Connect with us

Kerala

സൗദിയിൽ മലയാളി യുവാവും ഭാര്യയും മരിച്ചനിലയിൽ; ഭാര്യയെ കൊന്ന് ജീവനൊടുക്കിയതെന്ന് സൂചന, മകൾ സുരക്ഷിത

Published

on

Share our post

കൊല്ലം: സൗദി അറേബ്യയിലെ റിയാദില്‍ കൊല്ലം സ്വദേശിയായ യുവാവിനെയും ഭാര്യയെയും മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം തൃക്കരുവ നടുവിലച്ചേരി മംഗലത്തുവീട്ടില്‍ അനൂപ് മോഹന്‍, ഭാര്യ രമ്യമോള്‍(28) എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തി അനൂപ് ആത്മഹത്യചെയ്‌തെന്നാണ് സൂചന. ദമ്പതിമാര്‍ക്കൊപ്പമുണ്ടായിരുന്ന അഞ്ചുവയസ്സുള്ള മകള്‍ ആരാധ്യ രക്ഷപ്പെട്ടതായും കുട്ടി നിലവില്‍ ഇന്ത്യന്‍ എംബസിയിലാണെന്നും നാട്ടില്‍ വിവരം ലഭിച്ചിട്ടുണ്ട്. രണ്ടുദിവസം മുന്‍പാണ് അനൂപ് ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമികവിവരം. തുടര്‍ന്ന് മകള്‍ക്കൊപ്പം താമസിച്ചുവരികയായിരുന്നു. എന്നാല്‍, അമ്മയെ കൊലപ്പെടുത്തിയ വിവരം മകള്‍ അയല്‍വാസികളെ അറിയിച്ചതോടെ അനൂപും ജീവനൊടുക്കിയെന്നാണ് നിലവില്‍ ലഭിച്ചവിവരം. തൃക്കരുവ സ്വദേശിയായ അനൂപ് മോഹന്‍ വര്‍ഷങ്ങളായി റിയാദില്‍ പെയിന്റിങ് വര്‍ക്ക്‌ഷോപ്പ് നടത്തിവരികയാണ്‌. അഞ്ചുമാസം മുന്‍പാണ് ഭാര്യയെയും വിദേശത്തേക്ക് കൊണ്ടുപോയത്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.


Share our post

Kerala

വയനാട് ദുരിതാശ്വാസം: വ്യാജ വാർത്തകൾക്കെതിരെ നിയമ നടപടിയെടുക്കും-മുഖ്യമന്ത്രി

Published

on

Share our post

തിരുവനന്തപുരം : വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുറത്തിറക്കിയ മെമ്മോറാണ്ടത്തിനെതിരെയുള്ള വ്യാജ വാർത്ത പ്രച്രണത്തിൽ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതാദ്യമല്ല മാധ്യമങ്ങൾ ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തുന്നത്.സർക്കാരിനെതിരെ മാത്രമല്ല തങ്ങൾക്ക് ഹിതകരമല്ലാത്ത വ്യക്തികൾക്കെതിരെയും ഇത്തരം പ്രചരണങ്ങൾ നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.കെവിൻ കേസ്, ഓമനക്കുട്ടന്റെ വിഷയം, വയനാട് രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം, എകെജി സെന്റർ ആക്രമണ കേസ് എന്നിവയിലെല്ലാം പ്രചരിപ്പിച്ച വ്യാജ വാർത്തകൾ മാധ്യമങ്ങളുടെ ക്രിമിനൽ വാസനയുടെ ഉദാഹരണങ്ങളാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തെ തകര്‍ക്കുന്നതിനുള്ള നീക്കങ്ങള്‍ക്ക് ചില മാധ്യമങ്ങള്‍ സ്വയം ആയുധമാവുകയാണ്. ഏതു കാര്യവും തെറ്റായ വാര്‍ത്ത നല്‍കി വഴി തിരിച്ചുവിടാനാണ് ശ്രമിക്കുന്നത്. ഇവിടെ ഒരു നാടിനെ തന്നെയാണ് ആക്രമിക്കുന്നത്.

