പ്രവാസികള്‍ക്ക് ആശ്വാസം; ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് ഒമാന്‍ എയർ

Share our post

മസ്‌കത്ത് : ഇതര ഗള്‍ഫ് സെക്ടറുകളിലെ വിമാന നിരക്ക് കുത്തനെ ഉയര്‍ന്ന് നില്‍ക്കുമ്പോള്‍ ഒമാന്‍ പ്രവാസികള്‍ക്ക് ആശ്വാസമായി പുതിയ ഗ്ലോബല്‍ സെയില്‍ നിരക്കിളവുകള്‍ പ്രഖ്യാപിച്ച് ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍. കേരള സെക്ടറുകളില്‍ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ നഗരങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ക്കാണ് ഓഫര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ടിക്കറ്റ് തുകയില്‍ 25 ശതമാനം വരെ കിഴിവ് ലഭിക്കും. ഇന്നലെ മുതല്‍ ആരംഭിച്ച ഡിസ്‌കൗണ്ട് സെയില്‍ സെപ്റ്റംബർ അഞ്ച് വരെ തുടരും. ഈ കാലയളില്‍ ബുക്ക് ചെയ്യുന്ന സെപ്റ്റംബർ ഒന്നിനും മാര്‍ച്ച് 31നും ഇടയിലുള്ള ടിക്കറ്റുകള്‍ക്കാണ് ഇളവ് ലഭിക്കുക. 31 റിയാല്‍ മുതല്‍ ടിക്കറ്റുകള്‍ ലഭിക്കും. ബിസിനസ് ക്ലാസിലും ഇകോണമി ക്ലാസിലും ഓഫര്‍ ലഭ്യമാണ്. ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് നിരക്കിളവില്ല. മറ്റു മാനദണ്ഡങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒമാന്‍ എയര്‍ വെബ്‌സൈറ്റ് വഴിയും മൊബൈല്‍ ആപ്പ് വഴിയും കോള്‍ സെന്റര്‍ വഴിയും സെയില്‍ ഓഫിസുകളില്‍ നിന്നും അംഗീകൃത ട്രാവല്‍ ഏജന്‍സികളില്‍ നിന്നും ടിക്കറ്റുകള്‍ ലഭിക്കും.പ്രവാസി മലയാളികള്‍ക്ക് ഉള്‍പ്പെടെ ഏറെ ഗുണകരമാകുന്നതാണ് ഒമാന്‍ എയറിന്റെ പുതിയ ടിക്കറ്റ് നിരക്കിളവുകള്‍. ശൈത്യകാല അവധിക്ക് ഇക്കാലയളില്‍ നാട്ടിലേക്ക് പറക്കാന്‍ ഉദ്ധേശിക്കുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് സ്വന്തമക്കാം. കേരളത്തില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഒമാന്‍ എയറിന് നിലവില്‍ പ്രതിദിന സര്‍വീസുകളുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!