സെയ്ന്റ് ജോസഫ് എച്ച്.എസ്.എസിൽ രക്തദാന ക്യാമ്പ്

പേരാവൂർ : സെയ്ൻറ് ജോസഫ് ഹയർ സെക്കൻഡറി എൻ.എസ്.എസ് യൂണിറ്റ് രക്തദാന ക്യാമ്പ് നടത്തി. സ്കൂൾ മാനേജർ ഫാദർ ഷാജി തെക്കേമുറി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ കെ.വി . സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് കോ- ഓർഡിനേറ്റർ നിർമല ജോസഫ്, പേരാവൂർ പഞ്ചായത്തംഗം നൂറുദ്ദീൻ മുള്ളേരിക്കൽ,എ.എസ്.ഐ ബാബു നടുവത്താനി എന്നിവർ സംസാരിച്ചു. തലശ്ശേരി ജനറൽ ആസ്പത്രി ബ്ലഡ് ബാങ്കിൻ്റെ നേതൃത്വത്തിലാണ് രക്തം ശേഖരിച്ചത്.