സര്‍ക്കാരിനെതിരെയുള്ള വ്യാജവാര്‍ത്തകളും വ്യാജ പ്രചാരണങ്ങളും മാത്രമല്ല, ജനങ്ങള്‍ക്ക് വലിയ തോതില്‍ ഉപകാരപ്രദമാകുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെ തകര്‍ക്കാനും ബോധപൂര്‍വമായ ചില ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതുവരെ 2135.29 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് വിതരണം ചെയ്തത്.മാധ്യമങ്ങള്‍ മാത്രമാണ് ഇല്ലാക്കഥകള്‍ പറഞ്ഞു പരത്തുന്നത് എന്ന് പറയാനാകില്ല. അതിനുപിന്നിലെ രാഷ്ട്രീയവും അജണ്ടയും ആണ് പരിശോധിക്കേണ്ടത്. വ്യാജപ്രചാരകര്‍ അതില്‍ നിന്ന് പിന്മാറണമോന്നും മുക്യമന്ത്രി പറഞ്ഞു.


Share our post
Continue Reading

Kerala

വയനാട്ടിൽ നവജാത ശിശുവിനെ ഭര്‍ത്താവും മാതാപിതാക്കളും കൊലപ്പെടുത്തി

Published

on

Share our post

വയനാട്ടിൽ നവജാത ശിശുവിനെ തന്റെ ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന പരാതിയുമായി യുവതി. നേപ്പാള്‍ സ്വദേശിനിയായ പാര്‍വതിയുടെ പരാതിയിൽ കല്‍പ്പറ്റ പൊലീസ് അന്വേഷണം ആരംഭിച്ചു. നേപ്പാള്‍ സ്വദേശികള്‍ താമസിച്ചിരുന്ന കല്‍പ്പറ്റയിലെ വീട്ടിലാണ് പൊലീസ് പരിശോധന നടത്തിയത്. ഭർത്താവും മാതാപിതാക്കളും ചേർന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി. കഴിഞ്ഞ മേയ് മാസത്തിലാണ് സംഭവമെന്നും പൊലീസിനോട് യുവതി പറഞ്ഞു. അന്വേഷണം തുടരുകയാണെന്നും നിലവില്‍ വീട്ടിൽ നിന്ന് ഒന്നും കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. പരാതിയില്‍ പൊലീസ് കേസെടുത്തു.


Share our post
Continue Reading

Kerala

പത്ത് ഇനങ്ങൾ ഒഴിവാക്കി,11 ഇനങ്ങൾ കൂട്ടിച്ചേർത്തു;ശാസ്‌ത്രോത്സവം; പ്രവൃത്തിപരിചയമേള മാന്വല്‍ ഭേദഗതിയായി

Published

on

Share our post

കരിവെള്ളൂർ (കണ്ണൂർ): സ്കൂൾതല മത്സരം പൂർത്തിയായി ഉപജില്ലാ മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പ്‌ നടക്കുന്നതിനിടെ ഭേദഗതിവരുത്തി പ്രവൃത്തിപരിചയമേള മാന്വൽ എത്തി. എൽ.പി., യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 10 ഇനങ്ങൾ ഒഴിവാക്കിയും 11 ഇനങ്ങൾ കൂട്ടിച്ചേർത്തുമാണ് മാന്വൽ ഭേദഗതി ചെയ്തത്.ഒഴിവാക്കിയ ഇനങ്ങളിൽ പലതും ഉത്പാദന പ്രക്രിയയ്ക്ക് ഊന്നൽ നൽകിയുള്ള പരമ്പരാഗത തൊഴിൽ മേഖലയിൽ ഉൾപ്പെടുന്നതാണെന്നും സ്കൂൾതല മത്സരങ്ങൾ കഴിഞ്ഞ് ഉപജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥിയോട് ഇനം ഒഴിവാക്കിയെന്ന് പറയുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നുമുള്ള പരാതിയുമായി പ്രവൃത്തി പരിചയ മേഖലയിലെ അധ്യാപകർ രംഗത്തെത്തി.

