Connect with us

THALASSERRY

ഒടുവിൽ കാരുണ്യത്തിന്റെ വെളിച്ചം; ഫുട്പാത്തിൽ കിടന്ന വയോധികയെ സ്നേഹഭവനിലേക്ക് മാറ്റി

Published

on

Share our post

തലശ്ശേരി: ദിവസങ്ങളോളം ചിറക്കരയിലെ ഫുട്പാത്തിൽ വെയിലേറ്റും മഴ നനഞ്ഞും കിടന്ന അമ്മയെ കണ്ട് പലരും മുഖം തിരിച്ചെങ്കിലും ഒടുവിൽ കാരുണ്യത്തിന്റെ കൈത്തിരി വെട്ടവുമായി ഏതാനും മനുഷ്യസ്നേഹികൾ എത്തി. അതിൽ പാറാൽ ബാബുവുണ്ട്, എ.എസ്പി: കെ.എസ്. ഷഹൻഷയും ആർപിഎഫ് കോൺസ്റ്റബിൾ റോജനും എസ്ഐ മനോജുമുണ്ട്. കൂലിപ്പണിക്കെത്തിയ തമിനാട്ടുകാരിയായ യുവതിയുണ്ട്. ഇവരുടെയെല്ലാം ഇടപെടലിൽ 75 വയസ്സുള്ള വയോധികയെ ഇന്നലെ തെരുവിൽ നിന്ന് അറയങ്ങാട് സ്നേഹഭവന്റെ സ്നേഹത്തണലിലേക്ക് കൈപിടിച്ചു കയറ്റി.നൊമ്പര കാഴ്ചയായി വയോധിക ചിറക്കരയിലെ ഫുട്പാത്തിൽ കിടക്കുന്നത് സംബന്ധിച്ച് ഇന്നലെ മലയാള മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. രാവിലെ തന്നെ ഇവർക്ക് ഒരു ഷെൽട്ടർ ഒരുക്കണമെന്ന അഭ്യർഥനയുമായി പാറാൽ‌ ബാബു എ.എസ്പി: ഷഹൻഷയെ സമീപിച്ചു. കേൾക്കേണ്ട താമസം പൊലീസ് ഉദ്യോഗസ്ഥൻ സ്നേഹഭവൻ അധികൃതരെ വിളിച്ചു സൗകര്യം ചെയ്യാൻ നിർദേശിച്ചു.പിന്നെ വൈകിയില്ല. റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന തമിഴ്നാട് സ്വദേശിനി വയോധികയ്ക്ക് കൂട്ടായി അറയങ്ങാട് വരെ പോവാൻ സന്നദ്ധയായി. ബാബു എത്തിച്ച വാനിൽ കയറ്റി അവരെ സ്നേഹ ഭവനിൽ എത്തിച്ചു. താൻ പഞ്ചാബ് സ്വദേശിയാണെന്നും മൻജിത്ത് കൗർ എന്നാണ് പേരെന്നും പിതാവിന്റെ പേര് വിനോദ് കുമാർ ആണെന്നുമാണ് വയോധിക സ്നേഹഭവൻ അധികൃതരോട് പറഞ്ഞത്.


Share our post

THALASSERRY

ഗ​താ​ഗ​ത നി​യ​ന്ത്ര​ണം; ത​ല​ശ്ശേ​രി​യി​ൽ പാ​ർ​ക്കി​ങ് സൗ​ക​ര്യ​മൊ​രു​ക്കി

Published

on

Share our post

ത​ല​ശ്ശേ​രി: ലോ​ഗ​ൻ​സ് റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ൺ​ക്രീ​റ്റ് പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​തി​നാ​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ ന​ഗ​ര​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ പാ​ർ​ക്കി​ങ് സൗ​ക​ര്യ​മൊ​രു​ക്കി. പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ജൂ​ബി​ലി റോ​ഡി​ലെ ഡൗ​ൺ ടൗ​ൺ മാ​ളി​ന് സ​മീ​പ​മു​ള്ള ച​ന്ദ്ര​വി​ലാ​സ് ഹോ​ട്ട​ലി​ന് മു​ൻ​വ​ശ​ത്തെ പാ​ർ​ക്കി​ങ് സ്ഥ​ലം ഉ​പ​യോ​ഗി​ക്ക​ണം. പാ​നൂ​ർ ഭാ​ഗ​ത്തു​നി​ന്ന് ത​ല​ശ്ശേ​രി ടൗ​ണി​ലേ​ക്കു വ​രു​ന്ന പ്രൈ​വ​റ്റ് വാ​ഹ​ന​ങ്ങ​ൾ​ക്ക് ടൗ​ൺ ബാ​ങ്കി​നു മു​ൻ​വ​ശം പാ​ർ​ക്കി​ങ് സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്.കൂ​ത്തു​പ​റ​മ്പ് ഭാ​ഗ​ത്തു​നി​ന്ന് ത​ല​ശ്ശേ​രി ടൗ​ണി​ലേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ന് വ​ല​ത് വ​ശ​മു​ള്ള ടി.​സി മു​ക്കി​ലെ പ​ഴ​യ സ​ർ​ക്ക​സ് ഗ്രൗ​ണ്ടി​ൽ പാ​ർ​ക്ക് ചെ​യ്യാം.

ധ​ർ​മ​ടം പി​ണ​റാ​യി ഭാ​ഗ​ത്തു​നി​ന്നു ത​ല​ശ്ശേ​രി ടൗ​ണി​ലേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ത​ല​ശ്ശേ​രി കോ​ട്ട, മു​നി​സി​പ്പ​ൽ പാ​ർ​ക്കി​ങ്ങ്, ഹാ​ർ​ബ​ർ സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ൽ പാ​ർ​ക്ക് ചെ​യ്യാം. എ​ൻ.​സി.​സി റോ​ഡി​ൽ ഡ്യൂ​ട്ടി ഫ്രീ ​ഡി​സ്‌​കൗ​ണ്ട് മെ​ഡി​ക്ക​ൽ സ്റ്റോ​റി​ന് പു​റ​കു​വ​ശം പാ​ർ​ക്കി​ങ്ങി​നാ​യി ഉ​പ​യോ​ഗി​ക്ക​ണം. ഒ.​വി റോ​ഡി​ൽ ചി​ത്ര​വാ​ണി ടാ​ക്കീ​സ് നി​ന്നി​രു​ന്ന സ്ഥ​ലം, ടെ​ലി ആ​ശു​പ​ത്രി​ക്കു പു​റ​ക് വ​ശം, ജൂ​ബി​ലി റോ​ഡി​ലെ ഡൗ​ൺ ടൗ​ൺ മാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും പാ​ർ​ക്കി​ങ് സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

തലശ്ശേരി ഹെഡ് പോസ്റ്റോഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി : ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പാർട്ട് ടൈം സ്വീപ്പർ തലശ്ശേരി പപ്പൻ പീടികയ്ക്ക് സമീപത്തെ വി.ഗംഗാധരൻ (67) ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറൽ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!