പ്രമോട്ടർമാരെ നിയമിക്കുന്നതിന് വാക്ക്-ഇൻ-ഇന്റർവ്യൂ; സെപ്റ്റംബർ അഞ്ചിന്

Share our post

കണ്ണൂർ: ജില്ലാ പട്ടികജാതി വികസന ഓഫീസിന് കീഴിൽ ഒഴിവുള്ള പായം, കേളകം, കുന്നോത്തുപറമ്പ്, മാങ്ങാട്ടിടം, കൂത്തുപറമ്പ് മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ ഒഴിവിലേക്ക് എസ്.സി പ്രമോട്ടർമാരെ നിയമിക്കുന്നതിന് വാക്ക്-ഇൻ-ഇന്റർവ്യൂ സെപ്റ്റംബർ അഞ്ചിന് ഉച്ചക്ക് രണ്ട് മണിക്ക് കണ്ണൂർ സിവിൽ സ്റ്റേഷൻ അനക്സിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടത്തും. പട്ടികജാതിയിൽപ്പെട്ട പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളതും 40 വയസ്സ് കൂടാത്തതുമായ താൽപര്യമുള്ള ഉദ്യോഗാർഥികൾ ജാതി സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി / പ്ലസ് ടു, റസിഡൻസ് / നേറ്റിവിറ്റി സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലുകളും, പകർപ്പുകളും സഹിതം ഹാജരാകണം. ഫോൺ: 0497 2700596


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!