എന്‍.എല്‍.സിയില്‍ 709 അപ്രന്റിസ് അപേക്ഷ ക്ഷണിച്ചു

തമിഴ്നാട്ടിലെ നെയ്‌വേലിയിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എന്‍.എല്‍.സി. ഇന്ത്യ ലിമിറ്റഡില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എന്‍ജിനീയറിങ് ഗ്രാജുവേറ്റ്-275, നോണ്‍ എന്‍ജിനീയറിങ് ഗ്രാജുവേറ്റ്-217, ടെക്നീഷ്യന്‍ (ഡിപ്ലോമ)-217 എന്നിങ്ങനെയാണ് ഓരോ വിഭാഗത്തിലുമുള്ള ഒഴിവുകള്‍. വിവിധ വിഷയങ്ങളിലായാണ് ഒഴിവുകള്‍. എന്‍.എല്‍.സി.യിലെ ജീവനക്കാരുടെയും പ്രോജക്ടുകള്‍ക്കായി സ്ഥലം വിട്ടുനല്‍കിയവരുടെയും കുടുംബങ്ങളില്‍നിന്നുള്ളവര്‍ക്കാണ് അവസരം. രണ്ട് വിജ്ഞാപനങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന തീയതി: സെപ്റ്റംബര്‍ 2. വിശദവിവരങ്ങള്‍ www.nlcindia.in -ല്‍ ലഭിക്കും.