മോശം കാലാവസ്ഥ; ഊട്ടി പൈതൃക തീവണ്ടി 31വരെ സര്‍വീസ് നടത്തില്ല

മോശം കാലാവസ്ഥയായതിനാല്‍ മേട്ടുപ്പാളയം-ഊട്ടി പൈതൃകതീവണ്ടി 31-വരെ സര്‍വീസ് നടത്തില്ലെന്ന് റെയില്‍വേ അറിയിച്ചു. പ്രദേശത്ത് മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കൂടിയാണ് സര്‍വീസ് നിര്‍ത്തലാക്കിയത്. ഒരു മാസത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് ഊട്ടി പൈതൃകതീവണ്ടി സര്‍വീസ് മുടങ്ങുന്നത്. നീലഗിരി ജില്ലയില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയും ട്രാക്കുകളുടെ അറ്റകുറ്റപ്പണികളും കാരണം ഓഗസ്റ്റ് 9 മുതല്‍ 25 വരെ സര്‍വീസ് ഉണ്ടായിരുന്നില്ല. മേട്ടുപ്പാളയത്തെയും ഊട്ടിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന നീലഗിരി മൗണ്ടന്‍ റെയില്‍വേയിലൂടെയുള്ള യാത്ര ഊട്ടിയിലെ ഏറ്റവും പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്.