Kerala
മുകേഷും ജയസൂര്യയും ഉൾപ്പെടെ ഏഴുപേർക്കെതിരേ നടി മിനു മുനീർ പരാതി നൽകി

കൊച്ചി: മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നീ നടൻമാർ ഉൾപ്പെടെ ഏഴുപേർക്കെതിരേ നടി മിനു മുനീർ പരാതി നൽകി. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണങ്ങൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിനാണ് പരാതി നൽകിയിരിക്കുന്നത്. നടൻമാർ കൂടാതെ രണ്ട് പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമാർക്കും പ്രൊഡ്യൂസറായിരുന്ന അഡ്വ. ചന്ദ്രശേഖറിനുമെതിരെയാണ് പരാതി. ഓരോരുത്തർക്കുമെതിരേ പ്രത്യേകം പരാതി മെയിലായി അയക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് നടൻമാർ ഉൾപ്പെടെയുള്ളവർക്കെതിരേ ആരോപണവുമായി മിനു മുനീർ രംഗത്തെത്തിയത്. മാധ്യമങ്ങളിൽ വെളിപ്പെടുത്തൽ വന്ന ശേഷം പ്രത്യേക അന്വേഷണസംഘം ഇവരെ ബന്ധപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് മിനു പരാതി നൽകിയത്. സംഭവമുണ്ടായ സമയത്ത് പരാതി നൽകാനുള്ള ധൈര്യമുണ്ടായിരുന്നില്ല. പരാതിയുമായി മുന്നോട്ടുപോകുമെന്നും ഇനിയൊരാൾക്ക് ഇത്തരമൊരു അനുഭവം ഉണ്ടാകരുതെന്നും മിനു പ്രതികരിച്ചു.പ്രത്യേക അന്വേഷണസംഘത്തിനു മുന്നിലാണ് പരാതി നൽകിയത് എന്നതിനാൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്താകും കേസ് രജിസ്റ്റർ ചെയ്യുക. വരും ദിവസങ്ങളിൽ അന്വേഷണസംഘം മിനുവിന്റെ മൊഴി രേഖപ്പെടുത്തും.
Kerala
ലഹരി കടത്തിലും ഉപയോഗത്തിലും 18 തികയാത്തവരുടെ പങ്കാളിത്തം കൂടുന്നു; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്



മയക്കുമരുന്ന് കടത്തിലും ഉപയോഗത്തിലും വ്യാപാരത്തിലും 18 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ പങ്കാളിത്തം വര്‍ധിക്കുന്നതായി കണക്കുകള്‍. 2022 മുതല്‍ മയക്കുമരുന്ന് കള്ളക്കടത്തിനും വ്യാപാരത്തിനും പിടിയിലായത് 170 കുട്ടികളെന്നാണ് കണക്കുകള്‍.
സംസ്ഥാനത്ത് 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ പ്രതികളായ കേസുകളുടെ എണ്ണം ഞെട്ടിക്കുന്നതാണ്. 2022ല്‍ 40 കേസും, 2023ല്‍ 39ഉം 2024ല്‍ 55 കേസുകളും റിപ്പോര്‍ട്ട് ചെയ്തതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 2025ല്‍ രണ്ടുമാസത്തിനിടെ 36 എന്‍ഡിപിഎസ് കേസുകളാണ് ഈ പ്രായപരിധിയിലുള്ളവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തത്. 2021 മുതല്‍ എക്സൈസ് രജിസ്റ്റര്‍ ചെയ്ത എന്‍.ഡി.പി.എസ് കേസുകളില്‍ 86 കുട്ടികള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം കേസുകളില്‍ കുട്ടികള്‍ക്കുള്ള ശിക്ഷ കുറവായതാണ് ലഹരി മാഫിയ മുതലെടുക്കുന്നത്. ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് പലപ്പോഴും കുട്ടിക്കുറ്റവാളികള്‍ക്ക് ജാമ്യം നല്കി വിട്ടയക്കാറുണ്ട്. ഒപ്പം പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പരമാവധി ശിക്ഷ 4,000 രൂപ പിഴ മാത്രമാണ് പലപ്പോഴും ഉണ്ടാകാറും ഉള്ളത്.
Kerala
ഇലക്ട്രിക് പോസ്റ്റുകളിലെ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ മാറ്റണം: കെ.എസ്.ഇ.ബി


