അമ്പത് വർഷങ്ങൾക്ക് ശേഷം കോളയാട്ട് ഒരു കൂടിച്ചേരൽ

കോളയാട് : സെയ്ൻ്റ് കൊർണേലിയുസ് ഹൈസ്കൂളിലെ 1972-73 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥികൾ 50 വർഷങ്ങൾക്ക് ശേഷം ‘ഗോൾഡൻ കോർണേലിയൻസ്’ എന്ന പേരിൽ സ്കൂളിൽ സംഗമിച്ചു. കൂട്ടായ്മയുടെ അമരക്കാരൻ ടി. കെ. ജോസും കൂട്ടരും നാല് മാസത്തെ പ്രയത്നം കൊണ്ടാണ് കൂടെ പഠിച്ചവരെയെല്ലാം തേടിപ്പിടിച്ച് വിദ്യാലയാങ്കണത്തിൽ എത്തിച്ചത്. സംഗമം സ്കൂൾ മാനേജർ ഫാദർ ലെനിൻ ജോസ് ദീപം ഉദ്ഘാടനം ചെയ്തു. ടി. കെ.ജോസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫാദർ ഗിനീഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. ഫിലിപ്പ് കാരാമക്കുഴി, കെ. പി. ഗംഗൻ , ടി.യു ഉലഹന്നാൻ ,കെ. ജെ. വിൽസൻ , മോളി ജേക്കബ്, കെ .ജെ മേരി, കെ.സി. ജോർജ്, എ. ജെ മേരി, യു .പ്രമീള, എ.ഐ. തോമസ്, പി.കെ.കുസുമകുമാരി എന്നിവർ പ്രസംഗിച്ചു. പൂർവ്വ അധ്യാപകരായ കെ. പി. ബാലകൃഷ്ണൻ, പി.സി. ജെയിംസ്, മേരിക്കുട്ടി തോമസ്, കെ.ജെ.മേരി ,കളാർക്ക് കെ.യു. ജോൺ എന്നിവരെ ആദരിച്ചു.