ്യൂ. പതിവു ചട്ടപ്രകാരമാണെങ്കിൽ ബന്ധുക്കൾ 2 ദിവസം കാത്തിരിക്കണം. ഒരുമാസം ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽപാലത്തിലൂടെ സഞ്ചരിച്ച മകന്റെ അവസ്ഥ കണ്ട ഷൺമുഖത്തിനും കലാവതിക്കും മൃതദേഹവും വച്ച് കാത്തിരിക്കാനാവുമായിരുന്നില്ല. അതോടെ, പതിവുരീതികൾ മാറ്റിവയ്ക്കാൻ കുട്ടിക്കൃഷ്ണൻ തീരുമാനിച്ചു.നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങാൻ തുടങ്ങിയ റൈറ്റർ മജീദും നവാസും നടപടി ക്രമങ്ങൾ വേഗം തീർത്തു. തലേന്ന് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്കുപോയ എസ്ഐ റെജി സ്കറിയയെ വിളിച്ചുവരുത്തി.

കണ്ണൂരിൽനിന്നു ചെന്നൈയിലേക്ക് 11.10നു വിമാനമുണ്ടെന്നും ഒരു സീറ്റ് ഒഴിവുണ്ടെന്നും അറിഞ്ഞു. ടിക്കറ്റ് ചാർജ് 3500 രൂപ. ടിക്കറ്റിനുള്ള പണം കുട്ടിക്കൃഷ്ണൻ നൽകി. പകരം വസ്ത്രം പോലും എടുക്കാതെ റെജി സ്കറിയ ചെന്നൈയിലേക്കു തിരിച്ചു. 12.20ന് അവിടെയെത്തി. ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങുമ്പോൾ ‌സമയം വൈകിട്ട് 4.30. പൊലീസിന്റെ നല്ല മനസ്സിനു നന്ദി പറയാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഗൗതമിന്റെ ബന്ധുക്കൾ. എന്നാൽ, ഗൗതമിന്റെ അച്ഛൻ ഷൺമുഖം വിങ്ങിപ്പൊട്ടി റെജി സ്കറിയയെ ചേർത്തുപിടിച്ചു. അതിൽ എല്ലാമുണ്ടായിരുന്നു.


Share our post
Continue Reading

IRITTY

വള്ളിത്തോട് അമ്പായത്തോട് റോഡ് ഗതാഗതം പൂർണ്ണമായി നിരോധിച്ചു

Published

on

Share our post

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന മലയോര ഹൈവേ വള്ളിത്തോട് അമ്പായത്തോട് റോഡിൽ ആനപ്പന്തിപാലം മുഴുവനായും പൊളിച്ചു മാറ്റി പുനർ നിർമ്മിക്കുന്നതിനാൽ ഡിസംബർ രണ്ട് മുതൽ ആ ഭാഗത്തു കൂടിയുള്ള വാഹന ഗതാഗതം പൂർണമായി നിരോധിക്കുന്നതായി കെ.ആർ.എഫ്ബി അസി. എഞ്ചിനീയർ അറിയിച്ചു.
ഇതിനോട് ചേർന്ന് നിർമ്മിച്ച അനുബന്ധ റോഡ് വഴി വാഹനങ്ങൾ കടന്നുപോകണം.


Share our post
Continue Reading

Kerala4 hours ago

തൊഴിലാളി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

Kerala4 hours ago

ആയുര്‍വേദ, ഹോമിയോ, സിദ്ധ ബിരുദം: നീറ്റ് ഫലം നാളെ വരെ സമര്‍പ്പിക്കാം

Kerala4 hours ago

ആധാർ കാർഡ് സൗജന്യമായി പുതുക്കാനുള്ള സമയപരിധി നീട്ടി; തീയതി അറിയാം

Kannur4 hours ago

പയ്യന്നൂർ ബജറ്റ് ടൂറിസം സെൽ യാത്രകൾ

Kannur5 hours ago

കണ്ണൂർ താലൂക്ക് അദാലത്ത് ഒമ്പതിന്; പരാതികൾ സ്വീകരിക്കും

KETTIYOOR5 hours ago

പേര്യ ചുരം റോഡ് ഡിസംബർ പകുതിയോടെ തുറന്നുകൊടുക്കും

Kannur7 hours ago

കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് അ­​ഞ്ച് തെരുവുനായ്ക്കളെ പിടികൂടി

IRITTY7 hours ago

ആനപ്പന്തിപ്പാലം ചരിത്രമാകുന്നു; പുതിയ പാലം പണിയുന്നതിനായി നിലവിലെ പാലം പൊളിച്ചു തുടങ്ങി

India7 hours ago

കുപ്പിവെള്ളം ഏറ്റവും അപകട സാധ്യതയുള്ള ഭക്ഷണ വിഭാഗം:ഭക്ഷ്യസുരക്ഷാവകുപ്പ്

Breaking News1 day ago

പേരാവൂർ കല്ലേരിമലയിൽ കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് നിരവധി യാത്രക്കാർക്ക് പരിക്ക്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur2 years ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News9 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

PERAVOOR1 year ago

പോസ്‌കോ കേസ് പ്രതിയായ പെരുന്തോടി സ്വദേശിയെ വയനാട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു 

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!