ഇലക്ട്രിക് പോസ്റ്റുകളിലെ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ മാറ്റണംമെന്ന് കെ.എസ്.ഇ.ബി. വൈദ്യുതി പോസ്റ്റുകളില്‍ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ സ്ഥാപിക്കുന്നത് നിരോധിച്ച് ഹൈക്കോടതിയുടെ ഉത്തരവ് നിലവിലുണ്ട്. ഊര്‍ജ്ജ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍ അടിയന്തിരമായി നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം അവരില്‍ നിന്നും പിഴ ഈടാക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്. ഏപ്രില്‍ മാസം 15-ന് മുമ്പായി വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍തന്നെ മാറ്റേണ്ടതാണെന്നും അല്ലാത്തപക്ഷം കെ.എസ്.ഇ.ബി. ഇവ മാറ്റുകയും ആയതിന് വേണ്ടി വരുന്ന ചെലവ് പരസ്യ ബോര്‍ഡ് സ്ഥാപിച്ചവരില്‍ നിന്നും ഈടാക്കുന്നതുമാണെന്നും അറിയിച്ചു. ഇത്തരത്തില്‍ പരസ്യ ബോര്‍ഡുകള്‍ മാറ്റുന്നതിന് ചെലവായ തുക ഈടാക്കുന്നതിനായി അറിയിപ്പ് നല്കി 15 ദിവസത്തിനു മുമ്പായി തുക അടച്ചില്ലെങ്കില്‍ 12 ശതമാനം പലിശ കൂടി നല്‍കേണ്ടി വരുമെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.
Kerala
ലഹരി ഉപയോഗിക്കുന്നവര്‍ക്ക് ഇനി കേരള സര്‍വകലാശാലയില്‍ പഠിക്കാനാകില്ല; കടുങ്ങും, പഴുതടച്ച നീക്കം



തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ ലഹരി ഉപയോഗിക്കില്ല എന്നുറപ്പാക്കാന്‍ നടപടിയുമായി കേരള സര്‍വകലാശാല. ഇനി മുതല്‍ സര്‍വകലാശാലയില്‍ പഠിക്കണമെങ്കില്‍ ‘ലഹരി ഉപയോഗിക്കില്ല’ എന്ന സത്യവാങ്മൂലം നല്‍കണം. സര്‍വകലാശാലാ ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സാഹചര്യത്തിലാണ് കേരള വൈസ് ചാന്‍സലര്‍ (വിസി) ഡോ. മോഹനന് കുന്നുമ്മല്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഹോസ്റ്റലിലെ റെയ്ഡിനെ കേരള വിസി സ്വാഗതം ചെയ്തു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഹോസ്റ്റലില്‍ റെയ്ഡ് നടത്തിയ പോലീസ് നടപടിയെ സര്‍വകലാശാല സ്വാഗതം ചെയ്യുന്നു. കാര്യവട്ടത്തെ സര്‍വകലാശാലാ ഹോസ്റ്റല്‍ അടക്കം എല്ലാ ഹോസ്റ്റലുകളിലും ഈ രീതിയില്‍ പോലീസ് റെയ്ഡ് നടത്തുകയും കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നില്ല എന്ന് പ്രഖ്യാപിക്കുകയും വേണം.
കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നതുകൊണ്ട് റെയ്ഡ് വേണം എന്നല്ല. എല്ലാ കുട്ടികളും ആരോപണവിധേയരാണ്. അതുകൊണ്ടാണ് ഹോസ്റ്റലുകളില്‍ പോലീസ് റെയ്ഡ് നടത്തി അവിടം ക്ലീനാണ് എന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ആവശ്യപ്പെടുന്നത്.’ -വൈസ് ചാന്‍സലര്‍ പറഞ്ഞു. ‘മയക്കുമരുന്നിന്റെ കാര്യത്തില്‍ ഏറ്റവും വലിയ നടപടിയാണ് കേരള സര്‍വകലാശാല സ്വീകരിച്ചിട്ടുള്ളത്. ഇനി മുതല്‍ കേരള സര്‍വകലാശാലയില്‍ പഠിക്കണമെങ്കില്‍ ‘ഞാന്‍ മയക്കുമരുന്ന് ഉപയോഗിക്കില്ല’ എന്ന സത്യവാങ്മൂലം വേണം. സത്യവാങ്മൂലത്തിന് വിരുദ്ധമായി വിദ്യാര്‍ഥി മയക്കുമരുന്ന് ഉപയോഗിക്കുന്നതായി കണ്ടാല്‍ സര്‍വകലാശാലയ്ക്ക് നടപടിയെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടാകും. ഇത് നിയമപരമായി നിലനില്‍ക്കുമോ എന്ന ചോദ്യം വരാം. പക്ഷേ ഇങ്ങനെയൊരു കാര്യമാണ് സര്‍വകലാശാല തീരുമാനിച്ചിരിക്കുന്നത്.’ -കേരള വിസി ഡോ. മോഹനന് കുന്നുമ്മല്‍ പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്