മാന്വൽ ഭേദഗതി ചെയ്യുമെന്ന് കഴിഞ്ഞവർഷം പറഞ്ഞിരുന്നു. ഈ അധ്യയനവർഷം ആരംഭിക്കുമ്പോൾ ഭേദഗതി ഉണ്ടാകുമെന്ന് പറഞ്ഞെങ്കിലും അതും നടന്നില്ല.ഒക്ടോബർ രണ്ടാം വാരത്തിനുള്ളിൽ ഈ വർഷത്തെ ഉപജില്ലാ മത്സരങ്ങൾ നടത്താൻ തീരുമാനിച്ചതോടെ സ്കൂൾതല മത്സരങ്ങൾ ജൂലായ്‌, ഓഗസ്റ്റ്‌ മാസങ്ങളിൽ പൂർത്തിയായി.വലിയ തുക ചെലവഴിച്ച് അസംസ്കൃത സാധനങ്ങൾ വാങ്ങി ഉപജില്ലാ മത്സരങ്ങളിൽ തയ്യാറെടുത്ത വിദ്യാർഥികളോടാണ് അവസാന മണിക്കൂറിൽ മത്സര ഇനം ഒഴിവാക്കിയതായി അറിയിക്കുന്നത്. സാധാരണമായി മാന്വലിൽ ഭേദഗതി വരുത്തുമ്പോൾ അതിന്റെ കരട് പ്രസിദ്ധീകരിക്കുകയും അധ്യാപക സംഘടനാ നേതാക്കളുടെയും പ്രവൃത്തിപരിചയ മേഖലയിലെ അധ്യാപകരുടെയും അഭിപ്രായങ്ങൾ പരിഗണിച്ച് ഭേദഗതി ഉത്തരവ് പുറപ്പെടുവിക്കുകയാണ് ചെയ്യുന്നത്. എന്നാൽ അത്തരമൊരു ആലോചന നടന്നില്ലെന്ന് അധ്യാപകർ പറയുന്നു. പ്രവൃത്തിപരിചയ മേഖലയുമായി ബന്ധമില്ലാത്തവരാണ് മാന്വൽ ഭേദഗതി തയ്യാറാക്കിയതെന്നും ഇവർ ആരോപിക്കുന്നു.

ഗ്രേസ് മാർക്ക് നഷ്ടപ്പെടും

എട്ട്, ഒൻപത് ക്ലാസുകളിൽ പഠിക്കുമ്പോൾ സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്ത് എ, ബി ഗ്രേഡുകൾ നേടിയ വിദ്യാർഥികൾ പത്താം ക്ലാസിൽ പഠിക്കുമ്പോൾ ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്ത് എ, ബി ഗ്രേഡുകൾ നേടിയാൽ ഗ്രേസ് മാർക്കിന് അർഹതയുണ്ട്. എട്ട്, ഒൻപത് ക്ലാസുകളിൽ പഠിക്കുമ്പോൾ ഇപ്പോൾ ഒഴിവാക്കിയ ഇനങ്ങളിൽ മത്സരിച്ച് ഗ്രേസ് മാർക്കിനായി കാത്തിരിക്കുന്ന ഒട്ടേറെ വിദ്യാർഥികളുണ്ട്. ഇനങ്ങള്‍ ഒഴിവായതോടെ ഇവര്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കില്ല.


Share our post
Continue Reading

Kannur20 mins ago

നെഹ്റു ട്രോഫി വള്ളംകളി കാണാൻ അവസരമൊരുക്കി കെ.എസ്.ആർ.ടി.സി

Kerala24 mins ago

വയനാട് ദുരിതാശ്വാസം: വ്യാജ വാർത്തകൾക്കെതിരെ നിയമ നടപടിയെടുക്കും-മുഖ്യമന്ത്രി

Kerala30 mins ago

വയനാട്ടിൽ നവജാത ശിശുവിനെ ഭര്‍ത്താവും മാതാപിതാക്കളും കൊലപ്പെടുത്തി

Kerala2 hours ago

പത്ത് ഇനങ്ങൾ ഒഴിവാക്കി,11 ഇനങ്ങൾ കൂട്ടിച്ചേർത്തു;ശാസ്‌ത്രോത്സവം; പ്രവൃത്തിപരിചയമേള മാന്വല്‍ ഭേദഗതിയായി

Kerala2 hours ago

നീലഗിരിയില്‍ നീലക്കുറിഞ്ഞി പൂത്തു; പക്ഷെ, കാണാന്‍ പോയാല്‍ പണികിട്ടും

India3 hours ago

സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; യുവതിയും കുഞ്ഞും മരിച്ചു

Kerala4 hours ago

എം പോക്സിൽ ആശ്വാസം; കേരളത്തിൽ സ്ഥിരീകരിച്ചത് വ്യാപന ശേഷി കുറഞ്ഞ വകദേദം 2ബി

Breaking News5 hours ago

സി.പി.എം മുന്‍ കേന്ദ്ര കമ്മിറ്റിയംഗം എം.എം.ലോറന്‍സ് അന്തരിച്ചു

Kerala6 hours ago

പി.എസ്.സി അറിയിപ്പ്

Kerala6 hours ago

വടകരയില്‍ ബസ് യാത്രക്കാരിയുടെ സ്വര്‍ണാഭരണം കവര്‍ന്ന മൂന്ന് സ്ത്രീകള്‍ അറസ്റ്റില്‍

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News6 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!